Jump to content

പഴഞ്ചൊല്ലുകൾ/ഇ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ഇ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. ഇക്കഞ്ഞിക്കിച്ചമ്മന്തി.
  2. ഇക്കരെനിന്നാലക്കരെപ്പച്ച.
  3. ഇംഗിതമറിയാത്തവർക്ക് സംഗീതമറിഞ്ഞിട്ടെന്തുകാര്യം.
  4. ഇങ്ങോട്ടുണ്ടെങ്കിൽ അങ്ങോട്ടുമുണ്ട്.
  5. ഇങ്ങോട്ടെങ്ങനെ അങ്ങോട്ടെങ്ങനെ.
  6. ഇങ്ങോട്ടോങ്ങിയാൽ അങ്ങോട്ടുതല്ല്.
  7. ഇച്ചെവികൊണ്ടു കേട്ടത് അച്ചെവികൊണ്ടു കളഞ്ഞു.
  8. ഇച്ഛാധിക്യം ഉച്ഛിഷ്ടം തീറ്റും.
  9. ഇഞ്ചത്തല ചതച്ചാലേ നന്നാവൂ.
  10. ഇഞ്ചയും പെണ്ണും പതയ്ക്കുന്നിടത്തോളം പതയും.
  11. ഇഞ്ചിക്കച്ചോടക്കാരനെന്തിനാ കപ്പൽകാര്യം.
  12. ഇഞ്ചി തിന്ന കുരങ്ങിനെ പോലെ.
  13. ഇഞ്ചിനട്ട ലാഭവും മുടികളഞ്ഞ സുഖവും മലയാളത്താനറിയില്ല.
  14. ഇഞ്ചിപ്പുല്ലിനഞ്ചാറാണ്ട്.
  15. ഇഞ്ചിയിലക്കറി തൈരുതരിപ്പണം കഞ്ഞിയൊടഞ്ചുമിതന്തിക്കാക.
  16. ഇഞ്ചിയിലെ വാട്ടം മഞ്ഞളിൽ തീരും.
  17. ഇടങ്കോടൻ പടയ്ക്കാകാ ഇളന്തേങ്ങ കറിക്കാകാ.
  18. ഇടച്ചേരി നായരും കുരുത്തോലച്ചൂട്ടും ഇടയ്ക്കുച്ചെല്ലുമ്പോൾ ചതിക്കും.
  19. ഇടതുകാൽവച്ച് കയറരുത്.
  20. ഇടതുകാൽവച്ച് പുറപ്പെടരുത്.
  21. ഇടതുകൈയ്ക്കു തുണ വലതുകൈ.
  22. ഇടതുകൈയിനെ വലതുകൈ ചതിക്കുക.
  23. ഇടപ്പുറവും കടപ്പുറവുമാകാ.
  24. ഇടമുള്ളപ്പോൾ തിങ്ങരുത്.
  25. ഇടംകൊടുത്താൽ മഠംപിടുങ്ങും.
  26. ഇടംവലമറിയാത്തോനോടിണക്കമരുത്.
  27. ഇടയിൽ തങ്ങിയ പാമ്പിനെപ്പോലെ.
  28. ഇടല ചുടലയ്ക്കാകാ.
  29. ഇടവംതൊട്ടു തുലാത്തോളം കുടകൂടാതിറങ്ങൊലാ.
  30. ഇടവയുള്ളവന് ഇടവഴിയുമറിയാം.
  31. ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം.
  32. ഇടികേട്ട പാമ്പിനെപ്പോലെ.
  33. ഇടിക്ക് കൂൺ മുളച്ചപോലെ.
  34. ഇടിക്കുമുൻപേ ഇടിവാൾ.
  35. ഇടിച്ചവളും പൊടിച്ചവളുമിരിക്കെ എത്തിനോക്കിയവൾ കൊണ്ടുപോയി.
  36. ഇടിയഞ്ചുകൊണ്ടാലെന്താ, ഈയംപോലുള്ള ചക്ക തിന്നില്ലേ.
  37. ഇടിവെട്ടേറ്റ മരം പോലെ.
  38. ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു.
  39. ഇടുന്നവൾ സ്വന്തമായാൽ അടിപ്പന്തിയും തലപ്പന്തി.
  40. ഇട്ടകൈയ്ക്ക് കടിക്കരുത്.
  41. ഇട്ടതുചട്ടം.
  42. ഇട്ടിക്ക് പട്ടരിഷ്ടം പട്ടർക്കിട്ടി ചേട്ട.
  43. ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലത്തോളം.
  44. ഇട്ടിലുതൊട്ടിലാകാം പുട്ടിലുപട്ടിലാകാം.
  45. ഇട്ടുനിരക്കുന്ന അച്ചിക്ക് നിരങ്ങിയുണ്ണുന്ന നായര്.
  46. ഇട്ടുംവച്ച് പോകാനും വയ്യ, കൊത്തിക്കൊണ്ട് പറക്കാനും വയ്യ.
  47. ഇണങ്ങയുമരുത് പിണങ്ങയുമരുത്.
  48. ഇണങ്ങാതെ പിണങ്ങിക്കൂടാ.
  49. ഇണങ്ങിയ പക്ഷി കൂട്ടിൽ, ഇണങ്ങാപ്പക്ഷി കാട്ടിൽ.
  50. ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ ഞെക്കിക്കൊല്ലും.
  51. ഇണങ്ങിയാൽ പിണങ്ങരുത്.
  52. ഇണങ്ങിയാൽ പൊട്ട്, പിണങ്ങിയാൽ വെട്ട്.
  53. ഇണങ്ങിയാൽ മധുരം, പിണങ്ങിയാൽ രുധിരം.
  54. ഇണങ്ങിയാൽ മുക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും.
  55. ഇണയില്ലാത്തവനോട് തുണകൂടിയാൽ ഇണയൊമ്പതും പോകും പത്താമത് താനുംപോകും.
  56. ഇണയില്ലാത്തവന്റെ തുണയരുത്.
  57. ഇണയില്ലാപ്പിണകൂടരുത്.
  58. ഇതിലും വലിയ വെള്ള്യാഴ്ച വന്നിട്ട് വാപ്പ പള്ള്യേപ്പോയിട്ടില്ല.
  59. ഇതുമാത്രമെന്റെയല്ല ബാക്കിയെല്ലാമാരാന്റെ.
  60. ഇതെൻ പുള്ളയല്ലവാ.
  61. ഇത്തിക്കണ്ണിപോക്കാൻ മാവുമുറിക്കുക.
  62. ഇത്തിൾ പിടിച്ചാൽ തേന്മാവും കെടും.
  63. ഇത്രകിഴക്കാ പടിഞ്ഞാറ്.
  64. ഇത്രയ്ക്കൊട്ടല്ലതാനും അത്രയ്ക്കൊട്ടില്ലതാനും.
  65. ഇത്രവലിയ ഇല്ലത്ത് ഒരയിലത്തലയെടുക്കാനില്ലെന്നോ.
  66. ഇനം ഇനത്തിൽ ചേരും ഇരണ്ട വെള്ളത്തിൽ ചേരും.
  67. ഇനം ഇനത്തെ കാക്കും, വേലി വിളവ് കാക്കും.
  68. ഇനം ഇനത്തോട് കുലം കുലത്തോട്.
  69. ഇനംതിരിച്ച് പുല്ലിടരുത്, ഇലതിരിച്ചുപ്പിടരുത്.
  70. ഇനമറിയാതെ ചോറുകൊടുക്കരുത്.
  71. ഇനിയൊന്ന് കാണുന്നതുവരെ ഇത് നല്ലത്.
  72. ഇന്ദ്രൻ മാറിയാലും ഇന്ദ്രാണി മാറില്ല.
  73. ഇന്നത്തെ പണി നാളേക്ക് വയ്ക്കരുത്.
  74. ഇന്നത്തെ പശു നാളത്തെ പുലി.
  75. ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് മുളച്ച തകര.
  76. ഇന്നാ തൊമ്മാ ചോറ്, ഇന്നാ അമ്മേ ചട്ടി.
  77. ഇന്നിരുന്ന് നാളെ മരിച്ചാലും നന്നായിരിക്കണം.
  78. ഇന്നു ചത്താൽ നാളേക്ക് പുല രണ്ട്.
  79. ഇന്നു ചാവാൻ നേരല്യ, നാളെ ചാവാൻ കാര്യോല്യ.
  80. ഇന്നു ചിരിക്കുന്നവൻ നാളെ കരയും.
  81. ഇന്നു ചുണ്ടങ്ങ കട്ടവൻ നാളെ ചുണ്ടൻവള്ളം കക്കും.
  82. ഇന്നുചെയ്യാവുന്നതിന്നുചെയ്യണം.
  83. ഇന്നുതരാമെന്നും നാളെത്തരാമെന്നും എന്നും തരാത്തതിനടയാളം.
  84. ഇന്നു താഴെ നാളെ മേലെ.
  85. ഇന്നു ഞാൻ നാളെ നീ.
  86. ഇന്നു റൊക്കം, നാളെ കടം.
  87. ഇന്നെനിക്ക്, നാളെ നിനക്ക്.
  88. ഇന്നോങ്ങി വയ്ക്കുക, നാളെ കൊടുക്കുക.
  89. ഇപ്പൊക്കുടിച്ചതാ കള്ള്.
  90. ഇപ്പോഴും ഞമ്മന്റെ കാല് മേലെ.
  91. ഇമയുടെ ദോഷം കണ്ണറിയില്ല.
  92. ഇമ്പംപെരുപ്പത് തുമ്പത്തിന്.
  93. ഇരക്കാതെയിരിക്കേണം മരിക്കുമ്പോൾ മരിച്ചോട്ടെ.
  94. ഇരക്കുന്നവനോടിരക്കുന്നോനിരപ്പാളിക്കയ്യൻ.
  95. ഇരക്കുന്നവന്റെ വീട്ടിൽ തുരക്കുന്നതാരാ?
  96. ഇരട്ടക്കള്ളനെ ഇരുകൈകൊണ്ടുമടിക്കണം.
  97. ഇരച്ചുവിട്ട വാണംപോലെ.
  98. ഇരപ്പോർക്ക് ഇരന്നുകൊടുക്കുകയോ.
  99. ഇരട്ടച്ചുഴിയൻ ഇരുന്നുണ്ണും.
  100. ഇരട്ടപ്പണിക്ക് ഇരുട്ടുതപ്പിയേ പോകൂ.
  101. ഇരന്നതിൽപാതി ധർമ്മം.
  102. ഇരന്നുതിന്നാലും നായരുടെ മീശ മേലോട്ട്.
  103. ഇരുന്നുമക്കളെപ്പോറ്റിയാൽ ഇരപ്പത്തരം പോകില്ല.
  104. ഇരപ്പാളിക്ക് ഒന്ന് മുറുക്കണമെങ്കിൽ ഏഴ് വീട്ടിൽ തെണ്ടണം.
  105. ഇരപ്പാളിയോടിരക്കരുത്.
  106. ഇരപ്പാളിക്കുണ്ടോ ചോറിന് പഞ്ഞം.
  107. ഇരപ്പോർക്കിരന്നുകൊടുക്കയോ.
  108. ഇരയിട്ടാലേ മീൻപിടിക്കാനൊക്കൂ.
  109. ഇരവൽ പുടവ കണ്ട് എളിയിലെ പഴന്തുണി കളയരുത്.
  110. ഇരവലിൽ തിരയലരുത്.
  111. ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ.
  112. ഇരിക്കണമെങ്കിൽ ഇരുമ്പുതിന്നണം.
  113. ഇരിക്ക, വരിക്ക, കൂർക്ക (മൂലക്കുരുവിന് വിരോധം).
  114. ഇരിക്കാൻ കിട്ടിയേടത്ത് കിടക്കരുത്.
  115. ഇരിക്കാൻ കുടിലും നടക്കാൻ തണലും.
  116. ഇരിക്കാനിടം കൊടുത്ത് കിടക്കാനിടം ചോദിക്കുക.
  117. ഇരിക്കുംമുൻപേ കാലുനീട്ടരുത്.
  118. ഇരിക്കുംമുൻപേ നിലംനോക്കണം.
  119. ഇരിക്കുന്ന കൊമ്പ് മുറിക്കരുത്.
  120. ഇരിക്കുന്നവന് പോയവൻ ശ്രേഷ്ഠൻ.
  121. ഇരിക്കുന്നോൻ നന്നെങ്കിലേ ചിരയ്ക്കുന്നോൻ നന്നാകൂ.
  122. ഇരിക്കുമ്പോൾ പിറന്നാൾ, മരിച്ചാൽ ചാത്തം.
  123. ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും.
  124. ഇരിക്കേണ്ടവനിരുന്നാൽ ചിരയ്ക്കേണ്ടവൻ ചിരയ്ക്കും.
  125. ഇരിക്കേണ്ടിടത്തിരുന്നാൽ എഴുന്നേൽക്കേണ്ടിവരില്ല.
  126. ഇരിങ്ങപ്പാറ പൊന്നായാൽ അതിൽപാതി തേവർക്ക്.
  127. ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവൂ.
  128. ഇരുചെവിയറിഞ്ഞാൽ പാട്ടാകും.
  129. ഇരുചെവിയറിയാതുപകാരം ചെയ്യണം.
  130. ഇരുട്ടത്തടിക്കാരനെ വെളിച്ചത്തടിക്കണം.
  131. ഇരുട്ടത്തിരുത്തിയൂട്ടി വെളിച്ചത്ത് കിടത്തിയുറക്കുക.
  132. ഇരുട്ടത്തിരുന്ന് കൊഞ്ഞനം കാട്ടരുത്.
  133. ഇരുട്ടത്തുകണ്ട കുഴിയിൽ വെളിച്ചത്തുവീണു.
  134. ഇരുട്ടത്തുകൊണ്ട അടി ചെകിട്ടത്ത്.
  135. ഇരുട്ടത്തുകൊണ്ട അടി വെളിച്ചത്ത് പറയരുത്.
  136. ഇരുട്ടിലെ മിരട്ട് വെളിച്ചത്ത് തെളിയും.
  137. ഇരുതല കത്തിച്ച് നടുപിടിക്കരുത്.
  138. ഇരുതോണിയിൽ കാലുവച്ചാൽ നടുപ്പുഴയിൽ കാണാം.
  139. ഇരുനാൾ ഇരുന്നുവാഴും.
  140. ഇരുന്ന ഇരിപ്പിൽ നിന്നെഴുന്നേൽക്കാൻ ഇരുന്നനാട് പണയംകൊടുക്കണം.
  141. ഇരുന്നകാൽ മൂതേവി, നടന്നകാൽ ചിരുതേവി.
  142. ഇരുന്നവനെഴുന്നേറ്റപ്പോഴേക്കും നിന്നവൻ നടന്നു.
  143. ഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി.
  144. ഇരുന്നിട്ടല്ലേ കിടക്കുക.
  145. ഇരുന്നിരക്കുന്നവരും നടന്നിരക്കുന്നവരുമുണ്ട്.
  146. ഇരുന്നിട്ടും വെട്ടും പട പന്തീരാണ്ട് പറന്നിട്ടും വെട്ടും പട പന്തീരാണ്ട്.
  147. ഇരുന്നുകൊടുത്തത് നടന്നുവാങ്ങുക (കടം).
  148. ഇരുന്നുണ്ണണം ഇരന്നുണ്ണരുത്.
  149. ഇരുന്നുണ്ണരുത് കിടന്നുറങ്ങരുത്.
  150. ഇരുന്നുണ്ണുന്ന നായർക്ക് കിടന്നുവിളമ്പുന്ന അച്ചി.
  151. ഇരുന്നുണ്ണുന്നവർ രുചിയറിയില്ല.
  152. ഇരുന്നുതിന്നാൽ കുന്നും കുഴിയാം.
  153. ഇരുന്നുനിരങ്ങുന്ന അമ്മായമ്മയ്ക്ക് കിടന്നുരുളുന്ന് മരുമകള്.
  154. ഇരുന്നുനോക്കിയാൽ നിരന്നുകാണാം.
  155. ഇരുന്നു മരം മുറിച്ചാൽ മരം മുകളിലും താനടിയിലും.
  156. ഇരുപത്തെട്ടു പഷ്ണിയും രണ്ടേകാശിയും.
  157. ഇരുമരം കാവാകുമോ?
  158. ഇരുമുലയ്ക്കിടയിൽ പെരുംലോകം.
  159. ഇരുമുറിപ്പത്തായത്തിൽ ഒരുമുറിയരിയെന്റെ.
  160. ഇരുമ്പിടിക്കുന്നിടത്തീച്ചയ്ക്കെന്തുകാര്യം?
  161. ഇരുമ്പിനു തരുമ്പുകേട്.
  162. ഇരുമ്പിന്റെ രസം കുതിരയ്ക്കറിയാം.
  163. ഇരുമ്പുകുടിച്ച വെള്ളം തേട്ടുമോ?
  164. ഇരുമ്പുണ്ട നീരുണ്ടോ ഞെക്കിയാൽ വരുന്നു.
  165. ഇരുമ്പുതൂണിനെ ഉറുമ്പുരുക്കുമോ?
  166. ഇരുമ്പുപഴുത്തിരിക്കുമ്പോളടിക്കണം.
  167. ഇരുമ്പുപിടിച്ച കൈയും ചൊറിപിടിച്ച കൈയും വെറുതെയിരിക്കില്ല.
  168. ഇരുമ്പും തൊഴിലും ഇരിക്കെക്കെടും.
  169. ഇരുമ്പുരുക്കാനും തീയുമതി.
  170. ഇരുമ്പുലക്ക കളഞ്ഞ് ഇരിങ്കണയെടുക്കുക.
  171. ഇരുമ്പുലക്കയ്ക്കുണ്ടോ തൂമ്പുവരുന്നു.
  172. ഇരുമ്പുലക്ക കടിക്കാതെ വിഴുങ്ങിയിട്ട് ചുക്കള്ളം കുടിച്ചാൽ ദഹിക്ക്യോ നാത്തൂനെ?
  173. ഇരുമ്പൂരെക്കല്ലും തേയും ഉറുമ്പൂരക്കല്ലും തേയും.
  174. ഇരുവഴികണ്ടാൽ പെരുവഴിപോണം.
  175. ഇരുളൊരുകാലം വെളിവൊരുകാലം.
  176. ഇലക്കറിക്കു മഞ്ഞളരയ്ക്കരുത്.
  177. ഇലയ്ക്കുമുൻപും കൊലയ്ക്കുപിൻപും.
  178. ഇലതീനി കായറിയില്ല.
  179. ഇലതൊടാഞ്ഞാൽ കായ നിലത്തുമുട്ടും.
  180. ഇല മുള്ളിന്മേൽവീണാലും മുള്ള് ഇലമേൽവീണാലും കേട് ഇലയ്ക്ക്.
  181. ഇലയിട്ടു ചവിട്ടരുത്.
  182. ഇലവളം നലവളം.
  183. ഇല്ലത്തില്ലായയുണ്ട്, ഉണ്ണിക്ക് വേണ്ടായയുണ്ട്.
  184. ഇല്ലത്തില്ലെങ്കിൽ കോലോത്തുമില്ല.
  185. ഇല്ലത്തുകൂത്ത്, കൊമ്പത്തെണ്ണ, മാടമ്പിവിളക്ക്, മണ്ണാത്തിമാറ്റ്.
  186. ഇല്ലത്തുണ്ടെങ്കിൽ ചെന്നേടത്തുമുണ്ട്.
  187. ഇല്ലത്തുണ്ടോ മത്തിത്തല?
  188. ഇല്ലത്തു നല്ലതിരിക്കില്ല.
  189. ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയതുമില്ല.
  190. ഇല്ലത്തു പഴയരിയെങ്കിൽ ചെന്നേടത്തും പഴയരി.
  191. ഇല്ലത്തെ പൂച്ചയ്ക്കെവിടെയും ചെല്ലാം.
  192. ഇല്ലത്തെളിയോൻ കോണിട്ടിരിക്കും.
  193. ഇല്ലമില്ലാത്തവർക്കെന്തില്ലംനിറ.
  194. ഇല്ലം കാത്തവൻ കള്ളൻ.
  195. ഇല്ലം നിറച്ചാൽ വല്ലം നിറയ്ക്കണം.
  196. ഇല്ലംനിറ, വല്ലംനിറ, പത്തായംനിറ, വയറുനിറ.
  197. ഇല്ലംപണിക്കുള്ള തേക്കിൻതൈ വച്ചുകഴിഞ്ഞു.
  198. ഇല്ലംവല്ലം നെല്ലി.
  199. ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുക.
  200. ഇല്ലാത്തതിലല്ലൽ ഉള്ളതിൽ തുള്ളൽ.
  201. ഇതാലത്തതു ഭാവിച്ചാൽ പൊല്ലാത്തതുവരും.
  202. ഇല്ലാത്തവനുണ്ടായാൽ വല്ലാതെ ഞെളിയും.
  203. ഇല്ലാത്തതുവരില്ല, ഉള്ളതുപോവില്ല.
  204. ഇല്ലാത്തവനുണ്ടാവാൻ ഉള്ളവനോടുകൊള്ളണം.
  205. ഇല്ലാത്തവർക്കാമാടയും പൊന്ന്.
  206. ഇല്ലാത്തിടത്ത് പല്ലിയും ചേരില്ല.
  207. ഇല്ലാത്തോനേകാശിനോൽക്കാനും വയ്യ.
  208. ഇല്ലായ്മയും വല്ലായ്മയും എല്ലാവർക്കും വരും.
  209. ഇല്ലായ്മ വന്നാലും വല്ലായ്മയരുത്.
  210. ഇല്ലെങ്കിലുപചാരമില്ല.
  211. ഇല്ലെന്ന് പറയാനും ഉണ്ടെന്ന് പറയാനും ഇല്ലത്തെ മൂസിനാണധികാരം.
  212. ഇല്ലെന്ന് പറയാൻ ഇല്ലത്തെ മൂസ്സുവേണോ?
  213. ഇവനെ കൂപ്പുക കടവുകടക്കട്ടെ.
  214. ഇഷ്ടമറ്റവനഷ്ടമത്തിൽ ശനിയൻ.
  215. ഇഷ്ടമില്ലാപ്പെണ്ണ് തൊട്ടതൊക്കെ കുറ്റം.
  216. ഇഷ്ടം മുറിക്കാനർത്ഥം മഴു.
  217. ഇഷ്ടം മുറിഞ്ഞാലൊട്ടാൻപണി.
  218. ഇഷ്ടാനിഷ്ടം കിടക്കട്ടെ മർക്കടമുഷ്ടി നടക്കട്ടെ.
  219. ഇഹത്തിലില്ലെങ്കിൽ പരത്തിലുമില്ല.
  220. ഇളകിയ പുറത്തേ വാതംകോച്ചൂ.
  221. ഇളക്കിയാൽ കടിക്കും.
  222. ഇളച്ചവന്റെ ഭാര്യ എല്ലാവർക്കുമേട്ടത്തി.
  223. ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
  224. ഇളപ്പത്തിലടിച്ചാലെളുപ്പത്തിൽ നീട്ടാം.
  225. ഇളമാൻ കടവറിയില്ല.
  226. ഇളംകണ എളുപ്പത്തിൽ വളയ്ക്കാം.
  227. ഇളംകണ കാതലാകുമോ?
  228. ഇളംകാഞ്ഞവെള്ളം തൊടാത്തവളാണോ ഉടന്തടി ചാടുന്നത്.
  229. ഇളംതലയ്ക്കൽനിന്നാ കാതലോട്ടം.
  230. ഇളംതലയ്ക്ക് കാതലില്ല.
  231. ഇളംതേങ്ങ കറിക്കാക.
  232. ഇളവെയിൽ ഇരപ്പനും കൊള്ളില്ല.
  233. ഇഴയുന്നതിൽ കയറും, പറക്കുന്നതിൽ പട്ടവും.
  234. ഇഴവിനുവന്നവൾ താലിപറിച്ചു.
  235. ഇറക്കമുണ്ടെങ്കിലേറ്റവുമുണ്ട്.
  236. ഇറക്കാവുന്നതേ ഏറ്റാവൂ, മറക്കാവുന്നതേ പറയാവൂ.
  237. ഇറക്കുന്ന കിണറ്റിലേ ഊറ്റുകൂടൂ.
  238. ഇറങ്ങാനെളുപ്പം കയറാൻ വിഷമം.
  239. ഇറച്ചികാണാത്തവൻ ചെമ്പരുത്തി കണ്ടപോലെ.
  240. ഇറച്ചിക്കുപോയവൻ വിറച്ചിട്ടും ചത്തു, കാത്തിരുന്നവൻ കൊതിച്ചിട്ടും ചത്തു.
  241. ഇറച്ചി തിന്നാറുണ്ട്, എല്ലുകോർത്ത് കഴുത്തിലണിയാറില്ല.
  242. ഇറച്ചിതിന്നോളൂ കോർത്തുവലിക്കരുത്.
  243. ഇറച്ചിയിരിക്കെ തൂവൽ തുള്ളരുത്.
  244. ഇറച്ചി വെന്തു മലച്ചു, മത്തന്റില വെന്തില്ല.
  245. ഇറഞാലരുത്.
  246. ഇറയിൽ കാഷായം, അറയിൽ കാമിനി.
  247. ഇറയിൽ തൂങ്ങുന്നവന്റെ കാലിൽ തൂങ്ങുക.
  248. ഇറയ്ക്കെയിറയ്ക്കെ വെള്ളം കൊടുക്കെക്കൊടുക്കെ വിത്തം.
  249. ഇഷ്ടം മുറിപ്പാൻ അൎത്ഥം മഴു.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ഇ&oldid=20403" എന്ന താളിൽനിന്ന് ശേഖരിച്ചത്