വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
- മീനിഷ്ടമുള്ള പൂച്ച, പക്ഷേ കാല് നനയ്ക്കില്ല.
- വീഴുന്ന കായ് മരത്തിനടുത്തേ കാണൂ
- മിന്നുന്നതെല്ലാം പൊന്നല്ല
- ക്ഷമയുള്ളവനു എന്തും ലഭിക്കും
- മരണമെന്നത് ജനനം മുതൽക്കേ തുടങ്ങുന്നു
- എന്നോട് ചോദിക്കാതിരിക്കൂ ,ഞാൻ കള്ളങ്ങൾ പറയാതിരിക്കാം
- വീണ്ടുവിചാരത്തൊടെ മാത്രം ആഗ്രഹങ്ങളുണ്ടാക്കുക .ചിലപ്പോൾ അവ സഫലമായെന്നിരിക്കും
- നിത്യ അതിഥി വെറുക്കപ്പെടുന്നു
- ദാനം കിട്ടിയ കുതിരയുടെ വായ് പരിശോധിക്കരുത്
- കാറ്റുള്ളപ്പൊൾ തുപ്പരുത്
- കുളിപ്പിച്ച വെള്ളത്തൊടൊപ്പം കുഞ്ഞിനേയും കളയരുത്
- സ്വർഗ്ഗത്തിൽ പോകാൻ ഏവരും ആഗ്രഹിക്കുന്നു. എന്നാൽ മരിക്കാൻ ആരും തയ്യാറല്ല
- എല്ലാം പഠിപ്പിക്കുന്നവൻ ഒരു നല്ല അധ്യാപകനായിരിക്കില്ല
- തെറ്റായിട്ട് പഠിക്കുന്നതിനേക്കാൾ നല്ലത് ഒന്നും പഠിക്കാതിരിക്കുന്നതാണ്.
- അകലത്തുള്ള ബന്ധുവേക്കാൾ അരികത്തുള്ള സുഹൃത്ത് നല്ലൂ
- എല്ലാവർക്കും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല
- ആവശ്യഘട്ടത്തിലെത്തുന്നവനാണ് യഥാർഥ സുഹൃത്ത്
- ജീവിതം നന്നെങ്കിൽ മരണവും നന്നായിരിക്കും
- ജീവിതം എന്തെന്നറിയുന്നതിനു മുമ്പുതന്നെ ആയുസ്സിന്റെ പകുതി പിന്നിട്ടിരിക്കും
- ജീവിതം ഒരു ഷട്ടിലാണ്
- രോഗമുണ്ടായാലേ ആരോഗ്യത്തിന്റെ വിലയറിയൂ
- വാഗ്മിയായ പുരുഷനെക്കാൾ മൗനിയായ സ്ത്രീ നല്ലൂ
- പിശാചിനു ചെയ്യാൻ പറ്റാത്തതും സ്ത്രീ പറ്റിച്ചെന്നിരിക്കും
- സമയമുണ്ടായിട്ടും കൂടുതൽ നല്ല സമയത്തിനായി കാക്കുന്നവൻ സമയം കളയുകയാണു ചെയ്യുന്നത്
- ഒരു വർഷംകൂടി ജീവിച്ചിരിക്കാൻ ആഗ്രഹിക്കാത്ത ഒരു വൃദ്ധനും ഉണ്ടാവില്ല
- വാർദ്ധക്യത്തോടൊപ്പം അവശതകളും വരുന്നു
- അടച്ചുവച്ചിരിക്കുന്ന പുസ്തകം വെറുമൊരു ഇഷ്ടിക പോലെയാണ്
- നിത്യ സന്ദർശകൻ വരവേൽക്കപ്പെടില്ല
- പ്രണയം അന്തപുരങ്ങളിലും ചെറ്റകുടിലിലും തങ്ങും
- കുഞ്ഞുങ്ങൾ ഇരുട്ടിനെ ഭയപ്പെടുന്നത് പോലെയാണ് മുതിർന്നവർ മരണത്തെ ഭയപ്പെടുന്നത്
- ദരിദ്രന്റെ ധനമാണ് സന്താനങ്ങൾ
- വാതിൽ മുട്ടാതെ കടന്നു വരുന്ന അതിഥിയാണ് ദൈവം