അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ
ദൃശ്യരൂപം
പ്രധാനമായും മരത്തിൽ ജീവിക്കുന്ന ഒരു ജീവിയാണ് അണ്ണാൻ. ഒരു പക്ഷിയെപ്പോലെ മരത്തിൽ കൂടുകെട്ടി കുട്ടികളെ പ്രസവിച്ചു വളർത്തുന്ന ഒരു ജീവിയാണ് അണ്ണാൻ എന്നിരിക്കിലും ഒരു എലിയോട് ആണ് അതിന്റെ ശരീരസാമ്യത. അതിവേഗം മരത്തിൽ കയറി ഓടുവാനുള്ള അതിന്റെ കഴിവ് അതുല്ല്യമാണ്. ചെറുപ്പം മുതലേ പഠിച്ച ഒരു കാര്യം എന്നതിലുപരി, അതിന്റെ ജന്മ വാസനയാണ് മരത്തിൽ കയറുക എന്നത്. അതിനാൽ അത് എത്ര പ്രായം ആയാലും മത്സ്യം വെള്ളത്തിൽ നീന്തുവാൻ മറക്കുകയില്ല എന്നതിനു സമം ഒരിക്കലും ഒരു അണ്ണ അതിന്റെ മരം കയറുന്ന ശീലം മറക്കുകയില്ല എന്നാണ് ഇതിന്റെ അക്ഷരാർത്ഥം.
എന്നാൽ ഈ പഴഞ്ചൊല്ല് കൊണ്ട് അർത്ഥമാക്കുന്നത് 'ചുട്ടയിലെ ശീലം ചുടല വരെ' എന്ന പഴഞ്ചൊല്ലിനെയാണ് അതായത്, ജന്മനാ ഉള്ള ശീലങ്ങൾ ആർക്കും ഒരിക്കലും മാറ്റിയെടുക്കുവാൻ കഴിയുകയില്ല എന്നതാണ്.