പഴഞ്ചൊല്ലുകൾ/ഏ
ദൃശ്യരൂപം
'ഏ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഏകമാണി ശതമർക്കടം.
- ഏകലില്ലെങ്കിൽ ഏശലില്ല.
- ഏകാദശിക്ക് വരിനിറയെ, തിരുവാതിരയ്ക്കു പുരനിറയെ.
- ഏകാദശിനോൽക്കാനും മേൽമീശവയ്ക്കാനും ആർക്കുംവയ്ക്കും.
- ഏക്കംകൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക.
- ഏക്കത്തിനു കൊട്ടത്തേങ്ങ, വീക്കത്തിനുണക്കലരി.
- ഏക്കറനായേ ചൊറിനായ കടിച്ചു.
- ഏക്കറ്റത്തിനു നാക്കറ്റത്ത്.
- ഏങ്ങുന്ന അമ്മയ്ക്ക് കുരയ്ക്കുന്ന അച്ഛൻ.
- ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും.
- ഏട്ടൻകൊതിയൻ ഇലയ്ക്കുപോയി എനിക്കുള്ളത് നിലത്ത് തന്നേക്കൂ.
- ഏട്ടന്റനിയൻ കോന്തക്കുറുപ്പ്.
- ഏട്ടിലപ്പടി പയറ്റിലിപ്പടി.
- ഏട്ടിലെ ചുരയ്ക്ക കറിക്കാകാ.
- ഏട്ടിലെ പശു പുല്ലുതിന്നില്ല.
- ഏട്ടിൽ കണ്ടാൽ പോരാ കാട്ടിക്കാണണം.
- ഏട്ടിൽ കണ്ടാൽപോരാ, കാട്ടിൽ കാണണം.
- ഏട്ടിൽ ശർക്കര മധുരിക്കില്ല.
- ഏണിക്ക് കോണി ഒപ്പത്തിനൊപ്പം.
- ഏണിയായാൽ കാണിവേണം.
- ഏതച്ഛൻ വന്നാലൂല്യ അമ്മയ്ക്ക് സ്വൈരം.
- ഏതപ്പാ കോതമംഗലം.
- ഏതവൻ പല്ലക്കേറിയാലും എന്റെ മോൻ ചുണക്കണം.
- ഏതാന മദിച്ചാലും കാരക്കാട്ടെ തെങ്ങിനു കേട്.
- ഏതാനുമുണ്ടെങ്കിലാരാനുമുണ്ട്.
- ഏതു പുറ്റിലാണ് പാമ്പെന്നറിയുമോ?
- ഏതു വടിയും നായേത്തല്ലാൻ നല്ലത്.
- ഏത്തപ്പാട്ടിനതിർപ്പാട്ടില്ല.
- ഏത്തവാഴയ്ക്കേത്തമിടണം.
- ഏനറിഞ്ഞോ തോക്കിന്റെ വായിൽ തീയിരിക്കുന്നത്.
- ഏനാമാക്കിൽ ചെന്നാൽ തേനുണ്ടെന്നും വരാം ഇല്ലെന്നും വരാം.
- ഏനാമാക്കിൽ തോടുണ്ടെങ്കിലേ തോണിവേണ്ടൂ.
- ഏനേമ്പിയേമ്പി പിള്ള തേമ്പിത്തേമ്പി.
- ഏൻ ചത്തേ നേരംവെളുക്കും.
- ഏമ്പിപ്പിള്ള തേമ്പിത്തേമ്പി.
- ഏരിയിലെ വെള്ളം സൂര്യായ നമഃ.
- ഏൽക്കും കാലം തോൽക്കേണ്ടിവരും.
- ഏഷണിയാർക്കും ഭൂഷണമല്ല.
- ഏഴയെക്കണ്ടാൽ മോഴയും തുള്ളും.
- ഏഴയ്ക്കു കോഴി തിരുവാഴി.
- ഏഴയെക്കണ്ടാൽ മോഴയ്ക്കും ചുങ്കമില്ല.
- ഏഴരശ്ശനിയുടെ വരവാണെങ്കിലും വരവല്ലെ ചെലവല്ലല്ലോ.
- ഏഴാംകൊട്ടിന് കളത്തിൽ.
- ഏഴു വെള്ളിയാഴ്ച ചാണകം തളിച്ചാൽ എട്ടാം വെള്ളിയാഴ്ച കാ പറിക്കാം.
- ഏഴോണവും ചിങ്ങത്തിൽ തിരുവോണവും വന്നാലോ.
- ഏറിപ്പോയാൽ കോരിക്കൂടാ.
- ഏറിപ്പോയാൽ നാറിപ്പോകും.
- ഏറിമറിഞ്ഞാൽ ഞാലി.
- ഏറിയതും കുറഞ്ഞതും വേർതിരിക്കാൻ നിന്നാൽ വിത്തിന് വയ്ക്കാൻ കിട്ടില്ല.
- ഏറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്.
- ഏറിയോൻ മാറിയില്ലെന്നും മാറിയോനേറിയില്ലെന്നും.
- ഏറുന്ന കുരങ്ങിനേണിചാരണോ?
- ഏറുന്നോന്റെ പൃഷ്ഠം എത്രനേരം താങ്ങാം.
- ഏറും മോറുമൊത്തുവന്നു.
- ഏറെ അനന്തരവരുള്ള കാരണവർ വെള്ളമിറങ്ങിച്ചാവില്ല.
- ഏറെക്കിഴക്കോട്ടു പോയാൽ കല്ലുചവിട്ടും.
- ഏറെക്കിഴക്കോട്ടു പോയാൽ പനിപിടിക്കും.
- ഏറെക്കറന്നാൽ ചോര.
- ഏറെച്ചാടിയാൽ കുട്ടൻ പിണങ്ങും.
- ഏറെച്ചിത്രം ഓട്ടപ്പെടും.
- ഏറെച്ചിരിച്ചാലൂറിക്കരയും.
- ഏറെപ്പറയുന്നവൻ നുണയും പറയും.
- ഏറെപ്പറയുന്നവന്റെ വായിൽ രണ്ട് പണം.
- ഏറെപ്പൂട്ടിയാൽ കുറച്ച് വിത്ത് മതി.
- ഏറെപ്പേച്ചെരപ്പത്തരം.
- ഏറെപ്പൊങ്ങിയാൽ താഴെ.
- ഏറെപ്പൊരുത്തം നോക്കാൻ നിന്നാൽ പെണ്ണിനെ കിട്ടില്ല.
- ഏറെപ്രിയമപ്രിയം.
- ഏറെ ബുദ്ധിയുള്ള വരാൽ വരമ്പിനടിയിലല്ലേ മുട്ടയിടുന്നത്?
- ഏറെ മൂത്താൽ പോത്തനാകും.
- ഏറെ വലിച്ചാൽ കോടിയും കീറും.
- ഏറെ വിളഞ്ഞാൽ വിത്തിനാകാ.
- ഏറെ ലാഭം പെരുഞ്ചേതം.
- ഏറെ വളച്ചാൽ വില്ലൊടിയും.
- ഏറെ വിചിത്രം ഓട്ടപ്പാത്രം.
- എറെ വെളുത്താൽ പാണ്ട്.
- ഏറ്റമുണ്ടെങ്കിൽ ഇറക്കവുമുണ്ട്.
- ഏറ്റ വേല എന്റെ വേല.
- ഏറ്റാവുന്നതേ എടുക്കാവൂ.
- ഏറ്റിവിട്ടിട്ട് ഏണിയെടുക്കുന്നു.
- ഏറ്റുനിന്ന് മുടന്ത് കാണിക്കരുത്.
|