പഴഞ്ചൊല്ലുകൾ
ദൃശ്യരൂപം
(Proverbs എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പഴഞ്ചൊല്ലുകൾ, പറഞ്ഞു പഴകിയ ചൊല്ലുകൾ. പൂർവ്വികരുടെ അനുഭവസമ്പത്തിൽ നിന്നുളവായ മുത്തുമണികൾ. ചെറുവാക്യമോ വാക്യങ്ങളോ ആയി കാണപ്പെടുന്ന പഴമൊഴികളിൽ വലിയ ആശയങ്ങൾ അടങ്ങിയിരിക്കുന്നു.
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ||||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
വിഷയക്രമത്തിൽ
[തിരുത്തുക]ജീവജാലങ്ങളുമായി ബന്ധപ്പെട്ടവ
[തിരുത്തുക]- അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
- അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
- അടിതെറ്റിയാൽ ആനയും വീഴും
- അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
- അണ്ണാൻ കുഞ്ഞിനും തന്നാലായത്
- അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
- അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
- അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
- അരിയെറിഞ്ഞാൽ ആയിരം കാക്ക
- ആടറിയുമോ അങ്ങാടിവാണിഭം
- ആടു കിടന്നിടത്ത് പൂട പോലുമില്ല
- ആന കൊടുത്താലും ആശ കൊടുക്കരുത്
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
- ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
- ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
- ആന വായിൽ അമ്പഴങ്ങ
- ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
- ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
- ആളുകൂടിയാൽ പാമ്പ് ചാവില്ല
- ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
- ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
- എലിയെ പേടിച്ച് ഇല്ലം ചുടുക
- ഏട്ടിലെ പശു പുല്ല് തിന്നുമോ?
- ഒരു വെടിക്കു രണ്ടു പക്ഷി
- ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
- കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക.
- കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
- കാക്ക കുളിച്ചാൽ കൊക്കാകുമോ
- കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
- കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
- കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
- കുരക്കുന്ന പട്ടി കടിക്കില്ല
- കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
- കുരങ്ങൻറെ കയ്യിലെ പൂമാല പോലെ
- കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
- കൊക്കെത്ര കുളം കണ്ടതാ
- ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
- ഗതികെട്ടാൽ പുലി പുല്ലും തിന്നും
- ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
- ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
- ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
- ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
- ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു
- തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
- താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
- താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
- തിരിഞ്ഞു കളിയും മാടിക്കെട്ടും
- ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
- നടുക്കടലിലും നായ നക്കിയേ കുടിക്കൂ
- നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
- നിത്യഭ്യാസി ആനയെ എടുക്കും
- നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
- പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
- പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
- പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
- പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
- പണത്തിനു മീതെ പരുന്തും പറക്കില്ല
- പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
- പാണനു് ആന മൂധേവി
- പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
- പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
- പൂച്ചയ്ക്കാര് മണികെട്ടും
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
- പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
- മിണ്ടാപ്പൂച്ച കലമുടക്കും
- മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
- മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]]
- വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
- വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിയിട്ടു കാര്യമില്ല.
- വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത് [പാഠഭേദം]
- വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
സ്ത്രീ-പഴഞ്ചൊല്ലുകളിൽ
[തിരുത്തുക]- അച്ചിക്ക് ഇഞ്ചി പക്ഷം, നായർക്ക് കൊഞ്ച് പക്ഷം
- അടുക്കള പിണക്കം അടക്കി വയ്ക്കണം
- അടുക്കളപ്പെണ്ണിനു അഴകു വേണമോ?
- അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
- അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
- അമ്മയും മകളും പെണ്ണു തന്നെ
- അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
- അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
- അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
- അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
- അമ്മായി ഉടച്ചത് മൺച്ചട്ടി ,മരുമകൾ ഉടച്ചത് പൊൻച്ചട്ടി
- അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
- അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട് കില്ലുക്കാൻ മോഹം
- അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
- ഇല്ലത്തു പെൺപെറ്റപോലെ
- നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
- നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
- നാരീശാപം ഇളക്കിക്കൂട
- നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
- പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്
- പുത്തനച്ചി പുരപ്പുറം തൂക്കും
- പെൺകാര്യം വൻകാര്യം
- പെൺചിത്തിര പൊൻചിത്തിര
- പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
- പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
- പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
- പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
- പെണ്ണിനു പെൺ തന്നെ സ്ത്രീധനം
- പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
- പെണ്ണും കെട്ടി കണ്ണും പൊട്ടി
- പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല
- പെൺപട പടയല്ല്ല,മൺചിറ ചിറയല്ല
- പെൺപിറന്ന വീടു പോലെ
- പെൺബുദ്ധി പിൻബുദ്ധി
- പെറ്റവൾക്കറിയാം പിള്ളവരുത്തം
- മകം പിറന്ന മങ്ക
- മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
- മുടിയാൻകാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
- വീക്ക് ഭർത്താവിന് പോക്ക് ഭാര്യ
- വേലക്കള്ളിക്കു പിള്ളസാക്ഷി
- സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
മലബാർ പഴഞ്ചൊല്ലുകൾ
[തിരുത്തുക]- തീയിൽകുരുത്തത് വെയിലത്ത് വാടുമോ ?
- അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
- അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ
- വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല
- ഇരുന്നീട്ട് വേണം കാൽ നീട്ടാൻ
- ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
- ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി
- കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
- കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
- ചാത്തപ്പനെത്ത് മഅശറ
- ചിന്ത ചിത വിരിക്കും
- ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം
- ചെർമ്മം വയനാട്ടീ പോയ പോലെ
- തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
- തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
- നഞ്ചെന്നിനാ നന്നാഴി
- നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
- പള്ളിയിലിരുന്നാൽ പള്ളേല് പോകൂല
- പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം
- പള്ളീ പോയി പറഞ്ഞാമതി
- പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
- ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
- പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
- മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
- മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
- മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
- മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
- മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..
- സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
- മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി?
- അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു
- ആന മെലിഞ്ഞാലും ആലയിൽ കെട്ടരുത്.
ഓണച്ചൊല്ലുകൾ
[തിരുത്തുക]- തിരുവോണം തിരുതകൃതി
- രണ്ടോണം ഞണ്ടും ഞവണീം
- മൂന്നോണം മുക്കീം മൂളീം
- നാലോണം നക്കിയും തുടച്ചും
- അഞ്ചോണം പിന്ചോണം
- ആറോണം അരിവാളും വള്ളിയും
- അത്തം പത്തിനു പൊന്നോണം
- അത്തം പത്തോണം [പാഠഭേദം]
- അത്തം വെളുത്താൽ ഓണം കറുക്കും
- അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
- അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
- ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
- ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
- ഉറുമ്പു ഓണം കരുതും പോലെ
- ഉള്ളതുകൊണ്ടു ഓണം പോലെ
- ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
- ഓണം കേറാമൂല
- ഓണം പോലെയാണോ തിരുവാതിര?
- ഓണം മുഴക്കോലുപോലെ
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
- ഓണം വരാനൊരു മൂലം വേണം
- ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
- ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
- ഓണത്തിനല്ലയൊ ഓണപ്പുടവ
- ഓണത്തേക്കാൾ വലിയ വാവില്ല
- ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
- കാണം വിറ്റും ഓണമുണ്ണണം
- തിരുവോണം തിരുതകൃതി
- തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്
കൃഷിച്ചൊല്ലുകൾ
[തിരുത്തുക]- ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
- കതിരിൽ വളം വച്ചിട്ടു കാര്യമില്ല!
- അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
- അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
- അമരത്തടത്തിൽ തവള കരയണം
- ആരിയൻ വിതച്ചാ നവര കൊയ്യാമോ
- ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
- ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
- ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
- ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
- ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
- ഉഴവിൽ തന്നെ കള തീർക്കണം
- എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
- എള്ളിന് ഉഴവ് ഏഴരച്ചാൽ
- എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
- എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ?
- ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
- ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
- കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
- കണ്ടം വിറ്റു കാളയെ വാങ്ങുമോ
- കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
- കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
- കന്നില്ലാത്തവന് കണ്ണില്ല
- കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
- കർക്കടകത്തിൽ പത്തില കഴിക്കണം
- കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്
- കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
- കല്ലാടും മുറ്റത്ത് നെല്ലാടില്ല
- കളപറിക്കാത്ത വയലിൽ വിള കാണില്ല
- കളപറിച്ചാൽ കളം നിറയും
- കാറ്റുള്ളപ്പോൾ തൂറ്റണം
- കാർത്തിക കഴിഞ്ഞാൽ മഴയില്ല
- കാലം നോക്കി കൃഷി
- കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
- കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
- കുംഭത്തിൽ കുടമുരുളും
- കുംഭത്തിൽ കുടമെടുത്തു നന
- കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
- കൂര വിതച്ചാൽ പൊക്കാളിയാവില്ല
- കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
- കൃഷി വർഷം പോലെ
- ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
- ചോതികഴിഞ്ഞാൽ ചോദ്യമില്ല
- ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
- ഞാറായാൽ ചോറായി
- തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
- തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
- തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
- തേവുന്നവൻ തന്നെ തിരിക്കണം
- തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
- തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
- ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
- നട്ടാലേ നേട്ടമുള്ളൂ
- നല്ല തെങ്ങിനു നാല്പതു മടൽ
- നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
- നവര വിതച്ചാൽ തുവര കായ്ക്കുമോ
- പടുമുളയ്ക്ക് വളം വേണ്ട
- പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
- പതിരില്ലാത്ത കതിരില്ല
- പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
- പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
- മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
- മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
- മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
- മണ്ണറിഞ്ഞു വിത്തു്
- മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
- മണ്ണു വിറ്റു പൊന്നു വാങ്ങരുതു്
- മരമറിഞ്ഞ് കൊടിയിടണം
- മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
- മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
- മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
- മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
- മുതിരയ്ക്ക് മൂന്നു മഴ
- മുൻവിള പൊൻവിള
- മുണ്ടകൻ മുങ്ങണം
- മുളയിലറിയാം വിള
- മുളയിലേ നുള്ളണമെന്നല്ലേ
- മുള്ളു നട്ടവൻ സൂക്ഷിക്കണം
- മേടം തെറ്റിയാൽ മോടൻ തെറ്റി
- വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
- വയലു വറ്റി കക്ക വാരാനിരുന്നാലോ
- വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
- വളമേറിയാൽ കൂമ്പടയ്ക്കും
- വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
- വർഷം പോലെ കൃഷി
- വിതച്ചതു കൊയ്യും
- വിത്തുഗുണം പത്തുഗുണം
- വിത്തുള്ളടത്തു പേരു
- വിത്താഴം ചെന്നാൽ പത്തായം നിറയും
- വിത്തിനൊത്ത വിള
- വിത്തെടുത്തുണ്ണരുതു്
- വിത്തുവിറ്റുണ്ണരുത്
- വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
- വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
- വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്
- വിളഞ്ഞാൽ കതിർ വളയും
- വിളയുന്ന വിത്തു മുളയിലറിയാം
- വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
- വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
- വേലിതന്നെ വിളവുതിന്നുക
- സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
- കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
ഞാറ്റുവേല ചൊല്ലുകൾ
[തിരുത്തുക]- അശ്വതിയിലിട്ട വിത്തും; അച്ഛൻ വളർത്തിയ മക്കളും; ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല
- ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം
- മകയിരത്തിൽ മഴ മതിമറയും
- പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ
- പുണർതത്തിൽ പുകഞ്ഞ മഴയാണ്
- പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും
- പൂയത്തിൽ (ഞാറ്റുവേലയിൽ) പുല്ലും പൂവണിയും
- ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം
- അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ
- അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി
- അത്തവർഷം അതിശക്തം
- അത്തവെള്ളം പിത്തവെള്ളം
- ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല
- ചോതി കഴിഞ്ഞാൽ ചോദ്യമില്ല (മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം)
- തിരുവാതിരയിൽ തിരിമുറിയാതെ (മഴ)
- മകരമഴ മലയാളം മുടിക്കുന്നത്
- മുച്ചിങ്ങം (ചിങ്ങത്തിൽ ആദ്യത്തെ മൂന്നു ദിവസം) മഴ പെയ്താൽ മച്ചിങ്ങൽ നെല്ലുണ്ടാവില്ല
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും
- മേടം തെറ്റിയാൽ മോടൻ തെറ്റി
കവി വാക്യങ്ങൾ
[തിരുത്തുക]- സ്നേഹമാണഖിലസാരമൂഴിയിൽ ,സ്നേഹസാരമിഹ സത്യമേകമാം - കുമാരനാശാൻ
- എണ്ണിയെണ്ണി കുറയുന്നിതായുസ്സും-മണ്ടിമണ്ടി കരേറുന്നു മോഹവും - പൂന്താനം
- രണ്ടു കളത്രത്തെയുണ്ടാക്കി വെക്കുന്ന
തണ്ടുതപ്പിക്ക് സുഖവമില്ലൊരിക്കലും - കുഞ്ചൻ നമ്പ്യാർ - ഒരുത്തനെ തന്നെ നിനച്ചിരുന്നാൽ വരുന്നതെല്ലാം അവനെന്നു തോന്നും
- സമ്പത്ത് കാലത്ത് തൈപത്തു വച്ചാ
ലാപത്തുകാലത്തു കാ പത്തു തിന്നാം - ചെറുപ്പകാലങ്ങളിലുള്ള ശീലം
മറക്കുമോ മാനുഷ്യനുള്ളകാലം - കുഞ്ചൻ നമ്പ്യാർ - ഒരു വേള പഴക്കമേറിയാ
ലിരുളും നല്ല വെളിച്ചമായ് വരാം
ശരിയായ് മധുരിച്ചിടാം സ്വയം
പരിശീലിച്ചൊരുകയ്പ്പുതാനുമേ - ഇരുട്ടുകാട്ടിൽ കുടികൊണ്ടിരുന്നാൽ വരുന്നതെല്ലാം പുലിയെന്നു തോന്നും
- നമിക്കിലുയരാം നടുകിൽ തിന്നാം
നൽകുകിൽ നേടീടാം
നമ്മുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെ - ഉള്ളൂർ - എല്ലാം തികഞ്ഞിട്ടൊരു വസ്തു പോലും
തണ്ടാമഹൻ ഹന്ത ചമച്ചതില്ല - ആണുങ്ങൾക്ക് പിറന്നവനെങ്കിൽ പ്രാണത്തേക്കാൾ മാനം വലുത്
- ചൂട്ടു കത്തിച്ചു കാട്ടീടിൽ കടൽ വെള്ളം തിളയ്ക്കുമോ
- പ്രഭാതകാലത്തു പഠിക്കുവോർക്കു
പ്രഭാമയം ഭാവി ലഭിക്കുമല്ലോ
പ്രസൂന തുല്യമനവും ലസിക്കും
പ്രഭാതമേതും കളയല്ലൊരാളും - വായിച്ചാലും വളരും വായിച്ചില്ലേലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും - കുഞ്ഞുണ്ണി - ജന്തുവിന്നു തുടരുന്നു വാസനാബന്ധമിങ്ങുടലു വീഴുവോളവും
- നാരികൾ നാരികൾ
വിശ്വവിപത്തിന്റെ
നാരായ വേരുകൾ
നാരകീയാഗ്നികൾ - തിങ്കളും താരങ്ങളും തൂവെള്ളികതിർ ചിന്നും-ഒളപ്പമണ്ണ
പലവക
[തിരുത്തുക]- അകത്തു രോമം പുറത്തു കത്തി
- അകത്തെ അഴകു മുഖത്തറിയാം
- അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത്
- അകലെയുള്ള പത്തിനേക്കാൾ നന്ന്, അടുത്തുള്ള ഒന്ന്
- അകിടു ചെത്തിയാൽ പാലു കിട്ടുമോ ?
- അച്ചിക്കു കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചി പക്ഷം
- അടി തെറ്റിയാൽ ആനയും വീഴും
- അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും
- അടക്കമില്ലാത്ത തത്ത അടുപ്പിൽ
- അതിമോഹം ചക്രം ചവിട്ടിക്കും
- അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
- അദ്ധ്വാനമില്ലാതെ നേട്ടമില്ല
- അനുഭവം ഗുരു
- അരുതാത്തതു ചെയ്തവൻ കേൾക്കാത്തതു കേൾക്കും
- അല്പജ്ഞാനം ആളേക്കൊല്ലും
- അല്പലാഭം, പെരുംചേതം
- അല്പസംസാരം അതിബുദ്ധി
- അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ
- അലസന്റെ തലച്ചോറ് പിശാചിന്റെ പണിശാല
- അളമുട്ടിയാൽ ചേരയും കടിക്കും
- അഴകുള്ള ചക്കയിൽ ചുളയില്ല
- അവശ്യം സൃഷ്ടിയുടെ മാതാവാണ്
- അഹംഭാവം അധ:പതനത്തിന്റെ നാന്ദി
- അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും.
- ആകാശക്കോട്ട കാറ്റ് വീശുന്നതു വരെ
- ആടറിയുമോ അങ്ങാടി വാണിഭം
- അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്.[പാഠഭേദം]
- ആദ്യം ചെല്ലുന്നവന് അപ്പം
- ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ
- ആനയെ ആട്ടാൻ ഈർക്കിലോ
- ആപത്ത് പറ്റത്തോടെ
- ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടിയിരിക്കൂ
- ആള് കൂടിയാൽ പാമ്പ് ചാവില്ല
- ആളേറിയാൽ അടുക്കള അലങ്കോലം
- ആഴമുള്ള ആഴിയിലേ മുത്ത് കിടക്കൂ
- ആഴമുള്ള വെള്ളത്തിൽ ഓളമില്ല
- ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത്
- ഇനം ഇനത്തിൽ ചേരും ഇരണ്ട വെള്ളത്തിൽ ചേരും
- ഇരുന്നിട്ടേ കാൽ നീട്ടാവൂ
- ഇല്ലം മുടക്കി ചാത്തം ഊട്ടരുത്
- ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും മറ്റുള്ളോർക്കേ ഉപകരിക്കൂ
- ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു
- ഉരുളുന്ന കല്ലിൽ പുരളുമോ പായൽ
- ഉറങ്ങുന്ന സിംഹവക്ത്രഥ്റ്റിൽ ഇറങ്ങുന്നില്ല വാരണം
- ഉള്ളത് ഉള്ളപോലെ
- എരിതീയിലേക്ക് എണ്ണ ഒഴിക്കരുത്
- എലിയെകൊല്ലാൻ ഇല്ലം ചുടരുത്
- ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
- ഏട്ടിൽ കണ്ടാൽ പോര കാട്ടിത്തരണം
- ഏറ്റച്ചിത്രം ഓട്ടപാത്രം
- ഐകമത്യം മഹാബലം
- ഒരു കള്ളം മറ്റൊന്നിലേക്ക്
- ഒരു കോഴി കൂകിയാൽ നേരം പുലരില്ല
- ഒരേറ്റത്തിനൊരിറക്കം
- കടം കൊടുത്ത് ശത്രുവിനെ വാങ്ങരുത്’
- കണ്ടൻ തടിക്ക് മുണ്ടൻ തടി
- കയ്യനങ്ങാതെ വായനങ്ങില്ല
- കരയുന്ന കുഞ്ഞിനേ പാലുള്ളൂ
- കള്ളൻ പറഞ്ഞ നേരും പൊളി
- ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം
- കാറ്റുള്ളപ്പോൾ പാറ്റണം
- കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ
- കോരിയ കിണറ്റിലേ വെള്ളമൂറൂ
- ഗുണികൾ ഊഴിയിൽ നീണ്ട് വാഴാറില്ല
- ചക്കരവാക്കു കൊണ്ട് വയറുനിറയില്ല
- ചത്തകുഞ്ഞിന്റെ ജാതകം നോക്കുമോ
- ചാഞ്ഞ മരത്തിൽ ഓടിക്കയറാം
- ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം
- ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും
- ജാത്യാലുള്ളത് തൂത്താൽ പോകില്ല
- തൻ വീട്ടിൽ താൻ രാജാവ്
- തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും
- തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ പേടി
- തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം
- തോൽവി വിജയത്തിന്റെ നാന്ദി
- ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത്
- നഖം നനയാതെ നത്തെടുക്കുക
- നല്ല കുതിര നടന്ന് പെടുക്കും
- നിറകുടം തുളുമ്പുകയില്ല
- നീതിമാൻ പനപോലെ തഴയ്ക്കും
- നുണയ്ക്ക് കാലില്ല
- പയ്യെത്തിന്നാൽ പനയും തിന്നാം
- പലർചേർന്നാൽ പലവിധം
- പഴകും തോറും പാലും പുളിക്കും
- പിശാചിനുള്ളത് പിശാചിനു *പേവാക്കിനു പൊട്ടഞ്ചെവി
- പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട
- പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും
- മൗനം പാതി സമ്മതം
- മടി കുടി കെടുത്തും
- മരത്തിന് കായ ഭാരമോ
- മരിക്കാറായ മന്നനെ അധികാരവും മറക്കും
- മല എലിയേ പെറ്റു
- മുഖം മനസ്സിന്റെ കണ്ണാടി
- മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല
- മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
- മുമ്പേ ചിരിക്കും പിമ്പേ അറക്കും
- യുവത്വം ഉന്മത്വം
- രണ്ടു വഞ്ചിയിൽ കാലിടരുത്
- വറചട്ടീന്ന് തീയിലോട്ട്
- വായ ചക്കര, കൈ കൊക്കര
- വാളെടുത്തോരെല്ലാം വെളിച്ചപ്പാടല്ല
- വിഡ്ഢിക്ക് വളരാൻ വളം വേണോ
- വീടുറപ്പിച്ചിട്ട് വേണം നാടുറപ്പിക്കാൻ
- വെപ്പിന്റെ ഗുണം തീറ്റയിലറിയാം
- ശ്രമം കൊണ്ട് ശ്രീരാമനാകാം
- വയറാണ്, ചോറാണ് ദൈവം
- നത്ത് നാട് വിട്ടാൽ, ആ കണ്ടത്തിൽ അല്ലെങ്കിൽ ഈ കണ്ടത്തിൽ!
- ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ
- ഈ കട്ടിൽ കണ്ട് പനിക്കേണ്ട
- ഉച്ചക്കുളി ഊതാരക്കളി
- ഊടും പാവും പോലെ
- ഋണത്താൽ മൈത്രി കെട്ടിടും
- എങ്ങനെ വീണാലും മൂക്കുമ്മേലെ
- ഏട്ടിലങ്ങനെ പയറ്റിലിങ്ങനെ
- ഐകമത്യം മഹാബലം
- ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു
- ഓടുന്ന കാളയെ ആടുന്ന കമ്പേൽ
- ഔചിത്യമില്ലാത്ത നായരേ, അത്താഴമുണ്ണാൻ വരികെടോ
- അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും
- അഞ്ചു വിരലും ഒരുപോലയോ?
- കുലതൊടാറായപ്പോൾ തളപറ്റു
- അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം
- അന്നമിട്ടിടത്തു കന്നം വയ്ക്കരുത്
- ആപത്തിനു പാപമില്ല
- പശു കറുത്താലും പാലു കറുക്കുമോ?
- മനോവ്യാധിക്കു മരുന്നില്ല
- വെട്ടൊന്ന്, മുറി രണ്ട്
- വെട്ടോന്ന്, തുണ്ടു രണ്ട് [പാഠഭേദം]
- അടിക്കടി; വടി മിച്ചം
- ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല
- അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ?
- ആടറിയുമോ അങ്ങാടി വാണിഭം?
- കൈയിലെ കാശ്, വായിലെ ദോശ
- ഈളം കന്നിനു ഭയമറിഞ്ഞുകൂട
- നീരില്ലെങ്കിൽ മീനില്ല
- ചിരട്ടയിൽ വെള്ളം, എറുമ്പിനു സമുദ്രം
- ചുക്കില്ലാത്ത കഷായമില്ല
- വിരലു വീങ്ങിയാൽ ഉരലാകുമോ?
- പത്ത് പണമുള്ളവനും പത്ത് ചൊറിയുള്ളവനും ഉറക്കമില്ല
- അച്ച നോക്കിയേ കൂച്ചു കെട്ടാവു
- അച്ചി കടിച്ചതേ കൊച്ചു കുടിക്കൂ
- അച്ചാണിയില്ലാതെ തേർ മുച്ചാൺ ഓടുകയില്ല
- അച്ചി തുള്ളിയ കട കൂട്ടിയും തുള്ളും
- അജ്ഞത അനുഗ്രഹമാകുന്നിടത്തു ബുദ്ധിമാൻ മണ്ടനാകും
- അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും
- അഞ്ചഞ്ചുപലം ഒന്നഞ്ചുപലം
- അഞ്ചാമത്തെ പെണ്ണ് ആരവാരത്തോടെ
- അഞ്ചാമത്തെ പെണ്ണ് കെഞ്ചിയാലും കിട്ടില്ല
- അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്
- അഞ്ചിലേ പിഞ്ചിലേ കൊഞ്ചാതെ
അന്യഭാഷ ചൊല്ലുകൾ
[തിരുത്തുക]- തമിഴ് പഴമൊഴികൾ
- കന്നട പഴഞ്ചൊല്ലുകൾ
- തെലുങ്ക് പഴഞ്ചൊല്ലുകൾ
- അറബി പഴമൊഴികൾ
- ചൈനീസ് ചൊല്ലുകൾ
- ജർമ്മൻ ചൊല്ലുകൾ
- ഇംഗ്ലീഷ് പഴമൊഴികൾ
- ഫ്രഞ്ച് പഴമൊഴികൾ
- സംസ്കൃതം പഴമൊഴികൾ