Jump to content

പഴഞ്ചൊല്ലുകൾ/ഓ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ഓ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

 1. ഓങ്ങുന്ന കൈ തലോടുകയും വേണം.
 2. ഓങ്ങിയിടത്തല്ല കൊണ്ടത്.
 3. ഓടം പോകുമ്പോൾ ഓലക്കെട്ട് വേറെ പോണോ?
 4. ഓടം വണ്ടിയിലും വണ്ടി ഓടത്തിലും.
 5. ഓടക്കുഴലുകൊണ്ട് തീയൂതരുത്.
 6. ഓടാൻ വയ്യാത്തോൻ ചാടാൻ പോയാലോ?
 7. ഓടാൻ വിടുകയുമില്ല, പിടിക്കാൻ കൊടുക്കുകയുമില്ല.
 8. ഓടാമ്പലും സാക്ഷയുംകൂടിയെന്തിന്?
 9. ഓടി അമ്പതു സമ്പാദിക്കുന്നതിലും ഇരുന്നൊമ്പതു സമ്പാദിക്കുന്നത്.
 10. ഓടിട്ട വീടില്ലെങ്കിൽ ഓലകെട്ടിയ വഴിയമ്പലം കാണും.
 11. ഓടിപ്പോകരുത് ആടനടക്കരുത്.
 12. ഓടിപ്പോയവൻ നായാടി.
 13. ഓടിയകാലിടറും.
 14. ഓടിയതിനുമാത്രം കിതയ്ക്കുക.
 15. ഓടിയത് കുറച്ചു നടന്നാൽ മതിയല്ലോ.
 16. ഓടിയവനും ഓടിച്ചവനും കിതയ്ക്കും.
 17. ഓടിയിട്ടും കിഴവിക്ക് പുറകെയോ?
 18. ഓടിയൊളിച്ച് കുശവനാകുകയോ വീണുചത്ത് ശവമാകുകയോ നല്ലത്?
 19. ഓടുടയരുത്.
 20. ഓടുന്ന കാളയെ ആയുന്ന കമ്പേൽ.
 21. ഓടുന്നതിന്റെ കുട്ടി പറക്കും.
 22. ഓടുന്നതിന്റെ പുറത്ത് ചാടിക്കയറരുത്.
 23. ഓടുന്ന തോണിക്കൊരുന്ത്.
 24. ഓടുന്ന നായയ്ക്ക് ഒരുമുഴം മുൻപ്.
 25. ഓടുന്ന നായിനെ കൈയിൽപിടിച്ചിട്ട് ഉണ്ണുന്ന വായിൽ മണ്ണിട്ടുകൊള്ളുക.
 26. ഓടുന്നവനൊരുവഴി തേടുന്നവനൊമ്പതുവഴി.
 27. ഓടും കൂലീം ഒപ്പം.
 28. ഓടുംമുൻപേ ആയണം.
 29. ഓടുരുകിയ മൂശാരിയെപ്പോലെ.
 30. ഓട്ടക്കലത്തിൽ നിന്ന് എച്ചിൽക്കുഴിയിലേക്ക്.
 31. ഓട്ടക്കലമുടഞ്ഞാലെന്താ?
 32. ഓട്ടക്കാരന് ചാട്ടം ചേരില്ല.
 33. ഓട്ടത്തിലോന്ത് മുൻപൻ.
 34. ഓട്ടത്തോണിയിലിട്ടൊഴുക്കുക.
 35. ഓട്ടപ്പം വീട്ടിൽ ചുടും തന്നപ്പം തന്നെച്ചുടും.
 36. ഓട്ടയുരുളി പണയംവച്ചപോലെ.
 37. ഓട്ടസഞ്ചിയിൽ പണമിടുക.
 38. ഓട്ടാളർക്കേ കുത്തിക്കൂടൂ.
 39. ഓട്ടിലിട്ട എലിയെപ്പോലെ.
 40. ഓണത്തപ്പാ കുടവയറാ, എന്ന് തീരും തിരുവോണം?
 41. ഓണത്തിനിടയ്ക്കെന്തു പൂട്ടുകച്ചവടം.
 42. ഓണത്തിനെക്കാൾ വലിയ മകമുണ്ടോ?
 43. ഓണത്തേക്കാൾ വലിയ വാവില്ല.
 44. ഓണമടുത്ത ചാലിയനെപ്പോലെ.
 45. ഓണമുണ്ട വയറേ ചൂളപാടിക്കെട.
 46. ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര.
 47. ഓണം കേറാമൂല.
 48. ഓണം പോലെയാണോ തിരുവാതിര.
 49. ഓണം മുഴക്കോലുപോലെ.
 50. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ.
 51. ഓണം വരാനുമൊരു മൂലം വേണം.
 52. ഓണവും വിഷുവും വരാതെപോട്ടെ.
 53. ഓതാൻ പോയിട്ട് ഉള്ള പുത്തിയും പോയി.
 54. ഓതിക്കോൻ പറഞ്ഞതോത്ത്.
 55. ഓതിക്കോന്റെ പ്രായശ്ചിത്തംപോലെ.
 56. ഓതിക്കോന്റെ വായിൽനിന്ന് വീഴുന്നതെല്ലാം ഓത്താവില്ല.
 57. ഓതിയോതി ഒരു മൊല്ലയായി, അതു പിന്നെയൊരു സൊല്ലയായി.
 58. ഓതിരം താങ്ങണമെങ്കിൽ കടകമോങ്ങണം.
 59. ഓതുംപിള്ളയ്ക്കോണമില്ല.
 60. ഓത്തമ്പലങ്ങളിൽ കൂത്ത് പതിവില്ല.
 61. ഓത്തില്ലാത്ത നമ്പൂരിയും പോത്തില്ലാത്ത നായരും.
 62. ഓത്തുപിഴച്ചത് കൂത്ത്, കൂത്തുപിഴച്ചതാട്ടം.
 63. ഓത്തൂട്ടും വാരവുമുണ്ട് നമ്പൂരി നശിച്ചു.
 64. ഓന്തിന് വേലി സാക്ഷി, വേലിക്ക് ഓന്ത് സാക്ഷി.
 65. ഓന്തിനെക്കൊന്നാലൊഴക്കു പുണ്യം.
 66. ഓന്തു കൊട്ടപ്പാല് കുടിച്ചപോലെ.
 67. ഓന്തു ചോരകുടിക്കുന്നതുപോലെ.
 68. ഓന്തു നിറംമാറുന്നതുപോല.
 69. ഓന്തു മൂത്താലുടുമ്പ്, മൂത്താൻ മൂത്താൽ മന്നാടിയാര്.
 70. ഓന്തോടിയാൽ വേലിക്കലോളം.
 71. ഓമനപ്പെണ്ണ് പണിക്കാകാ.
 72. ഓമ്പുംപിള്ള തേമ്പിത്തേമ്പി.
 73. ഓരാതെപോയതെല്ലാം പൂഴോനും മക്കളും.
 74. ഓരായത്തിൽ കല്ലിടുക.
 75. ഓർക്കുമ്പോ സഹിക്കാം, പിന്നെ സഹിക്കാൻമേല.
 76. ഓർത്തവനൊരാണ്ട്, പാർത്തവന് പന്തീരാണ്ട്.
 77. ഓലകളയാത്തോൻ നാടുകളയും
 78. ഓലപ്പാമ്പിനെക്കാട്ടി പേടിപ്പിക്കുക.
 79. ഓലപ്പുരയ്ക്കും ഓടിൻപുരയ്ക്കും സ്ഥാനമൊന്നുതന്നെ.
 80. ഓലപ്പുരമേലിരുന്ന് ചൂട്ടുമിന്നരുത്.
 81. ഓലപ്പുരയുള്ളോന് തീപ്പേടിയുണ്ടാകും.
 82. ഓലയിൽ വരച്ചത് മായും ഓർമ്മയിൽ വരച്ചത് മായില്ല.
 83. ഓലേപ്പെട്ടാൽ ശീലപ്പെട്ടു.
 84. ഓവിലിട്ടുവലിച്ചതുപോലെ.
 85. ഓവിൽ പകരുന്നത് പാളയിലാകരുതോ.
 86. ഓളമുള്ളിടത്താഴമില്ല.
 87. ഓളം കണ്ടതെല്ലാം മീനല്ല.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ഓ&oldid=17592" എന്ന താളിൽനിന്ന് ശേഖരിച്ചത്