Jump to content

പഴഞ്ചൊല്ലുകൾ/ഗ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ഗ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. ഗജം മെലിഞ്ഞാലജമാകുമോ.
  2. ഗണപതികൊണ്ടു നേരംവെളുപ്പിക്കുക.
  3. ഗണപതിക്കുവച്ചതു കാക്ക കൊണ്ടുപോയി.
  4. ഗണപതിക്കുള്ളത് തീയിലിട്ടോ വായിലിട്ടോ.
  5. ഗണപതിക്കൈ കുറിക്കുന്നോൻ കുരുത്തമുള്ളോനാകണം
  6. ഗണമൊന്നെങ്കിൽ ഗുണം പത്ത്.
  7. ഗതികെട്ട അച്ചീടെ ആടിനെ പിടിച്ചിട്ട് ചെവികേട്ടിരുന്നു തിന്നാൻമേലെ.
  8. ഗതികെട്ട പ്രേതംപോലെ.
  9. ഗതികെട്ടാലും മതികെടുത്തരുത്.
  10. ഗതികെട്ടാലെന്തും ചെയ്യാം.
  11. ഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യ.
  12. ഗതികെട്ടാൽ പുലി പുല്ലും തിന്നും.
  13. ഗന്ധർവനൊഴിഞ്ഞു.
  14. ഗരുഡൻ ആകാശത്തിൽ പറക്കും, കൊതുക് അങ്കണത്തിൽ പറക്കും.
  15. ഗരുഡപ്പിറവികണ്ട് ഈച്ച പറക്കാതിരിക്കില്ല.
  16. ഗർദഭസദസ്സിലോ ഗന്ധർവ്വസംഗീതം?
  17. ഗർഭത്തിൽ കിടക്കുന്നോരഭർകൻ ചവിട്ടിയാൽ ഉർവ്വിയിൽ ജനനിക്കങ്ങുത്ഭവിക്കുമോ കോപം.
  18. ഗുരുക്കളെ വിചാരിച്ചു കുന്തംവിഴുങ്ങുക.
  19. ഗുരുക്കൾ നിന്നുപാത്തിയാൽ ശിഷ്യൻ നടന്നുപാത്തും.
  20. ഗുരുക്കൾ വീണാൽ ഗംഭീരവിദ്യ.
  21. ഗുരുവാക്കിനെതിർവാക്കരുത്.
  22. ഗുരുവായൂരപ്പനെ സേവിക്കയും വേണം കുറുന്തോട്ടി പറിക്കയും വേണം.
  23. ഗുരുവില്ലാത്ത കളരിപോലെ.
  24. ഗുരുവില്ലാത്ത വിദ്യയാകാ.
  25. ഗുരുച്ഛിദ്രം മഹാനാശം.
  26. ഗോത്രമറിഞ്ഞ് പെണ്ണ്, പാത്രമറിഞ്ഞ് ഭിക്ഷ.
  27. ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരൻ സാക്ഷി.
  28. ഗൗളി ഉത്തരം താങ്ങുന്നപോലെ.
  29. ഗംഗ കുളിക്കാനാകാം, തുംഗ കുടിക്കാനാകാം.
  30. ഗംഗയ്ക്കു ഭംഗമില്ല.
  31. ഗംഗയുണർന്നാൽ കുളിക്കണം.
  32. ഗംഗയുണർന്നാൽ നേരംപുലർന്നു.
  33. ഗ്രന്ഥത്തിലെ പശു പുല്ലു തിന്നുകയില്ല.
  34. ഗ്രന്ഥം മൂന്നു പകർത്തീടിൽ മുഹൂർത്തം മൂത്രമായിടും.
  35. ഗ്രഹണ സമയത്ത് പൂഴി നാഗത്തിനു കൂടി വിഷമുണ്ട്.
  36. ഗ്രഹണിക്കു മോരും ദുരിതത്തിനു നാമജപവും.
  37. ഗ്രഹണം തുടങ്ങിയാൽ ഞാഞ്ഞൂലും തലപൊക്കും.
  38. ഗ്രഹപ്പിഴ വരുമ്പോൾ നാലുവശത്തും കൂടി.
  39. ഗ്രഹപ്പിഴകൊണ്ട് ഗൃഹപ്പിഴയും വരാം.
  40. ഗ്രഹപ്പിഴക്കാരൻ തൊട്ടതൊക്കെ ഗ്രഹപിഴ.
  41. ഗ്രഹപ്പിഴയ്ക്ക് ആന പാഞ്ഞാലും ചാകും.
  42. ഗ്രാമങ്ങളിൽ സാളഗ്രാമം.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ഗ&oldid=19893" എന്ന താളിൽനിന്ന് ശേഖരിച്ചത്