കുലതൊടാറായപ്പോൾ തളപറ്റു

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുല തൊടാറായപ്പോൾ തളപ്പറ്റു.

വാക്യാർത്ഥം[തിരുത്തുക]

തെങ്ങിൽ കയറി കുലയിൽ തൊടാറായപ്പോഴേയ്ക്കും കാലിൽ ഇട്ടിരുന്ന തളപ്പ് അഴിഞ്ഞു (അറ്റു) പോയി.

ആശയം[തിരുത്തുക]

ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്തു തീരാറാകുമ്പോൾ എന്തെങ്കിലും വിഘ്നം സംഭവിക്കുക.

തെങ്ങിന്റെ ഏറ്റവും മുകളറ്റത്തു ചെല്ലുമ്പോൾ തളപ്പു നഷ്ടമാവുക എന്നു പറഞ്ഞാൽ കയറുന്ന ആൾക്ക് ജീവൻ നഷ്ടമാകുന്ന അവസ്ഥ വരെ സംഭവിക്കാമല്ലോ.. അഥവാ ആയുസ്സു തിരികെ കിട്ടിയാലും പരിക്കുകളോടെ ആയിരിക്കും.

"https://ml.wikiquote.org/w/index.php?title=കുലതൊടാറായപ്പോൾ_തളപറ്റു&oldid=20300" എന്ന താളിൽനിന്നു ശേഖരിച്ചത്