Jump to content

പഴഞ്ചൊല്ലുകൾ/ബ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ബ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. ബദ്ധപ്പെട്ടാൽ മീശവരുമോ?
  2. ബദ്ധപ്പെട്ടാൽ മുലവരുമോ?
  3. ബന്ധു നൂറുകരയുന്നതിനെക്കാൾ താനൊന്നു കരയുക നല്ലൂ.
  4. ബന്ധുബലമില്ലെങ്കിൽ ചന്തിബലം വേണം.
  5. ബന്ധുവിന്റെ മോര് വിലയ്ക്കുമില്ല, വെറുതേയുമില്ല.
  6. ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ.
  7. ബഹുജനം പലവിധം.
  8. ബാപ്പ വലവീശാൻ പോയാലുമുണ്ട് ഒരു നുറുക്കും കുറച്ചു ചാറും, ഇരുന്നു കൊണ്ടന്നാലുമുണ്ട് ഒരു നുറുക്കും കുറച്ചു ചാറും.
  9. ബാല്യം ഭയമറിയില്ല.
  10. ബാലന്മാർ പോരിന്നാകാ.
  11. ബാലശാപം കാലുപിടിച്ചാലും പോകില്ല.
  12. ബാലാനാം രോദനം ബലം.
  13. ബിംബം നക്കുന്ന നായയ്ക്കുണ്ടോ സ്വയംഭൂവെന്നും പ്രതിഷ്ഠയെന്നും.
  14. ബിംബം പോയാൽ പ്രതിബിംബം നിൽക്കുമോ.
  15. ബുദ്ധികെട്ട രാജാവിനു മതികെട്ട മന്ത്രി.
  16. ബുദ്ധി ഉണ്ടായാൽ പോരാ, ശുദ്ധി വേണം.
  17. ബുദ്ധിയുള്ളവനോട് പറയേണ്ട, ബുദ്ധിയില്ലാത്തവനോട് പറയരുത്.
  18. ബ്രഹ്മദേവന് പൂജയില്ല.
  19. ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാരൻ സാക്ഷി.
  20. ബ്രഹ്മാവ് വിചാരിച്ചാൽ ആയുസ്സിന് പഞ്ഞമോ?
  21. ബ്രഹ്മാവിന്റെ എഴുത്തിന് പൊളിച്ചെഴുത്തില്ല.
  22. ബ്രഹ്മാസ്ത്രത്തിന് ബ്രഹ്മാസ്ത്രം.
  23. ബ്രാഹ്മണനും പശുവിനും പത്തുദിവസത്തെ പുല.
  24. ബ്രാഹ്മണൻ പശുവിനെ തല്ലുന്നതുപോലെ.
  25. ബ്രാഹ്മണരിൽ കറുത്തവനെയും പറയരിൽ വെളുത്തവനെയും വിശ്വസിച്ചുകൂടാ.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ബ&oldid=16415" എന്ന താളിൽനിന്ന് ശേഖരിച്ചത്