കന്നഡ പഴഞ്ചൊല്ലുകൾ
ദൃശ്യരൂപം
(കന്നട പഴഞ്ചൊല്ലുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ സംസ്ഥാനമായ കർണാടകയിൽ സംസാരിക്കുന്ന പ്രധാന ഭാഷയാണ് കന്നഡ (ಕನ್ನಡ - Kannada). ദ്രാവിഡ ഭാഷകളിലെ പ്രമുഖമായ ഒരു ഭാഷയും ഇന്ത്യയിലെ പുരാതനമായ ഭാഷകളിൽ ഒന്നുമാണ് കന്നഡ.
കന്നഡ ഭാഷയിലെ പഴഞ്ചൊല്ലുകൾ
[തിരുത്തുക]- അന്ന ഹാക്കിദ മനെഗെ കന്ന ഹാക്കബാരദു
- തർജ്ജമ:അന്നമിട്ടിടത്തു കന്നം വയ്ക്കരുത്.
- അയ്ദു ബെരളു ഒന്ദേ സമനാഗി ഇരുത്തദെയേ?
- തർജ്ജമ:അഞ്ചു വിരലും ഒരുപോലയോ?
- ആക്കളു കപ്പാദരെ ഹാലു കപ്പേ?
- തർജ്ജമ:പശു കറുത്താലും പാലു കറുക്കുമോ?
- ആ കൈയെല്ലി കാസു, ഈ കൈയെല്ലി ദോസൈ
- തർജ്ജമ:കൈയിലെ കാശ്, വായിലെ ദോശ.
- ആഡിഗെ ഗൊത്തൊ അംഗാഡി വ്യാപാര
- തർജ്ജമ:ആടറിയുമോ അങ്ങാടി വാണിഭം?
- ആഡു മേദ കാഡിന ഹാഗെ
- തർജ്ജമ:ആടു മേഞ്ഞ കാടു പോലെ.
- ആപത്തിഗെ പാപവില്ലെ
- തർജ്ജമ:ആപത്തിനു പാപമില്ല.
- ഉംഗുരഹാകിദ കയ്യല്ലി ഹെഡെദരെ നോവില്ല
- തർജ്ജമ:മോതിരമിട്ട കൈകൊണ്ടു അടികൊണ്ടാൽ നോവില്ല.
- ഊരെല്ലാം നടത; ഉണബഡി സുഖവരില്ല
- തർജ്ജമ:ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല.
- എണ്ണൈ ബറുവാഗഗാണമുറിയത്
- തർജ്ജമ:കുലതൊടാറായപ്പോൾ തളപറ്റു.
- എളെഗരുവിഗെ ഭയവില്ല
- തർജ്ജമ:ഈളം കന്നിനു ഭയമറിഞ്ഞുകൂട.
- ഗെരടട്ടെഗെ നീരു ഇരുവെഗെ സമുദ്ര
- തർജ്ജമ:ചിരട്ടയിലെ വെള്ളം, എറുമ്പിനു സമുദ്രം
- നീരില്ലദെ മീനില്ല
- തർജ്ജമ:വെള്ളമില്ലങ്കിൽ മീനില്ല.
- മനോരോഗകെ മദ്ദില്ല
- തർജ്ജിമ:മനോവ്യാധിക്കു മരുന്നില്ല
- മുയ്യിഗെ മുയ്യി
- തർജ്ജിമ:അടിക്കടി; വടി മിച്ചം