പഴഞ്ചൊല്ലുകൾ/ഭ
ദൃശ്യരൂപം
'ഭ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഭക്തൻ തന്നാൽ ഭുക്തിരസം.
- ഭഗവാൻ വിചാരിച്ചാൽ ഭാഗ്യത്തിനു പഞ്ഞമുണ്ടോ?
- ഭജനംമൂത്ത് ഊരാണ്മയായി.
- ഭണ്ഡാരത്തിലിട്ട പണംപോലെ.
- ഭണ്ഡാരത്തിലിട്ട പണം മടക്കിച്ചോദിക്കയോ.
- ഭദ്രകാളിയെ ഇണക്കത്തിലും വിളിക്കരുത്, പിണക്കത്തിലും വിളിക്കരുത്.
- ഭദ്രകാളിയെ പിശാചുപിടിക്കുമോ?
- ഭയം കൊണ്ടുള്ള ഭക്തിക്ക് വിലയില്ല.
- ഭയത്താലെ ഭക്തി, നയത്താലെ യുക്തി.
- ഭയപ്പെട്ട കാട്ടിൽ ഇളകിയതെല്ലാം പുലി.
- ഭരണി തണുക്കണം, കാർത്തിക കായണം.
- ഭരണി പിറന്നാൽ ധരണിയാളും.
- ഭർത്താക്കഞ്ഞി പാക്കഞ്ഞി, മക്കൾ കഞ്ഞി ദുഃഖക്കഞ്ഞി, ആങ്ങളക്കഞ്ഞി കൊലക്കഞ്ഞി.
- ഭർത്താവ് സംഭരിക്കണം, ഭാര്യ ഭരിക്കണം.
- ഭള്ളിൽ പെരുപ്പം പല്ലിനു നാശം.
- ഭാഗ്യം ചെറ്റയും പൊളിച്ചു തേടിവരും.
- ഭാഗ്യം വരുമ്പോൾ ബുദ്ധി വരും.
- ഭാഗ്യമില്ലാത്തവനു പത്തുപറ നെല്ലുകിട്ടിയാൽ ഭാഗ്യമുള്ള പത്തുവിരുന്നു വരും.
- ഭാഗ്യമുള്ളവനു നേടി വയ്ക്കണ്ട.
- ഭാണ്ഡം കാട്ടി പിണ്ഡം വയ്ക്കുക.
- ഭാജനം നന്നല്ലെങ്കിലും ഭോജനം നന്ന്.
- ഭാരം ചക്കയ്ക്കും പലം ചുക്ക്.
- ഭാരമേറിയ കപ്പലിന് ആഴമേറിയ കടൽ.
- ഭാര്യ കാലുകെട്ടും കുഞ്ഞ് വായകെട്ടും.
- ഭാര്യാവീട്ടിൽ ചെലവുചെയ്തതും കോണകത്തിൽ നീലംമുക്കിയതും വെറുതെ.
- ഭാര്യാ രൂപവതീശത്രു.
- ഭാര്യാദുഃഖം പുനർഭാര്യ.
- ഭാവനപോലെ ഭാവി.
- ഭാവനയെങ്ങനെ ഭാവിയിലങ്ങനെ.
- ഭിക്ഷയ്ക്കു പഞ്ഞമില്ല.
- ഭിക്ഷയ്ക്കു വന്നവൻ പെണ്ണിനെ ചോദിക്കുകയോ?
- ഭിക്ഷയ്ക്കു വന്നവൻ പെണ്ടിക്കു മാപ്പിള.
- ഭിക്ഷയ്ക്കു വന്നവനില്ലെന്നു പറഞ്ഞാൽ പോകുമോ?
- ഭിക്ഷ മൂത്തത് കച്ചവടം.
- ഭിക്ഷാടനം കൊണ്ട് മോക്ഷം ലഭിക്കുമോ?
- ഭാവിച്ച പോലെ ഭവിച്ചെന്നു വരില്ല.
- ഭൂമിക്കു ഭാരവും ചോറിനു ചെലവും.
- ഭൂമിയോളം താഴാം, ഭൂമി കുഴിച്ചു താഴാനൊക്കുമോ.
- ഭൂസ്ഥിതി ധനസ്ഥിതി, ജനസ്ഥിതി മനസ്ഥിതി.
- ഭേകൻ മുഴങ്ങിയാലിടിയാകുമോ?
- ഭോജനം നന്നലെങ്കിലും ഭാജനം നന്നാകണം.
- ഭോജനം നന്നല്ലെങ്കിലും ഭാജനം നന്ന്.
- ഭോജനമില്ലെങ്കിൽ ഭാജനമെന്തിന്.
- ഭോഷന്റെ ലക്ഷണം പൊണ്ണത്തം.
|