പഴഞ്ചൊല്ലുകൾ/ഞ
ദൃശ്യരൂപം
'ഞ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഞണുഞണുഞ്ഞത് ഞണുഞണുത്തും പോയ്, പിണുപിണുത്തത് പിണുപിണുത്തും പോയ്.
- ഞണ്ടിനു കോൽക്കാരൻപണി കിട്ടിയപോലെ.
- ഞണ്ടിനുണ്ടോ രണ്ടാംപേറ്.
- ഞണ്ടുകൊഴുത്താൽ കുണ്ടിൽ കിടക്കുമോ?
- ഞണ്ടുണ്ടോ തേനുണ്ടിട്ട്.
- ഞണ്ടു മണ്ഡലി പട്ടില് വാഴ കുടപ്പന.
- ഞവര നട്ടാൽ തുവര മുളയ്ക്കുമോ?
- ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ.
- ഞാണിനു ബലമുണ്ടെങ്കിലേ അമ്പു ദൂരംപോകൂ.
- ഞാനിരിക്കേണ്ടിടത്ത് ഞാനിരിക്കാഞ്ഞാൽ അവിടെയിരിക്കാൻ നായ.
- ഞാനും പത്നീം കുഞ്ചും വർധയ വർധയ അന്യാനാം കുണ്ടാമണ്ടിം വർധയ വർധയ സ്വാഹ.
- ഞാനും മുതലേച്ചനുംകൂടി പോത്തിനെ പിടിച്ചു.
- ഞാനുമെന്റെ പെണ്ണും കുറച്ചു പൊന്നും.
- ഞാനുമെന്റേട്ടനും ഒറ്റയ്ക്ക്, കോലോത്തെ നായന്മാർ രണ്ടാള്.
- ഞാനെന്നഭാവം ജ്ഞാനിക്കഭാവം.
- ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ.
- ഞാനൊന്നേനന്ന്.
- ഞാനോ യമനെപ്പെരട്ടി, നീയെന്നെ പെരട്ടുന്നോ?
- ഞാൻ ഞാനല്ലാതായാൽ നായ.
- ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന്.
- ഞാൻ പെട്ട പാട് നായയ്ക്കറിയില്ല.
- ഞാൻ പെറ്റ കാലം മീൻപെറ്റപോലെ, വാലറ്റകാലം ഞാൻ പെറ്റകാലം.
- ഞായമാരു പറഞ്ഞാലും ആയതപ്പോളെടുക്കണം.
- ഞാറ കരഞ്ഞു വടക്കോട്ടുപോയാൽ നായരു ചത്തു തെക്കോട്ടുപോകും.
- ഞാറുറച്ചാൽ ചോറുറച്ചു.
- ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു.
- ഞാറ്റുവേല തൊറ്റിയാൽ നാടാകെ നഷ്ടം.
- ഞെക്കിക്കൊല്ലുന്നവനെ നക്കിക്കൊല്ലുക.
- ഞെക്കിപ്പഴുപ്പിച്ച പഴത്തിനു സ്വാദില്ല.
- ഞെട്ടറ്റാൽ താഴത്ത്.
- ഞെരിഞ്ഞിൽമുള്ളു കൊണ്ടാലും കുനിഞ്ഞുതന്നെയെടുക്കണം.
- ഞെളിഞ്ഞ വഴക്കിനെക്കാൾ കിഴിഞ്ഞ സന്ധി നല്ലൂ.
- ഞെളിഞ്ഞു കയറിയാൽ കുനിഞ്ഞിറങ്ങാം.
- ഞെളിഞ്ഞുനിന്നു വിളമ്പരുത്.
- ഞെക്കിപ്പഴുപ്പിച്ച പഴംപൊലെ.
|