Jump to content

പഴഞ്ചൊല്ലുകൾ/വ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ത - ൽ ' തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. വക്കടർന്ന കലത്തിന് കണമുറിഞ്ഞ കയിൽ.
  2. വചനം വെള്ളി, മൗന





പൊന്ന്.

  1. വച്ചതെടുക്കേം വേണ്ട, ഇല്ലെന്ന് ചൊല്ലുകയും വേണ്ട.
  2. വജ്രം വജ്രംകൊണ്ട്.
  3. വഞ്ചി വീണ്ടും തിരുനക്കരെത്തന്നെ
നല്ലത് തെക്കുമുഖമായ കൊച്ചുവീട്.
  1. വടികുത്തി പോയിട്ടെങ്കിലും പടകാണണം.
  2. വടികൊടുത്ത് അടിവാങ്ങുക.
  3. വടിമേൽ പാമ്പുപോലെ.
  4. വടിയെടുത്തവരെല്ലാം വേട്ടക്കാരോ.
  5. വടിയെടുത്താൽ മടിനടക്കും.
  6. വടിയൊടിയുകയുമില്ല, പാമ്പ് ചാവുകയുമില്ല.
  7. വടുവനുവടി.
  8. വട്ടം ചുറ്റിയും വഴിക്കുവരണം.
  9. വടക്കൊട്ടയിൽ വെള്ളം കോരിക്കുക.
  10. വട്ടിക്ക് വിശപ്പില്ല.
  11. വട്ടി ചെന്ന് മുറത്തിനെ കുറ്റം പറയുക.
  12. വട്ടി പിടിച്ചവൻ കടംവീട്ടുക.
  13. വണ്ടിക്കാളയ്ക്കു പുല്ലില്ലാത്തപ്പോൾ ഞൊണ്ടിക്കാളയ്ക്കു വൈക്കോൽ കൊടുക്കുമോ?
  14. വണ്ടിക്കാളയ്ക്കും പുല്ലും വെള്ളവുമധികം.
  15. വണ്ടിച്ചക്രവും വക്കീലും മെഴുക്കിട്ടേ തിരിയൂ.
  16. വണ്ണത്താൻവീടും മാമാവീടും തനിക്കൊത്തത്.
  17. വണ്ണത്താൻ വീട്ടിലില്ലെങ്കിൽ തുണിപ്പെട്ടിയിൽ കാണണം.
  18. വണ്ണത്തിലെഴുതി തിണ്ണത്തിൽ വായിക്കണം.
  19. വന്ദിച്ചില്ലെങ്കിൽ വേണ്ട, നിന്ദിക്കരുത്.
  20. വന്ധ്യയ്ക്കറിയുമോ പേറ്റുനോവ്.
  21. വന്നകാലിൽ നിൽക്കരുത്.
  22. വന്നകൂത്ത് ആടിത്തന്നെ തീരണം.
  23. വന്നതിനേക്കാളധികം കൗതുകം വരവിന്.
  24. വന്നത് വിരുന്ന്, വെന്തത് ചോറ്.
  25. വന്നപടി ചന്തം.
  26. വന്നവന്റെ പുര പൊളിപ്പിക്കുകയും വരാത്തവനെ വരുത്തിച്ചോദിക്കയും.
  27. വന്നവിരുന്നും വെന്തചോറും.
  28. വന്ന വെള്ളം നിന്ന വെള്ളത്തേയും കൊണ്ടുപോയി.
  29. വന്ന വെള്ളം പോകും നിന്ന വെള്ളം നിൽക്കും.
  30. വന്നറിയാത്തവൻ ചെന്നറിയണം.
  31. വന്നാലും പഠിക്കില്ല, പൊണ്ണച്ചാര്.
  32. വന്നാൽ പോവുകയുമില്ല, പോയാൽ വരികയുമില്ല.
  33. വന്നോൻ വന്നോൻ കേറിക്കോട്ടെ, നന്മ നിറഞ്ഞോൻ കാത്തോട്ടെ.
  34. വമ്പനു കൊമ്പുവേണ്ട.
  35. വമ്പനു വഴി പോകുന്നവന്റെ തലയ്ക്കുമീതെ.
  36. വമ്പനോടേൽക്കുമ്പോൾ പൊഴുതുനോക്കണം.
  37. വമ്പനോടേ വമ്പുനല്ലൂ.
  38. വമ്പനോടേറ്റാൽ വാടും.
  39. വമ്പന്റെ പിമ്പും കൊമ്പന്റെ മുമ്പുമാകാ.
  40. വമ്പന്റെ പിമ്പ് കേളിയില്ല.
  41. വമ്പന്റെ പിമ്പ് താങ്ങിക്കൂട.
  42. വമ്പന്റെ മുമ്പിലും കൊമ്പന്റെ പിമ്പിലും നിൽക്കരുത്.
  43. വയനാട്ടിലെ മോര് വിലയ്ക്കുമില്ല, വെറുതേയും കിട്ടില്ല.
  44. വയലിലെ വേലയ്ക്ക് വരമ്പത്തു കൂലി.
  45. വയലിലാണും കളത്തിൽ പെണ്ണും.
  46. വയലു വറ്റി കക്ക പെറുക്കാനിരുന്നാലോ.
  47. വയസ്സായവർക്ക് പിള്ളബുദ്ധി.
  48. വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാൽ നന്ന്.
  49. വയററിയാതെ കുടിച്ചാൽ മനമറിയാതെ പറയും.
  50. വയറിനേക്കാൾ വലുത് വായ.
  51. വയറു കീറി കുടൽ കാണിച്ചാലും വാഴനാരെന്നു പറയും.
  52. വയറു ജയിച്ചാലുലകം ജയിക്കാം.
  53. വയറുണ്ടെങ്കിൽ വിശപ്പുമുണ്ട്.
  54. വയറു നിറയ്ക്കാം, കണ്ണ് നിറയ്ക്കാൻ വയ്യ.
  55. വയറു നിറഞ്ഞാൽ വായ പറയും.
  56. വയറു നിറഞ്ഞാൽ വാഴച്ചോട്ടിലും കിടക്കാം.
  57. വയറുപിഴപ്പാൻ വഴിയില്ലാഞ്ഞിട്ട് ബലിയുഴിയുന്നേൻ ദേവതമാരേ.
  58. വയറുവലിയവനു വാഴയ്ക്കാത്തൊലി.
  59. വയറുവേദനയ്ക്ക് തലമൊട്ടയടിച്ചിട്ടെന്താ?
  60. വയറെല്ലാവിദ്യയും പഠിപ്പിക്കും.
  61. വയറ്റാട്ടിയുടെ മുമ്പിൽ വയറു മറച്ചിട്ടെന്താ.
  62. വയറ്റിൻ വലിപ്പം വകയില്ലാത്തവന്.
  63. വയ്യാത്ത വേലയ്ക്ക് കൈയയയ്ക്കരുത്.
  64. വരയ്ക്കൽ വാവിനു വന്നില്ലെങ്കിൽ ബന്ധം മുറിഞ്ഞതടയാളം.
  65. വരയ്ക്കുമീതെ വരവീണാൽ തലയ്ക്കുമീതെ ആരുമില്ല.
  66. വരച്ചിടത്തു മുറിക്കരുത്.
  67. വരനെക്കണ്ട ജാരനെ പോലെ.
  68. വരമ്പുചാരി നട്ടാൽ ചുമരു ചാരിയിരുന്നുണ്ണാം.
  69. വരമ്പെടുക്ക, വല്ലികൊടുക്ക, വഴി തിരിക്ക, വളം ചേർക്ക.
  70. വരവഞ്ച്, പോക്കഞ്ച്, തപ്പഞ്ച്, തേപ്പഞ്ച്, ഊണഞ്ച്, മുറുക്കഞ്ച്.
  71. വരവരമാമിയാർ കഴുതപോലെ.
  72. വരവറിഞ്ഞേ ചെലവുചെയ്യാവൂ.
  73. വരവിലറിയും ബ്രാഹ്മണൻ വന്നാലറിയും ശുദ്രൻ, വന്നാലുമറിയില്ല മുണ്ടൻകുട്ടി.
  74. വരാതിരിക്കുന്നതിലും നല്ലതല്ലേ വൈകിവരവ്.
  75. വരാനിരിക്കുന്നത് വനത്തിലിരുന്നാലും വരും.
  76. വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല.
  77. വരാനുള്ളത് വഴിയിൽ തങ്ങ്വോ, മൂത്തചേകോനിടയിൽ തങ്ങ്വോ.
  78. വരായ്കിൽ വിരുന്നും മരിക്കായ്കിൽ വിഷുചികയും നന്ന്.
  79. വരിയായ് നട്ടാൽ വീഴ്ച വിലക്കാം.
  80. വരുംവിധി എതിരു പറഞ്ഞാലും വരും.
  81. വരുന്ന ജന്മം കഴുതയാകുമെന്ന് വിചാരിച്ച് ഈ ജന്മം തന്നെ വിഴുപ്പേറ്റണോ?
  82. വരുമ്പോളകം, പോകുമ്പോൾ പുറം.
  83. വരുമ്പോളൊരാൾ കരയും, പോകുമ്പോളെല്ലാരും കരയും (കുഞ്ഞ്).
  84. വർഗ്ഗം വിട്ടാൽ സ്വർഗ്ഗം വിട്ടു.
  85. വർഷംപോലെ കൃഷി.
  86. വർഷമനുസരിച്ച് കൃഷിക്കുൽക്കർഷം.
  87. വലഞ്ഞവനോട് വാദിക്കരുത്.
  88. വലഞ്ഞാലും വളയരുത്.
  89. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്.
  90. വലതുകൈകൊണ്ട് കൊടുത്ത് ഇടതുകൈകൊണ്ട് വാങ്ങുക.
  91. വലയിൽ നിന്ന് പോയാൽ കുളത്തിൽ, കുളത്തിൽ നിന്ന് പോയാൽ വലയിൽ.
  92. വലയുന്നതിലും നല്ലത് വളയുന്നത്.
  93. വലിയ കലത്തിൽ വെള്ളമിട്ടു കാത്തിരിക്കുക.
  94. വലിയച്ചൻ വരുമ്പോൾ കൊച്ചച്ചൻ പടിപ്പുറത്ത്.
  95. വലിയ പള്ളിയിൽ ഈച്ച പോയതുപോലെ.
  96. വലിയ മംഗലത്തിന് ചോറില്ല.
  97. വലിയ മരത്തിന്റെ വീഴ്ചയും വലുത്.
  98. വലിയ മരത്തിലേ കാറ്റ് പിടിക്കൂ.
  99. വലിയവൻ പറഞ്ഞത് വഴി.
  100. വലിയവന് വലിയ ദുഃഖം.
  101. വലിയവന്റെ പൊന്നെടുക്കാൻ എളിയവന്റെ പാരവേണം.
  102. വലിയവന്റെ വലിപ്പം എളിയവന്റെ ആസനത്തിൽ.
  103. വലിയവന്റെ വല്ലം തുറക്കുമ്പോഴേക്കും എളിയവന്റെ വണ്ണം കുറയും.
  104. വലിയവരോടും വല്ലന്തിക്കാരോടും വാദിക്കരുത്.
  105. വല്ലഭവന് പുല്ലുമായുധം.
  106. വല്ലഭവന് പുല്ലും വില്ല്.
  107. വല്ലവൻ വച്ചാലും നല്ലവൻ വിളമ്പണം.
  108. വല്ലാത്തവനോട് ചേർന്നാൽ നല്ലവനും വല്ലാത്തവൻ.
  109. വല്ലാമക്കളില്ലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
  110. വല്ലികിട്ടുവോളം വേലിനിൽക്കണം.
  111. വല്ലിയിൽ പണം പൂത്തിയിട്ടു കാര്യമില്ല.
  112. വശംകെട്ടാലും പശികെടില്ല.
  113. വശമില്ലാത്തതിലാശനാശം.
  114. വശമില്ലാത്ത വിദ്യ പ്രയോഗിക്കരുത്.
  115. വശമില്ലാപ്പണിയുപദേശിക്കരുത്.
  116. വഷളൻ വളരാൻ വളംവേണ്ട.
  117. വസ്തുപോയാലേ സ്വസ്തി തോന്നൂ.
  118. വസ്തുപോയേ ബുദ്ധി വരൂ.
  119. വളച്ചുകെട്ടിയാലും പൊളിച്ചുകടക്കുകയോ?
  120. വളച്ചുകെട്ടിയാൽ എത്തിനോക്കും.
  121. വളച്ചുകെട്ടിയാലൊളിച്ചു കടക്കും.
  122. വളഞ്ഞ കത്തിക്ക് തിരിഞ്ഞ ഉറ.
  123. വളഞ്ഞ മരത്തിന് കോടിയ നിഴൽ.
  124. വളഞ്ഞുപോയത് നിവർന്നുവരില്ല.
  125. വളഞ്ഞുപോയാലും വഴിയേ പോകണം.
  126. വളഞ്ഞുമൂക്കുപിടിക്കുക.
  127. വളഞ്ഞുവിളഞ്ഞത് നിവർന്നുവരില്ല.
  128. വളപ്പിൽ കൊത്തുന്നതും കഴുത്തിൽ കെട്ടുന്നതും ഒരുപോലെയോ?
  129. വളമേറിയാൽ കൂമ്പടയും.
  130. വളയിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിതെറ്റുക.
  131. വളയ്ക്കുകയേ ആകാവൂ, ഒടിക്കരുത്.
  132. വളർച്ചയ്ക്ക് വളംവേല.
  133. വള്ളിക്കുറപ്പ് മരം പിള്ളയ്ക്കുറപ്പ് തള്ള.
  134. വഴക്കിന് വർക്കത്തില്ല.
  135. വഴക്ക് തൊട്ടുപുരട്ടുക.
  136. വഴക്ക് വിലയ്ക്ക് വാങ്ങരുത്.
  137. വഴിഞ്ഞുചാടുമ്പോൾ പൊറുക്കേണ്ട.
  138. വഴിതെറ്റിയാൽ വാലിയക്കാരൻ മുമ്പിൽ.
  139. വഴിനടയ്ക്ക് വാക്ക് വാഹനം.
  140. വഴി മറക്കരുത്.
  141. വഴിമൊഴിയെങ്കിൽ മുരുക്കുരുക്ക്.
  142. വഴിയമ്പലത്തിൽ വച്ച് മുറുക്കാൻപൊതിയഴിച്ച പോലെ.
  143. വഴിയിലിരുന്ന് വഴക്കുനേടരുത്.
  144. വഴിയിൽ കണ്ട തേങ്ങയെടുത്ത് ഗണപതിക്ക് വയ്ക്കുക.
  145. വഴിയിൽ തൂക്കിയ ചെണ്ട പോലെ.
  146. വഴിയെ പഴിപറയുക.
  147. വഴിയേ പോകും വയ്യാവേലി വാരിക്കെട്ടടമുണ്ടേ.
  148. വഴിയേ പോകുന്നവനെ പിടിച്ച് പുലിവാല് പിടിപ്പിക്കുക.
  149. വഴിയേ പോകുന്നവനെ വിളിച്ചുവരുത്തി പാമ്പിനെ പിടിപ്പിക്കുക.
  150. വഴിയേ പോകുന്ന വയ്യാവേലി പത്തിനുരണ്ട് പലിശ കൊടുത്ത് വാങ്ങുക.
  151. വഴിയേ പോകുന്ന വയ്യാവേലി വിളിച്ചുവരുത്തരുത്.
  152. വഴി വായിൽ.
  153. വറകലത്തിൽ നിന്ന് എരിതീയിലേക്ക്.
  154. വറുതിക്ക് പൊറുതി.
  155. വറുത്ത കലമല്ലല്ലൊ കുഴച്ച കലമല്ലേ വല്ലതും കാണും.
  156. വറുത്ത പയറ് മുളയ്ക്കുമോ?
  157. വറുത്താൽ കൊറിച്ചുപോകും, കണ്ടാൽ പറഞ്ഞുപോകും.
  158. വറ്റുകൊത്താനൊറ്റക്കോഴി മറ്റുള്ളവരെ കൊറ്റിനുകൊള്ളാം.
  159. വറ്റെണ്ണി കണക്കുപറയുക.
  160. വറ്റൊന്നുകളഞ്ഞാൽ പഷ്ണിപത്ത്.
  161. വാ കീറിയ ദൈവം ഇരയും കല്പിക്കും.
  162. വാക്കഴിഞ്ഞാൽ വർഷമില്ല.
  163. വാക്കിന് പതിരില്ല.
  164. വാക്കിന് മീതെ വാക്ക്.
  165. വാക്കിൽ തോറ്റവനും മൂക്കിൽ കയറ്റിയവനുമില്ല.
  166. വാക്കിൽ തോറ്റാൽ മൂപ്പിൽ താഴണം.
  167. വാക്കിൽ പിഴവും നെല്ലിൽ പതിരും.
  168. വാക്കുകൊണ്ടാകാവുന്നത് വാക്യം കൊണ്ടാവരുത്.
  169. വാക്കുകൊണ്ട് കോട്ട കെട്ടുക.
  170. വാക്കുകൊണ്ട് വയർ നിറയില്ല.
  171. വാക്കു ചേക്കിനെ പോലെ, ചേലു ചെകുത്താനെ പോലെ.
  172. വാക്കു പോക്കർക്കും നെല്ലു കോവിലകത്തേക്കും.
  173. വാക്കു പറഞ്ഞാൽ നീക്കമരുത്.
  174. വാക്കുമാറ്റിപ്പറയരുത്, മുണ്ട് മറിച്ചുടുക്കരുത്.
  175. വാക്കൊന്ന്, പോക്കൊന്ന്.
  176. വാക്കൊളിച്ചാലും നോക്കൊളിക്കാൻ മേല.
  177. വാങ്ങുന്നവന് നൂറുകണ്ണ്, വിൽക്കുന്നവനൊരു കണ്ണ്.
  178. വാങ്ങുമ്പോലെ കൊടുക്കണം.
  179. വാടാക്കരൾകൊണ്ടുകുലം.
  180. വാടാന്നുപറയുമ്പോൾ പോടാന്നുപറയുന്നവന്റെ കൂടെ നടക്കരുത്.
  181. വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്.
  182. വാണം പോലെ പൊങ്ങിയാൽ കുറ്റി പോലെ കീഴോട്ട്.
  183. വാണം പോലെ മേലോട്ട്, വടി പോലെ കീഴോട്ട്.
  184. വാണിയനു കൊടുക്കാഞ്ഞാൽ വൈദ്യനു കൊടുക്കണം.
  185. വാതം പിടിച്ച കുതിരയെ പോലെ.
  186. വാതിലും തുറന്നിട്ട് പട്ടിയെ ആട്ടാനിരിക്കുന്നോ?
  187. വാദി പ്രതിയാവുക.
  188. വാനരന്നു വാലുബലം.
  189. വാപ്പ മാറിയാലും വാക്കുമാറരുത്.
  190. വായ കീറിയിട്ടുണ്ടെങ്കിൽ ഇരയും കല്പിച്ചിരിക്കും.
  191. വായ ചക്കര, കൈ കൊക്കര.
  192. വായപോയ കത്തികൊണ്ട് കല്ലിലും കൊത്താം.
  193. വായയറിയാതെ പറഞ്ഞാൽ ചെവിയറിയാതെ കൊള്ളും.
  194. വായയില്ലാത്ത കത്തിയും ഞായമില്ലാത്ത പുത്തിയും.
  195. വായയുള്ള പിള്ള പിഴയ്ക്കും.
  196. വായയ്ക്ക് നല്ലതെല്ലാം വയറിന് നന്നെന്നുവരില്ല.
  197. വായയ്ക്ക് വേലികെട്ടാനൊക്കുമോ?
  198. വായ തുറന്നാൽ താളം തെറ്റി.
  199. വായ വാസനയ്ക്ക് വളം.
  200. വായ വാഴപ്പഴം, കൈ കാട്ടുചേന.
  201. വായിലെ നാക്കിന് കരം കൊടുക്കേണമോ?
  202. വായിലെ നാവിന് നാണമില്ലാത്തവന്റെ വയറിന് ഭാഗ്യമുണ്ട്.
  203. വായിലെ നാവും പുഴയിലെ തോണിയും.
  204. വായിൽ കൈയിട്ടാൽ കടിക്കാത്ത പാമ്പുണ്ടോ?
  205. വായിൽ കൊടുക്കേണ്ടത് മൂക്കിൽ കൊടുത്താലോ?
  206. വായിൽ ചക്കര മധുരിക്കില്ല.
  207. വായിൽ ചുണ്ടാകുംമുൻപേ വായിച്ചുണ്ടാകണം.
  208. വായിൽ തന്നത് തട്ടിക്കളയരുത്.
  209. വായിൽ തേനും വാലിൽ വിഷവും.
  210. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്.
  211. വായിൽ നാവുള്ളവന് വയനാട്ടിലും ചോറ്.
  212. വായില്ലാത്ത കത്തിയും ഞായല്ലാത്ത ബുദ്ധിയും.
  213. വായിൽ വീണ തേൻ കുടിക്കാതിരിക്കുമോ?
  214. വാരംകഴിഞ്ഞു വെടി.
  215. വാരിത്തെളിച്ച പാണ്ടനെ കോരിക്കൊടുത്താലും കിട്ടില്ല.
  216. വാരിത്തെളിച്ച പുള്ളിക്ക് കോരിക്കൊടുക്കണം പണം.
  217. വാരിപ്പിടിച്ചാലൂരിപ്പോകും.
  218. വാരിയന്റെ വിളക്കത്ത് എമ്പ്രാന്റെ അത്താഴം.
  219. വാരിയില്ലെങ്കിൽ വേലിയില്ല.
  220. വാലല്ലാത്തതെല്ലാം മാളത്തിലായി.
  221. വാലിന്മേൽ കെട്ടി കോലിന്മേലെറിയുക.
  222. വാലുപോയ കുറുക്കനെ പോലെ.
  223. വാലും ചെവിയുമില്ലാത്ത പശുവിന് കൊതുകും കാക്കയുമില്ല.
  224. വാവലിന് വാവൽ വിരുന്നുവന്നാലങ്ങേക്കൊമ്പത്തും ഇങ്ങേക്കൊമ്പത്തും.
  225. വാവിട്ട വാക്കും, കൈവിട്ട കല്ലും.
  226. വാവിൽ കഷ്ടം പതിനാങ്ക്.
  227. വാവും ചോതിയുമൊത്തുകൂടി.
  228. വാവൂട്ടും കുളപ്പുരയും ചീത്തയായാലും വേണം.
  229. വാശിക്ക് തൂശി കളയരുത്.
  230. വാശിക്ക് നാശം.
  231. വാറ്റോനും വലവീശോനം കട്ടോനും കടംകൊണ്ടോനും ആശ വിടില്ല.
  232. വാളിഞ്ഞു കൈ, ആളറിഞ്ഞു മെയ്.
  233. വാളില്ലെങ്കിൽ വെളിച്ചപ്പാടിന് തുള്ളാനാവില്ല.
  234. വാളുകൊടുത്ത് വെട്ടുകൊള്ളരുത്.
  235. വാളെടുത്തവൻ വാളാലെ നശിക്കും.
  236. വാളെടുത്തവരെല്ലാം വെളിച്ചപ്പാടോ.
  237. വാഴ മുള്ളിന്മേൽ വീണാലും മുള്ള് വാഴമേൽ വീണാലും കേട് വാഴയ്ക്ക്.
  238. വാഴയ്ക്ക് കുല കാലൻ.
  239. വാഴയ്ക്ക് നനയ്ക്കുമ്പോൾ ചീരയും നനയും.
  240. വാഴുകയും കെടുകയും ചെയ്യുന്നത് വായകൊണ്ട്.
  241. വാഴുന്ന കൈക്ക് വള പണിയിക്കുക.
  242. വാഴുന്നോർക്ക് വഴിപ്പെടണം.
  243. വാഴ്ത്തിപ്പറഞ്ഞാൽ വീർക്കുന്നവനും താഴ്ത്തിപ്പറഞ്ഞാൽ നേർക്കുന്നവനും.
  244. വിഘ്നേശ്വരനെ നിർമ്മിച്ചിട്ട് ഉണ്ടായത് വാനരൻ.
  245. വിചാരമിഴി നന്മിഴി.
  246. വിശ്വാസമില്ലാതവൎക്കു കഴുത്തറുത്തു കാണിച്ചാലും കണ്കെട്ടെന്നെ വരും
  247. വിഷഹാരിയെ കണ്ട പാമ്പു പൊലെ
  248. വിളക്കൊടു പാറിയാൽ ചിറകുകരിയും
  249. വിളമ്പുന്നൊൻ അറിയാഞ്ഞാൽ വെയിക്കുന്നൊൻ അറിയെണം
  250. വിളയും വിത്തു മുളയിൽ അറിയാം-(൮൭൪)
  251. വീട്ടിൽ ചെന്നാൽ മൊർ തരാത്ത ആൾ ആലെക്കൽ നിന്നു പാൽ തരുമൊ
  252. വീട്ടിൽ ചൊറുണ്ടെങ്കിൽ വിരുന്നു ചൊറുണ്ടു(൮൪൭)

വിചിത്രം വിധിവൈഭവം.

  1. വിടക്കുതലയും വടക്കുവയ്ക്കരുത്.
  2. വിട്ടാലും വിടില്ല, കമ്പിളിക്കെട്ട്.
  3. വിട്ടാൽ പയ്യു പയറ്റിൽ.
  4. വിട്ടുവിട്ടുപെയ്യുന്ന മഴയേക്കാൾ വിടാതെപെയ്യുന്ന ചാറൽ നല്ലൂ.
  5. വിണ്ണേറ് തെറ്റിയാലും കണ്ണേറ് തെറ്റില്ല.
  6. വിതച്ചതേ കൊയ്യൂ.
  7. വിതച്ചവൻ കൊയ്യും.
  8. വിതച്ചു പണികഴിക്കുക, നട്ടുനെല്ലുണ്ടാക്കുക.
  9. വിതപോലെയല്ല കൊയ്ത്ത്.
  10. വിത്താഴം ചെന്നാൽ പത്തായം നിറയും.
  11. വിത്തിട്ട് വേലിയല്ല, വേലിയിട്ട് വിത്ത്.
  12. വിത്തിന് കരുതിയാൽ പത്തിനുകൊള്ളാം.
  13. വിത്തിനൊത്ത വിള.
  14. വിത്തിരട്ടിച്ച വാരം, പത്തിനുരണ്ട് പൊലി, നൂറിന് മൂന്നുവാശി.
  15. വിത്തിലിരട്ടി വല്ലി.
  16. വിത്തിൽ നിന്ന് വേര്.
  17. വിത്തില്ലാ സമ്പ്രദായം മേലുമില്ല, കീഴുമില്ല.
  18. വിത്തിറക്കുമ്പോഴേക്കും വിത്തമിരിക്കുമ്പോഴും ഈശ്വരനെ വിളിക്കണം.
  19. വിത്തുകുത്തി ഉണ്ണരുത്.
  20. വിത്തുകുറവെങ്കിൽ കൂടുതൽ പൂട്ടുക.
  21. വിത്തുഗുണം, പത്തുഗുണം.
  22. വിത്തുണ്ടെങ്കിൽ പത്തായവുമുണ്ടാകും.
  23. വിത്തുതേങ്ങയ്ക്കൊത്തകുല.
  24. വിത്തുമന്ത് മണ്ണിൽ പൂത്തിയിട്ട് ഓട്ടുമന്തുള്ളവനെ മന്താ എന്ന് വിളിക്കുക.
  25. വിത്തുവിതച്ചാൽ മുത്തുവിളയും.
  26. വിത്തുള്ളടത്ത് പേര്.
  27. വിത്തെടുത്തുണ്ണരുത്.
  28. വിത്തൊന്നിട്ടാൽ മറ്റൊന്ന് വിളയില്ല.
  29. വിത്ത് വീണേടത്ത് വേര്.
  30. വിദ്യയിൽ നിന്ന് വിനയം.
  31. വിദ്യയ്ക്ക് മുൻപിൽ വാതിലില്ല.
  32. വിദ്യാധനം സർവ്വധനാൽ പ്രധാനം.
  33. വിദ്യാവിഹീനഃ പശു.
  34. വിദ്വാനേ വിദ്വാനെ അറിയൂ.
  35. വിദ്വാൻ സർവ്വത്ര പൂജ്യതേ.
  36. വിധിച്ചതേ വരൂ, കൊതിച്ചത് വരാ.
  37. വിധി താനേവരില്ല.
  38. വിധിയുടെ വഴിയേ മതി.
  39. വിധിയുടെ വഴിയേ വിനയവും ചെല്ലും.
  40. വിധിയും മാറി, വിധാതാവും മാറി.
  41. വിനയത്തെക്കാൾ വലിയ വിദ്യയില്ല.
  42. വിനയമുള്ളവന് വിദ്യ വേണ്ട.
  43. വിനയം തന്നെ നയം.
  44. വിനയം തന്നെ വിദ്യയും.
  45. വിനാശകാലേ വിപരീതബുദ്ധി, ആരാന്റെ കത്തി എന്ന്യൊന്നു കുത്തി.
  46. വിപത്തിന്റെ വിള മധുരിക്കും.
  47. വിയർത്തവന്റെ വിശപ്പിന് സുഖം കൂടും.
  48. വിയർപ്പിനുപ്പ് മണ്ണിന് മധുരം.
  49. വിരണ്ടവന്റെ കണ്ണിൽ ഇരുണ്ടതെല്ലാം പേച്ച്.
  50. വിരലുരലായാൽ ഉരലെന്താകും?
  51. വിരൽ കടക്കാത്തേടത്ത് ഉരൽ കടക്കുമോ.
  52. വിരൽ കൊടുത്താൽ കൈ വിഴുങ്ങും.
  53. വിരൽചുട്ടു കവിൾ തുളയ്ക്കുക.
  54. വിരൽ വീങ്ങിയാലുരലാകുമോ?
  55. വിരൽ വയ്ക്കാൻ കിട്ടിയേടത്തുരൽ വയ്ക്കരുത്.
  56. വിരിപ്പന് നുരികൂട്ടി അകത്തിനടണം.
  57. വിരുന്നിരുന്നുണ്ണരുത്.
  58. വിരുന്നുണ്ട വീട്ടിൽ ഇരന്നുണ്ണരുത്.
  59. വിരുന്നും മരുന്നും മൂന്നുനേരം.
  60. വിരുന്നു വന്നവൻ പെണ്ണിനു മാപ്പിളയാകുക.
  61. വിരുന്നുള്ളിടം വിഷ്ണുലോകം, കാശുള്ളിടം കൈലാസം.
  62. വിലയിൽ പത്ത് പിടിച്ചുംകൊണ്ട് കൂടെപത്ത് കൊടുക്കുന്നതെന്തിന്.
  63. വിൽക്കാമാട്ടിനു കൊള്ളാവില.
  64. വില്ലടികൊണ്ടു ചാകാത്തത് കല്ലടികൊണ്ടു ചാകുമോ?
  65. വില്ലമ്പോ ചെല്ലമ്പോ.
  66. വില്ലിന്റെ ബലംപോലെ അമ്പിന്റെ പാച്ചിൽ.
  67. വിശക്കത്തക്കതുണ്ണണം, മറക്കത്തക്കതുപറയണം.
  68. വിശക്കാതിരിക്കാൻ വരം തരാം, പഴങ്കഞ്ഞിയുണ്ടെങ്കിൽ തന്നാട്ടേ.
  69. വിശക്കുന്നതിന് വയറിനെ പഴിച്ചിട്ടെന്താ?
  70. വിശക്കുന്നവന്റെ വീട്ടിൽ വെള്ളച്ചോറിരിക്കില്ല.
  71. വിശന്ന നായും നനഞ്ഞ തോലും.
  72. വിശന്ന പറയനും കുളിച്ച ശൈവനും ഉണ്ണാതിരിക്കില്ല.
  73. വിശന്നവനെ വിശ്വസിക്കരുത്.
  74. വിശന്നവനോട് വിളയാടരുത്.
  75. വിശന്നവൻ തിന്നാത്തതുമില്ല വൈരി പറയാത്തതുമില്ല.
  76. വിശന്നാൽ നിറകയില്ലെന്നും നിറഞ്ഞാൽ വിശക്കയില്ലെന്നും വിചാരിക്കരുത്.
  77. വിശന്നാലും പുലി പുല്ലുതിന്നുമോ?
  78. വിശന്ന് വന്നതുതന്നെ വിചാരം.
  79. വിശപ്പടക്കാൻ വിയർക്കണം.
  80. വിശപ്പിനു കറി വേണ്ട, ഉറക്കത്തിനു വിരി വേണ്ട.
  81. വിശപ്പിനൊത്ത കറിയില്ല.
  82. വിശപ്പിന് രുചിയില്ല.
  83. വിശപ്പില്ലാത്തവൻ ശപ്പൻ.
  84. വിശപ്പുണ്ടെന്നുവച്ച് രണ്ട് കൈയുകൊണ്ടുമുണ്ണാറുണ്ടോ?
  85. വിശപ്പുവന്നാൽ പത്തും പറന്നുപോകും.
  86. വിശപ്പുള്ള കഴുത ഏതുപുല്ലും തിന്നും.
  87. വിശപ്പുള്ളപ്പോഴില്ലാത്ത പഴവും പാലും, വിശപ്പില്ലാത്തപ്പോഴെന്തിന്?
  88. വിശപ്പോ മർത്യജീവിതം.
  89. വിശാഖം വിചാരം.
  90. വിശേഷദിവസമശേഷ പഷ്ണി.
  91. വിശേഷവിധി കണ്ടാൽ സൂക്ഷിക്കണം.
  92. വിശ്വസിച്ചവനെ ചതിക്കരുത്, ചതിച്ചവനെ വിശ്വസിക്കരുത്.
  93. വിശ്വാസം തന്നെ പ്രമാണം.
  94. വിശ്വാസത്തിനടയാളം വേണ്ട.
  95. വിശ്വാസത്തേക്കാൾ വലുത് വിജ്ഞാനം.
  96. വിശ്വാസമാശ്വാസം.
  97. വിശ്വാസമില്ലാത്തവരെ കഴുത്തറുത്ത് കാണിച്ചാലും കൺകെട്ടെന്നേ പറയൂ.
  98. വിശ്വാസമുണ്ടെന്നും അടയാളം വേണമെന്നും പറഞ്ഞാലോ.
  99. വിഷത്തിന് വിഷമൗഷധം.
  100. വിഷപ്പല്ല് പറിച്ച പാമ്പിനെ പോലെ.
  101. വിഷമിച്ചു ചാമച്ചോറൂട്ടുന്ന പോലെ.
  102. വിഷം കുടിച്ചതിനുശേഷം പശ്ചാത്തപിച്ചിട്ടെന്താ.
  103. വിഷം തീണ്ടിയവൻ ചത്തപ്പോൾ വിഷഹാരിയെത്തി.
  104. വിഷം വിഷയസേവനം.
  105. വിഷവൈദ്യം വെറുതെ.
  106. വിഷഹാരിയെ കണ്ട പാമ്പിനെ പോലെ.
  107. വിഷുവിനുശേഷം വർഷം.
  108. വിഷുവിനുശേഷം വേനലില്ല.
  109. വിഷ്ണുക്രാന്തി വേരോടെ പൊരിഞ്ഞാൽ പട്ടണത്തെ രാജാവ് പകലേ വരും.
  110. വിളക്കിരിക്കെ തീയ്ക്കലണയണോ?
  111. വിളക്കുകണ്ട വണ്ടിനെ പോലെ.
  112. വിളക്കോട് പാറിയാൽ ചിറക് കരിയും.
  113. വിളഞ്ഞ കണ്ടത്തിലേക്ക് തേവരുത്.
  114. വിളഞ്ഞാൽ വളയും.
  115. വിളഞ്ഞാൽ വച്ചേക്കരുത്.
  116. വിളമ്പിയ ചോറുണ്ണാതെ പോകരുത്.
  117. വിളമ്പുന്നോനറിഞ്ഞില്ലെങ്കിൽ ഉണ്ണുന്നോനറിയണം.
  118. വിളയുന്ന തരിയായാലും ഉമിപോയാൽ വിളയില്ല.
  119. വിളയും വിത്ത് മുളയിലറിയാം.
  120. വിളയോടൊപ്പം കള.
  121. വിളിക്കാതെ വന്നാലുണ്ണാതെ പോകാം.
  122. വിളിക്കാത്ത സദ്യയ്ക്ക് ചെന്നാൽ എച്ചിൽ കൊണ്ടേറ്.
  123. വിളിച്ചാൽ കേൾക്കാത്തോൻ പറഞ്ഞാൽ കേൾക്കരുത്.
  124. വിളിച്ചാൽ കേൾക്കാത്തോൻ വിളിച്ചാൽ ചെല്ലരുത്.
  125. വിളിച്ചിട്ട് മിണ്ടിയില്ലെങ്കിൽ ഒളിച്ചതടയാളം.
  126. വിളിച്ചുണർത്തിയിട്ടത്താഴമില്ലെന്ന് പറകയോ?
  127. വിളിച്ചു പറയാൻ പട്ടർ.
  128. വിറപ്പനിക്ക് വിഷ്ണുക്രാന്തി.
  129. വിറ്റമാടിന് വിലയില്ല.
  130. വിറ്റമാടിന് പുല്ലും വെള്ളവും അന്വേഷിക്കുക.
  131. വീഞ്ഞും ചങ്ങാതിയും പഴയത് നല്ലൂ.
  132. വീടടച്ചു വിഴുങ്ങാൻ വന്ന ഭൂതം വാതിലടച്ചാൽ പോകുമോ?
  133. വീടിനേക്കാൾ വലിയ പടിപ്പുര.
  134. വീടിനൊത്ത അടുക്കള.
  135. വീടുകാടെങ്കിലാശാരി വേണ്ട.
  136. വീടുകാത്ത നായും കാടുകാത്ത നരിയും.
  137. വീടുകെട്ട് പെണ്ണുകെട്ട് കണ്ടുകെട്ട്.
  138. വീടുചേരുമ്പോൾ പെണ്ണുചേരില്ല, പെണ്ണുചെരുമ്പോൾ വീടുചേരില്ല.
  139. വീടുതോറും വാതിൽപടി.
  140. വീടുനന്നാക്കിയേ നാടുനന്നാക്കാവൂ.
  141. വീടുനന്നായാൽ നാടുനന്നായി.
  142. വീടുനോക്കാത്തവൻ നാടുനോക്കില്ല.
  143. വീടുനോക്കാനാകാത്തോന് നാടുനോക്കാനാകുമോ?
  144. വീടുപൊളിച്ചു പടിപ്പുര നന്നാക്കിയാലോ?
  145. വീടുമാറിയാലാറുമാസം.
  146. വീടും കടത്തിനീട് വീടും പറമ്പും.
  147. വീടും കടത്തിന് വീട് തൊടിയും വിൽക്കാം.
  148. വീടുവിട്ട പെണ്ണ് പാളയത്തിൽ.
  149. വീടുവിട്ട് ആനയെ പിടിച്ച് കഴിയുന്നതിലും നല്ലത് വീട്ടിലിരുന്ന് പൂനയെ പിടിച്ച് കഴിയുക.
  150. വീട്ടിനലങ്കാരം പൊണ്ടാട്ടിയും മക്കളും കൂട്ടാനലങ്കാരം തേങ്ങയും മാങ്ങയും.
  151. വീട്ടിനലങ്കാരം വൃത്തി.
  152. വീട്ടിലടങ്ങാത്തോൻ നാട്ടിലടങ്ങും.
  153. വീട്ടിലുണ്ടെങ്കിൽ വിളിച്ചുതരും.
  154. വീട്ടിലെ കാര്യം നാട്ടിൽ പറയരുത്.
  155. വീട്ടിലെ ഭാര്യം വേപ്പും, കാട്ടിലെ ഭാര്യ കരിമ്പും.
  156. വീട്ടിലൊരു മുത്തി, പുരയ്ക്കൊരു കത്തി.
  157. വീട്ടിൽ കടവും മൂട്ടിൽ കുരുവും.
  158. വീട്ടിൽചരക്കു ചന്തയിൽ കേറിയാൽ വിലയിടിയും.
  159. വീട്ടിൽ ചെന്നാൽ മോരുതരാത്തോൻ ആലയിൽ ചെന്നാൽ പാലുതരുമോ?
  160. വീട്ടിൽപട്ടി വേട്ടയ്ക്കാകാ.
  161. വീട്ടിൽ വന്ന മഹാലക്ഷ്മിയെ ചൂലെടുത്തടിക്കുക.
  162. വീട്ടുചോറുണ്ടെങ്കിൽ വിരുന്നുചോറുണ്ട്.
  163. വീണത് നമസ്കാരം.
  164. വീണത് വിദ്യയാക്കി.
  165. വീണ മരത്തിൽ വേഗം കയറാം.
  166. വീണ മോടനും വീഴാത്ത ആര്യനും വാരി ഉണ്ടാകില്ല.
  167. വീണാൽ ചിരിക്കാത്തവനും ചത്താൽ കരയാത്തവനും ബന്ധുവല്ല.
  168. വീണിടത്ത് കിടന്നുരുളരുത്.
  169. വീണേടംകൊണ്ട് വിദ്യ കാണിക്കുക.
  170. വീണേടം വിഷ്ണുലോകം.
  171. വീണേടത്ത് നിന്നെഴുന്നേൽക്കാനും വീട്ടിൽ പോകാനും നേരം നോക്കണ്ട.
  172. വീരന്മാർ ചാകുന്നത് ചിരിച്ചുംകൊണ്ട്.
  173. വീരവാദം ചെയ്യാൻ വിഡ്ഢിക്കും വയ്ക്കും.
  174. വീശിയ വലയ്ക്ക് അറുകണ്ണുണ്ടാകും.
  175. വീഴാൻനിന്ന തെങ്ങിന്മേൽ ചാവാൻനിന്ന തിയ്യൻകേറി.
  176. വീഴും മുൻപേ നിലം നോക്കണം.
  177. വീണ മരത്തിൽ ഒടി കയറും
  178. വീണാൽ ചിരിക്കാത ചങ്ങാതിയില്ല(വീണാൽ ചിരിക്കാത്തതു ബന്ധുവല്ല)
  179. വീശിനവലെക്ക് ആറുകണ്ണ് ഉണ്ടാം
  180. വീഴ്ത്താനൊക്കാഞ്ഞാൽ വാഴ്ത്തുക.
  181. വൃശ്ചികമാസേ കുളിരാരംഭം.
  182. വൃശ്ചികമൊന്നെങ്കിൽ കതിരൊന്നു നിശ്ചയം.
  183. വെക്കക്കഞ്ഞിക്കും തക്കക്കേടിനും അരികരികെ.
  184. വെക്കക്കേട് വെളിയിൽ പറയരുത്.
  185. വെങ്ങനാട് നമ്പിടി വെള്ളത്തോട് വഴങ്ങില്ല.
  186. വെച്ചകാറ് പെയ്ത പോകൂ.
  187. വെച്ചതൊട്ടെടുക്കുകയുമില്ല, എടുത്തതൊട്ട് വെയ്ക്കുകയുമില്ല.
  188. വെച്ചമീശ എടുക്കുകയും വേണ്ട ഇനിയൊട്ടു മീശ വെയ്ക്കുകയും വേണ്ട.
  189. വെച്ചവനെടുക്കണം വഴിയറിഞ്ഞവൻ നടക്കണം.
  190. വെച്ചവൻ തപ്പിയെടുക്കുകയോ?
  191. വെച്ചവൻ വന്നാൽ വേഗമെടുക്കാം.
  192. വെച്ചവാഴ തെക്കോട്ടുപിരിഞ്ഞാൽ വെച്ചവന്റെ തലയും തെക്കോട്ട്.
  193. വെച്ചാൽ കുടുമ ചിരച്ചാൽ മൊട്ട.
  194. വെടക്കാക്കി തനിക്കാക്കുക.
  195. വെടികൊണ്ട പന്നി ഏതിലേയും പായും.
  196. വെടിക്കാരന്റെ കോഴിയെ പോലെ.
  197. വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്.
  198. വെടിമരുന്നരച്ച അമ്മി പോലെ.
  199. വെടിമരുന്നും തീയും ഒരുമിച്ചുവച്ചാലോ?
  200. വെടിവച്ചാൽ പുകകാണും.
  201. വെടിവച്ചാൽ പുകപോകുന്നതെന്തെന്ന് ചോദിക്കുക.
  202. വെടിവച്ചിട്ടുണ്ട് പന്നിവന്നാൽ കൊണ്ടോട്ടെ.
  203. വെട്ടാത്ത വേട്ടുവന് പൊരിയാത്ത കുറ്റി.
  204. വെട്ടാൻ വരുന്ന പോത്തിനോട് വേദമോതരുത്.
  205. വെട്ടാൽ ശക്തിയില്ലാത്തവന്റെ അരയിൽ അമ്പത്തെട്ട് വാൾ.
  206. വെട്ടിക്കൊണ്ടുവരാൻ പറഞ്ഞാൽ ഒടിച്ചുകൊണ്ടുവരും.
  207. വെട്ടിത്താളിക്ക് കഞ്ഞി.
  208. വെട്ടിനുവെട്ട്, തട്ടിനുതട്ട്.
  209. വെട്ടിൽ വീഴ്ത്തിയാൽ വൻമരവും വീഴും.
  210. വെട്ടൊന്ന്, മുറിരണ്ട്.
  211. വെണ്ണ ഉരുത്തിരിയുമ്പോൾ കലമുടഞ്ഞു.
  212. വെണ്ണയും വച്ച് നെയ്യിനലയുക.
  213. വെണ്ണീറിൽ കിടക്കുന്ന പട്ടിയെ പോലെ.
  214. വെണ്ണീറ് പൂശിയാൽ കൈലാസം കിട്ടുമെങ്കിൽ പട്ടിക്ക് കിട്ടണം.
  215. വെണ്മണി വെറ്റില, ആറന്മുള അടയ്ക്ക, മാവേലിക്കര ചുണ്ണാമ്പ്, ചാപ്പാണം പുകയില.
  216. വെതപ്പുറത്തെ മഴേം ചെനപ്പുറത്തെ വെടീം.
  217. വെന്തതിന്റെ പുറത്ത് വെളിച്ചെണ്ണയൊഴിച്ച പോലെ.
  218. വെന്താൽ ബന്ധും (പുനംകൃഷിക്ക് നിലം ചുടണം).
  219. വെന്തേടം മാന്തി തിന്നിട്ട് വേവാത്തിടം എറിഞ്ഞുകളയുക.
  220. വെപ്പ് പഠിയുമ്പോഴേക്കും ദീക്ഷ വീടി.
  221. വേമ്പനാട്ട് കായലിൽ കുടിച്ചുചാവാൻ ഇണ്ടംതുരുത്തിക്കയ്മളുടെ ശീട്ടുവേണോ?
  222. വെയിലത്തിട്ടാൽ വാടൂല്യ, മഴയത്തിട്ടാൽ ചീയൂല്യ.
  223. വെയിലും മഴയും വെയിലും മഴയും കുഞ്ഞിക്കുറുക്കന്റെ കല്യാണം.
  224. വെയിലുള്ളപ്പോൾ വൈക്കോലുണക്കണം.
  225. വെയിൽ കൊണ്ടവനേ തണലിന്റെ സുഖമറിയൂ.
  226. വെരുകിൻ പൃഷ്ഠവും നായിൻ പൃഷ്ഠവും ഒരുപോലെയോ?
  227. വെല്ലം നക്കുന്നതൊരുത്തൻ, വിരൽ നക്കുന്നതൊരുത്തൻ.
  228. വെല്ലാൻ പടയില്ല, തിന്നാൻ പടയുണ്ട്.
  229. വെവ്വേറെയായാൽ വെറുപ്പില്ല.
  230. വെളിക്ക് മണ്ണുകയറ്റണ്ട.
  231. വെളിച്ചപ്പാടിനെ എല്ലാവരുമറിയും, വെളിച്ചപ്പാട് ആരേയുമറിയില്ല.
  232. വെളിച്ചം കടക്കാത്ത മുറിയിൽ വൈദ്യൻ കടക്കേണ്ടിവരും.
  233. വെളിയിലപ്പുറത്ത് വീണ വെള്ളം പോലെ.
  234. വെളുക്കാൻ തേച്ചത് പാണ്ടായി.
  235. വെളുക്കന്നതിന് മുൻപേ അരിവയ്ക്കരുത്.
  236. വെളുക്കുമ്പോൾ കുളിക്കേണം, വെളുത്തമുണ്ടുടുക്കേണം, കരുത്തേറും കൊമ്പനാനപ്പുറത്തേറി നടക്കേണം, ഇരക്കാതെയിരിക്കേണം, മരിക്കുമ്പോൾ മരിച്ചോട്ടെ.
  237. വെളുക്കുവോളം വെള്ളം കോരീട്ട് കലമുടയ്ക്കുന്ന പോലെ.
  238. വെളുക്കും മുൻപേ അരി വയ്ക്കണം, അരി വയ്ക്കും മുൻപേ കറി വയ്ക്കണം.
  239. വെളുക്കെ ചിരിക്കുന്നോരെല്ലാം വേണ്ടപ്പെട്ടോരാവില്ല.
  240. വെളുത്ത ചോറും കറുത്ത മുഖവും.
  241. വെളുത്ത നെല്ലിൽ പതിരറിയില്ല, കറുത്ത പെണ്ണിൽ പോരറിയില്ല.
  242. വെളുത്തേടനലക്കൊഴിഞ്ഞു കാശിക്കുപോകാനാവില്ല.
  243. വെളുത്തേടനു സ്വർഗ്ഗത്തിൽ ചെന്നാലും അലക്കുജോലി.
  244. വെളുത്തേടനെ മുതല പിടിച്ച പോലെ.
  245. വെളുത്തേടന്റെ പട്ടി കടയിലുമില്ല, വീട്ടിലുമില്ല.
  246. വെളുത്തേടന്റെ മച്ചു തുറന്നപോലെ.
  247. വെളുപ്പോളം രാമായണം കേട്ടു, സീതയ്ക്ക് മാപ്പിളയാര്?
  248. വെള്ളക്കാക്ക മലർന്നുപറക്കുക.
  249. വെള്ളക്കേടും വെയിൽക്കേടും.
  250. വെള്ളത്തിനോടും തീയോടും കളിക്കരുത്.
  251. വെള്ളത്തിനോട് കലഹിച്ചാൽ പൃഷ്ഠം നാറും.
  252. വെള്ളത്തിലടിച്ചാൽ വടിക്ക് കേട്.
  253. വെള്ളത്തിലാഴുന്നവന് പുല്ലും പിടിവള്ളി.
  254. വെള്ളത്തിലിറങ്ങാതെ നീന്തം പഠിക്കാനൊക്കുമോ?
  255. വെള്ളത്തിലിറങ്ങീട്ടുവേണ്ടേ നീന്താൻ.
  256. വെള്ളത്തിലെ പോളപോലെ.
  257. വെള്ളത്തിൽ നിന്ന് കിട്ടിയ വെള്ളി വെള്ളത്തിൽ.
  258. വെള്ളത്തിൽ പൂട്ടാനും കൂട്ടത്തിൽ പാടാനും എല്ലാവർക്കും കഴിയും.
  259. വെള്ളത്തിൽ വരച്ച വരപോലെ.
  260. വെള്ളത്തിൽ വിളഞ്ഞ ഉപ്പ്, വെള്ളത്തിൽ തന്നെ അലിയും.
  261. വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമോ?
  262. വെള്ളമാകാഞ്ഞാൽ തോണ്ടിക്കുടിക്കണം, നിലമാകാഞ്ഞാൽ നീങ്ങിയിരിക്കണം.
  263. വെള്ളമില്ലാത്ത ദിക്കിൽ വള്ളമോടുമോ?
  264. വെള്ളമില്ലാത്തിടത്തെങ്ങനെ മുങ്ങും.
  265. വെള്ളമുണ്ടെങ്കിൽ വള്ളവുമുണ്ട്.
  266. വെള്ളമെന്ന് പറഞ്ഞാൽ തീ കെടുമോ.
  267. വെള്ളമേറീട്ടും ഭസ്മമേറീട്ടും കുറിതൊടാൻ വയ്യ.
  268. വെള്ളമൊഴുകിപ്പോയതിനുശേഷം ചിറകെട്ടിയിട്ടെന്താ?
  269. വെള്ളം കണ്ട പോത്തിനെ പോലെ.
  270. വെള്ളം കയറിയാൽ വള്ളമിറക്കണം.
  271. വെള്ളം കാഞ്ഞതായാലും തീകെടുത്തും.
  272. വെള്ളം കീഴോട്ട്, തീ മേലോട്ട്.
  273. വെള്ളം കുടിച്ചു വറ്റാക്കുക.
  274. വെള്ളം കുഴിതേടും വിധി ബുദ്ധിതേടും.
  275. വെള്ളം പുതിയത്, പുഴ പഴയത്.
  276. വെള്ളം പോകുംവഴി മീനും.
  277. വെള്ളം പോയാൽ മീൻ തുള്ളും.
  278. വെള്ളം വറ്റിയേടത്ത് മീൻ കളിക്കുന്ന പോലെ.
  279. വെള്ളരിക്കണ്ടത്തിൽ കുറുക്കനിറങ്ങിയ പോലെ.
  280. വെള്ളരിക്കണ്ടത്തിൽ കുറുനരിയെ കാവലിരുത്തിയാലോ.
  281. വെള്ളരിക്കയും ചക്കക്കുരുവും ചക്കക്കുരുവും വെള്ളരിക്കയും.
  282. വെള്ളരിക്കയും മാങ്ങയും പോലെ.
  283. വെള്ളവും കോപവും താണേടത്തേക്ക്.
  284. വെള്ളവും വാക്കും അധികമാകരുത്.
  285. വെള്ളാമയെ പിടിക്കാൻ ഉള്ളാടൻ വേണം.
  286. വെള്ളി കൊടുത്താൽ പൊന്ന് കിട്ടും.
  287. വെള്ളിയാഴ്ച പോയാൽ കൊള്ളിയാഴ്ചയും മടങ്ങില്ല.
  288. വെള്ളിയാഴ്ചയും വിളക്കത്തലവനും.
  289. വെള്ളിയിട്ട കാലിന് വെറുംകാലടിമ.
  290. വെള്ളിലക്കാലിനുണ്ടോ വെള്ളിയും പൊന്നും വ്യത്യാസം.
  291. വെള്ളെഴുത്ത് വായിച്ചാൽ ഉള്ളെഴുത്ത് കള്ളെഴുത്താകും.
  292. വെള്ളേറീട്ടും ഭസ്മേറീട്ടും കുറിതൊടാൽ വയ്യ.
  293. വെറി മൂക്കുമ്പോൾ തെറി മൂക്കും.
  294. വെറുതെയല്ല പട്ടര് പുഴയിൽ ചാടിയത്.
  295. വെറുതെയാണെങ്കിൽ ചിറ്റപ്പന് രണ്ട്.
  296. വെറുതെയിരിക്കുമ്പോൾ വിറച്ചിരിക്കുക.
  297. വെറുതെയിരുന്ന് കണ്ണിൽ ചുണ്ണാമ്പുതേക്കുക.
  298. വെറുതെ വെറുക്കനെ മുലക്കണ്ണ് കറുക്കുമോ?
  299. വെറുതെ കിട്ടിയത് വെറുതെ പോകും.
  300. വെറുതെ ചവയ്ക്കുന്ന മുതലാളി അവലുകണ്ടാൽ വിടുമോ?
  301. വെറും കഴുത്തിന് അരപ്പണത്തിന്റെ മിന്നി.
  302. വെറും നായ ചന്തയ്ക്കുപോയാൽ വെള്ളിക്കോലോണ്ടടികൊണ്ടു പോരും.
  303. വെറ്റിലക്കൊടിയിട്ടവന് വിരുന്നുപോയിക്കൂടാ.
  304. വെറ്റിലച്ചണ്ടിയിറക്കിയാൽ വൈദ്യനറിയാത്ത രോഗം വരും.
  305. വെറ്റിലയുടെ മൂക്കരുത്, അടയ്ക്കയുടെ മൊരിയരുത്, പുലയിലയുടെ പൊടിയരുത്, നൂറേറരുത്.
  306. വെറ്റിലയ്ക്കടങ്ങാത്ത അടയ്ക്കയില്ല, ആണിനടങ്ങാത്ത പെണ്ണില്ല.
  307. വേഗം പഴുത്താൽ വേഗം ചീയും.
  308. വേഗം മൂത്തത് വേഗം പഴുക്കും.
  309. വേടനു തേൻപഞ്ഞമോ, മൂഢന് അടിപഞ്ഞമോ?
  310. വേടനെ ചീത്തയാക്കുന്നത് പക്ഷിയാണോ?
  311. വേട്ടവളെയിരുത്തി കേട്ടവളെ വേൾക്കരുത്.
  312. വേട്ടാളൻ പോറ്റിയ പുഴുവിനെ പോലെ.
  313. വേട്ടുവൻ പോറ്റിയ നായിനെ പോലെ.
  314. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും, വേണ്ടെങ്കിൽ കൊമ്പത്തുമില്ല.
  315. വേണ്ടത് കൊടുക്കാഞ്ഞാൽ വേണ്ടാത്തതുമെടുക്കും.
  316. വേണ്ടപ്പോൾ മഞ്ഞള് കൂവ.
  317. വേണ്ടാത്തതിൽ കൈയിട്ടാൽ വേണ്ടോളമാപത്ത്.
  318. വേദനയ്ക്ക് വിനോദം ചേരാ.
  319. വേദമറിഞ്ഞാലും വേദന മാറില്ല.
  320. വേപ്പെണ്ണയും ആപത്തിനുതകും.
  321. വേരിന് വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തുകാര്യം.
  322. വേരുകണ്ടാലറിയുന്നോർക്ക് ഇല പറിച്ചുകാട്ടണ്ട.
  323. വേരുകളഞ്ഞു തിരുളിളക്കി.
  324. വേരുകിടന്നാൽ പിന്നെയും കിളുർക്കും.
  325. വേര് വെട്ടിക്കളഞ്ഞ് കൊമ്പ് നനയ്ക്കുന്ന പോലെ.
  326. വേലക്കള്ളിക്ക് പിള്ള സാക്ഷി.
  327. വേല ചെയ്താൽ കൂലി, വേഷമിട്ടാൽ കാശ്.
  328. വേലന്റെ ചോറ് കണിയാന്റെ നാക്കിൽ.
  329. വേലയില്ലാത്ത അമ്പട്ടൻ കഴുതയെ പിടിച്ച് ചിരയ്ക്കുക.
  330. വേലയില്ലാത്ത നാട്ടിൽ രാജാവെന്തിന്, പാമ്പില്ലാത്ത നാട്ടിൽ കീരിയെന്തിന്.
  331. വേലയൊപ്പമല്ലെങ്കിലും വെയിലൊപ്പം കൊണ്ടില്ലേ.
  332. വേലയ്ക്ക് തക്ക കൂലി.
  333. വേലികൾ തന്നെ വിളവ് മുടിച്ചാൽ കാലികളെന്തു നടന്നീടുന്നു.
  334. വേലികെടുന്നവരെയേ കാലി പഞ്ചതിന്നൂ.
  335. വേലിക്കിട്ട മുള്ള് കാൽക്ക്.
  336. വേലിക്കുള്ളിലിട്ടത് കാലിയായി.
  337. വേലിക്ക് ഓന്ത് സാക്ഷി, വെന്തതിന് ചെക്കൻ സാക്ഷി.
  338. വേലിചാടിപ്പയ്യിന് കോലുകൊണ്ടു മരണം.
  339. വേലിചാടിപ്പയ്യിന്റെ കുട്ടി മതിൽചാടി.
  340. വേലി തന്നെ വിളവ് തിന്നുകയോ?
  341. വേലി നന്നെങ്കിൽ അയലും നന്ന്.
  342. വേലിപ്പുറത്തെ പശുക്കളെ പോലെ.
  343. വേലിമേൽ കിടക്കുന്ന പാമ്പിനെ പിടിച്ച് മടിയിലിടുക.
  344. വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളേലിട്ടതുപോലെ.
  345. വേലുംകൊണ്ട് വേൽക്കാർ പുറത്ത് വെയിലുംകൊണ്ട് ചേന്നൻ വേലിക്കകത്ത്.
  346. വേവാത്ത ചോറിന് വിരുന്നുകാർ രണ്ടുപേർ.
  347. വേവാനുള്ളത് വെന്തപ്പോഴാണ് തീയാളിക്കത്തുന്നത്.
  348. വേവുവോളം കാത്താൽ ആറുവോളം കാത്തുകൂടേ.
  349. വേവേണ്ടത് വെന്താൽ തീയും കത്തും, പോവേണ്ടത് പോയാൽ ബുദ്ധീം വയ്ക്കും.
  350. വേശി കുത്തിയാലും വെള്ളാട്ടി കുത്തിയാലും അരി വെളുക്കണം.
  351. വേശി മൂത്താൽ കുരങ്ങ്.
  352. വേശ്യയാടിയാൽ കാശ്, വേലക്കാരിയാടിയാൽ ചവിട്ട്.
  353. വേഷക്കാരി പെറ്റിട്ടല്ല വേഷക്കാരനുണ്ടാകുന്നത്.
  354. വേളയും നാഴികയും വന്നാൽ വേണ്ടെങ്കിലും നിൽക്കില്ല.
  355. വൈകുണ്ഠത്തിന് പോകുന്നവൻ വഴിചോദിക്കുകയോ?
  356. വൈകുന്നേരത്തെ വിരുന്ന് വിശ്വസിക്കണ്ട.
  357. വൈക്കോലിലിട്ട് ചക്ക വെട്ടിയ പോലെ.
  358. വൈക്കോൽ കെട്ടാനുള്ള വള്ളി വൈക്കോലിൽ തന്നെ.
  359. വൈക്കോൽ തിന്നുന്ന കുതിര വീട്ടിലെ കൂരയും വലിക്കും.
  360. വൈക്കോൽപ്പുരയ്ക്ക് തീ പിടിച്ച പോലെ.
  361. വൈദ്യനടിച്ചാൽ മർമ്മത്തടിക്കും.
  362. വൈദ്യനുകൊടുക്കാത്തത് മരുന്നുപെട്ടിയിൽ.
  363. വൈദ്യനു വൈദ്യനെ കണ്ടുകൂടാ.
  364. വൈദ്യനും കൊടുക്കണം, വാങ്ങിയവനും കൊടുക്കണം.
  365. വൈദ്യനോടും വക്കീലിനോടും മറയ്ക്കരുത്.
  366. വൈദ്യൻ കാട്ടിൽ കടന്ന പോലെ.
  367. വൈദ്യൻ പഠിച്ചതുചൊല്ലി ചികിത്സിക്കുന്നതും കുട്ടി പിടിച്ചുനിൽക്കുന്നതും സമം.
  368. വൈദ്യന്റമ്മ പുഴുത്തേ ചാവൂ.
  369. വൈദ്യന്റെ മകനെ കൊല്ലാൻ മരുന്ന് മതി.
  370. വൈദ്യര് പറഞ്ഞത് രോഗം, ഭാഗവതര് പറഞ്ഞത് രാഗം.
  371. വൈരമുള്ളവനെക്കൊണ്ട് ക്ഷൗരമരുത്.
  372. വൈരം വൈരംകൊണ്ട്.
  373. വ്യാധിക്ക് മരുന്നുണ്ട്, വിധിക്ക് മരുന്നില്ല.
  374. വ്യാഴവും ശുക്രനും ഒന്നിച്ച് വരണമെന്ന് പറഞ്ഞപോലെ.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/വ&oldid=21560" എന്ന താളിൽനിന്ന് ശേഖരിച്ചത്