അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
പ്രധാനമായും മരത്തിൽ ജീവിക്കുന്ന ഒരു ജീവിയാണ് അണ്ണാൻ. ഒരു പക്ഷിയെപ്പോലെ മരത്തിൽ കൂടുകെട്ടി കുട്ടികളെ പ്രസവിച്ചു വളർത്തുന്ന ഒരു ജീവിയാണ് അണ്ണാൻ എന്നിരിക്കിലും ഒരു എലിയോട് ആണ് അതിന്റെ ശരീരസാമ്യത. അതിവേഗം മരത്തിൽ കയറി ഓടുവാനുള്ള അതിന്റെ കഴിവ് അതുല്ല്യമാണ്. ചെറുപ്പം മുതലേ പഠിച്ച ഒരു കാര്യം എന്നതിലുപരി, അതിന്റെ ജന്മ വാസനയാണ് മരത്തിൽ കയറുക എന്നത്. അതിനാൽ അതിനെ ആരും പ്രത്യേകം മരത്തിൽ കയറുവാൻ പഠിപ്പിക്കേണ്ടതില്ലല്ലോ. അത് എത്ര പ്രായം ആയാലും മത്സ്യം വെള്ളത്തിൽ നീന്തുവാൻ മറക്കുകയില്ല എന്നതിനു സമം ഒരിക്കലും ഒരു അണ്ണ അതിന്റെ മരം കയറുന്ന ശീലം മറക്കുകയില്ല
ഇതുപോലെ ജന്മനാ ചില കഴിവുകൾ അഥവാ ശീലങ്ങൾ (അവ നല്ല ശീലങ്ങൾ ആയിരുന്നാലും ചീത്ത ശീലങ്ങൾ ആയിരുന്നാലും) ആരും അവരെ അത് പഠിപ്പിക്കേണ്ടതില്ല എന്നാണു ഇതിന്റെ അർത്ഥം. പൊതുവേ ചീത്ത ശീലങ്ങൾ, ദുസ്വഭാവങ്ങൾ തലമുറകളായി കാണുമ്പോൾ ആണ് പഴമക്കാർ ഈ പഴഞ്ചൊല്ല് പറയുക പതിവ്.