ഫ്രഞ്ച് പഴമൊഴികൾ
ദൃശ്യരൂപം
- ഭാര്യയെ തിരഞ്ഞെടുക്കുമ്പോൾ കാതുള്ളവളെ തിരിഞ്ഞെടുക്കുക. കണ്ണുകളല്ല പരിശോധിക്കേണ്ടുന്നത്
- അതിഥിയും മൽസ്യവും മൂന്നു ദിവസം കഴിഞ്ഞാൽ പഴകി വിഷമായി തുടങ്ങും
- ഭംഗിയുള്ള പക്ഷികൾ വേട്ടയാടപ്പെടുന്നു
- ആരോഗ്യമില്ലാത്തവൻ ഒന്നുമില്ലാത്തവനാണ്
- അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മാത്രമേ ഒരു സ്ത്രീക്ക് രഹസ്യമായി സൂക്ഷിക്കാൻ സാധിക്കൂ
- മടിശ്ശീലയിൽ പണമില്ലെങ്കിൽ ചുണ്ടിൽ തേനുണ്ടാവണം
- വലിയ ഗ്രന്ഥങ്ങളായാലും രചിക്കപ്പെടുന്നത് പദാനുപദമാണ്