പഴഞ്ചൊല്ലുകൾ/ജ
ദൃശ്യരൂപം
'ജ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ജകാരമഞ്ചും ദുഷ്പൂരം.
- ജഗജില്ലി ജഗത്രയൻ.
- ജഡമുള്ളേടത്തോളം ജാഡ്യം.
- ജനിക്കാതിരുന്നാൽ മരിക്കാതിരിക്കാം.
- ജനിക്കുന്നതിന് മുൻപേ ജാതകം ഗണിക്കരുത്.
- ജനിച്ചാൽ മരിക്കും.
- ജനിച്ചാൽ മരിക്കുവോളം വെള്ളത്തിലൊതളങ്ങപോലെ.
- ജനിച്ചുവന്നു, മരിച്ചുപോയി.
- ജന്മം വിറ്റും ജയം കൊണ്ടാടണം.
- ജരയ്ക്കു മുൻപേ മരണം മനോജ്ഞം.
- ജളനെ ആശ്രയിക്ക, ജന്മിയെ ആദരിക്ക.
- ജാതകർമ്മം കഴിച്ച കൈകൊണ്ടുതന്നെ ഉദകക്രിയയും.
- ജാതിക്കില്ല ഇമ്പവും തുമ്പവും.
- ജാതിക്കു ജാതി പക.
- ജാതിക്കു ജാതി വഴിമാറില്ല.
- ജാത്യാലുള്ളതു ചെരിപ്പുകൊണ്ടടിച്ചാലും മാറില്ല.
- ജാത്യാലുള്ളതു ജാതിമാറിയാൽ പോവില്ല.
- ജാത്യാലുള്ളതു തൂത്താൽ പോകുമോ.
- ജാരനേയും ചോരനേയും പാമ്പുകടിക്കില്ല.
- ജില്ലിയിൽ മീതെ ജഗജില്ലി.
- ജീരകത്താലിക്കു കുഴവയ്ക്കുകയാണോ?
- ജീവനില്ലാത്തോൻ ചാവുകയാണു നല്ലത്.
- ജീവനുണ്ടായിട്ടു വേണ്ടേ ചാവാൻ?
- ജീവനൊന്ന് ജഡം രണ്ട്.
- ജീവിക്കു നാക്കുതാൻ കാലൻ.
- ജീവിതമിങ്ങനെ ജാതകമങ്ങനെ.
- ജ്ഞാതിക്കും ജ്ഞാനിക്കും മൂന്നുവഴി.
- ജ്ഞാനിക്കു കണ്ണു തലയിൽ.
- ജ്ഞാനിവചനം മുടിങ്കോലുപോലെ.
- ജ്ഞാനിയെല്ലായിടത്തും ജ്ഞാനി.
- ജലരെഖ പൊലെ.
|