Jump to content

പഴഞ്ചൊല്ലുകൾ/ച

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ചക്കയുമായി ബന്ധമുള്ള പഴഞ്ചൊല്ലുകൾ.

  1. ചകിരിയില്ലെങ്കിൽ കയറുണ്ടാകുമോ?
  2. ചക്ക അധികംതിന്നാൽ ചുക്കുതിന്നേണ്ടിവരും.
  3. ചക്കക്കൂഞ്ഞും ചന്ദനമുട്ടിയും സമമോ?
  4. ചക്കതിന്നതിന്റെ ചൊരുക്കുതീരാൻ ചക്കക്കുരു.
  5. ചക്കതിന്നാൻ താനൂർക്ക് വണ്ടികയറി.
  6. ചക്കദുഃഖം മടലോക്കാനം, കുരു കീഴ്ശ്വാസം.
  7. ചക്കനു മുറിഞ്ഞതിന് കോരനു ധാര.
  8. ചക്ക മുറിച്ചേടത്തീച്ച പൊതിയും പോലെ.
  9. ചക്കയല്ലല്ലോ ചൂഴ്ന്നുനോക്കാൻ.
  10. ചക്കയിട്ട കള്ളൻ മേക്കട്ട് കയറുകയോ?
  11. ചക്കയിലധികം മുക്കിഴങ്ങ്.
  12. ചക്കയ്ക്ക് ചുക്ക്, മാങ്ങയ്ക്ക് തേങ്ങ.
  13. ചക്കയ്ക്ക് തേങ്ങ കടംകൊണ്ടെങ്കിലും കൂട്ടണം.
  14. ചക്കയ്ക്കുമുണ്ട് മുള്ള്, ഉമ്മത്തുംകായയ്ക്കുമുണ്ട് മുള്ള്.
  15. ചക്കയ്ക്കൊത്ത കുട്ട.
  16. ചക്കര കാണുമ്പോൾ നക്കിനക്കി ചക്രം കാണുമ്പോൾ വിക്കിവിക്കി.
  17. ചക്കരക്കുഞ്ഞ് കൊക്കകരയായി.
  18. ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവരുണ്ടോ?
  19. ചക്കരയ്ക്കുണ്ടോ അകവും പുറവും.
  20. ചക്കര ചേർത്താൽ കമ്പിളിയും തിന്നാം.
  21. ചക്കരച്ചോറിന് എന്നെ വേണ്ടെങ്കിലും എനിക്ക് ചക്കരച്ചോറിനെ വേണം.
  22. ചക്കര തിന്നുമ്പോൾ നക്കിനക്കി.
  23. ചക്കര തൊട്ട കൈ നാക്കത്ത്.
  24. ചക്കര പോലത്തെ വാക്കും, ചക്ക പോലത്തെ നെഞ്ചും.
  25. ചക്കരയിൽ ഈച്ചപറ്റും.
  26. ചക്കരയും തേങ്ങയും പോലെ.
  27. ചക്കരയുണ്ടെങ്കിൽ തവിടും തിന്നാം.
  28. ചക്കരയുള്ളപ്പോൾ തവിടില്ല, തവിടുള്ളപ്പോൾ ചക്കരയില്ല.
  29. ചക്കര എന്നെഴുതിയാൽ മധുരിക്കുമോ?
  30. ചക്കര വിറ്റ് വെള്ളിയുമില്ല വെള്ളിക്കോലുമില്ല.
  31. ചക്കാന്ന് പറയുമ്പോൾ ചുക്കെന്ന് കേൾക്കുക.
  32. ചക്കി കുത്താത്ത നെല്ലുമില്ല, ചങ്കരൻ കേറാത്ത തെങ്ങുമില്ല.
  33. ചക്കിക്കൊത്ത ചങ്കരൻ.
  34. ചക്കിന് കൊത്തിയാലേ കൂന്താലിക്ക് തികയൂ.
  35. ചക്കിനുവച്ചത് കൊക്കിനുകൊണ്ടു.
  36. ചക്കിന്മേലിരുന്ന് പഞ്ചാ തിന്നാലും പിണ്ണാക്ക് തിന്നെന്നേ പറയൂ.
  37. ചക്കിൽപെട്ട കൊപ്പരപോലെ.
  38. ചക്കീടെ മുല ഒന്ന് ചുരയ്ക്ക, ഒന്ന് കടുക്ക.
  39. ചക്കും ചക്കാലയും ഒരുപോലെ.
  40. ചക്കും ചക്കാലയും കൂടി തിരിയുക.
  41. ചക്കുപുരേ ചെന്നില്ല, പിണ്ണാക്കെടുത്തില്ല, അപ്ലയ്ക്കും ചാനാർക്ക് ഉന്താഞ്ഞിട്ട്.
  42. ചക്കുന്തിക്ക് ഉരല് പ്രാതല്.
  43. ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് കേൾക്കും.
  44. ചക്കേം മാങ്ങേം ആറുമാസം അങ്ങനേം ഇങ്ങനേം ആറുമാസം.
  45. ചക്രത്തിന് കിഴക്കും മേക്കുമില്ല.
  46. ചങ്കരാന്തി വന്നടുത്തു, എനിക്കും നിനക്കും ചാക്കടുത്തു.
  47. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവെന്ന് പറയുക.
  48. ചങ്ക്രാത്തീം ബാപ്പേം അവിടെക്കെട.
  49. ചങ്ങലയുടെ രുചി ആനയറിയും.
  50. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാലോ?
  51. ചങ്ങാതിക്ക് നെഞ്ച് തുറക്കണം.
  52. ചങ്ങതി നന്നെങ്കിൽ കണ്ണാടി വേണ്ട.
  53. ചട്ടമിപ്പടി വട്ടമപ്പടി.
  54. ചട്ടയിൽ ചൊറിഞ്ഞാൽ കടിതീരുകയില്ല.
  55. ചട്ടിയിലുണ്ടെങ്കിലേ അപ്പത്തിൽ കാണൂ.
  56. ചട്ടിയിലെ പന്നിക്ക് നായാടണോ?
  57. ചട്ടിയിൽ കൊണ്ടെന്നുവച്ച് വയറിൽ കൊള്ളുമോ?
  58. ചട്ടിയുടഞ്ഞാൽ മണ്ണ്.
  59. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും.
  60. ചട്ടിയും പായയുമായാൽ തട്ടിയും മുട്ടിയും കിടക്കാം.
  61. ചട്ടുകക്കള്ളിക്കുമുണ്ട് പൂവ്.
  62. ചട്ടുകത്തിനറിയുമോ പായസത്തിന്റെ സ്വാദ്?
  63. ചട്ടുകത്തിൻമേൽ നിന്ന് വാരിയാൽ കൈ പൊള്ളും.
  64. ചട്ടുവമറിയുമോ കറിയുടെ രസം.
  65. ചണ്ടിക്കുതിരയ്ക്ക് നൊണ്ടിക്കുതിരക്കാരൻ.
  66. ചണ്ഡാലൻ തീണ്ടിയ പിണ്ഡം പോലെ.
  67. ചണ്ഡാലന്റെ പ്രവൃത്തിക്ക് ക്ഷുരകന്റെ തല്ല്.
  68. ചതയം ചടഞ്ഞുകിടക്കും.
  69. ചതയുള്ളേടം നോക്കി കത്തിവയ്ക്കണം.
  70. ചതയുള്ളേടത്തേ കത്തി പായൂ.
  71. ചതി കതിരാവില്ല.
  72. ചതിക്കു ചതി.
  73. ചതിക്കുന്നവനെ ചത്താല്ലും തല്ലണം.
  74. ചതിക്കുന്നവനെ ചെന്ന് മയക്കത്തിൽ തല്ലണം.
  75. ചതിപെട്ടാൽ പുനരെന്തരുതാത്തൂ, ഗതികെട്ടാൽ പുലിപുല്ലൂം തിന്നും.
  76. ചതിയനും നുണയനും എന്തുകിട്ടും അങ്ങുന്നും ഇങ്ങുന്നും കുത്തുകിട്ടും.
  77. ചതിയൻ തന്നത്താൻ ചതിക്കും.
  78. ചതുരംഗം കണ്ണിനാകാ.
  79. ചതുർത്ഥി കണ്ടാൽ അനർത്ഥം.
  80. ചത്ത കുഞ്ഞിന്റെ ജാതകം നോക്കണോ?
  81. ചത്ത കുതിരയ്ക്കെന്തിനാ ലാടം തറയ്ക്കുന്നത്?
  82. ചത്ത കൊമ്പിലടിച്ചു കേറ്റരുത്.
  83. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.
  84. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ.
  85. ചത്ത പശു ചണ്ഡാളന്.
  86. ചത്ത പോത്ത് വടിയെടുക്കുമ്പോൾ വാലാട്ടും.
  87. ചത്ത മുതല വാലാട്ടും.
  88. ചത്തവന്റെ വായിൽ മണ്ണ്, ഇരിക്കുന്നവന്റെ വായിൽ അന്നം.
  89. ചത്ത വീട്ടിൽ പട്ടി കടന്നപോലെ.
  90. ചത്ത ശവത്തിന്മേൽ കുത്തരുത്.
  91. ചത്ത സിംഹത്തേക്കാൾ ജീവിച്ചിരിക്കുന്ന നായ നല്ലൂ.
  92. ചത്താലും കണ്ണടയില്ല.
  93. ചത്താലും കിടത്താ തിരുവാഴിത്താൻ.
  94. ചത്താലും കുത്തും ചെമ്മീൻ.
  95. ചത്താലും പുല, പെറ്റാലും പുല.
  96. ചത്താലും തല തെക്കോട്ടാവില്ല.
  97. ചത്താൽ തല തെക്കോ വടക്കോ.
  98. ചത്തുകിടക്കിലും ചമഞ്ഞുകിടക്കണം.
  99. ചത്തുകിടക്കിലുമൊത്തുകിടക്കണം.
  100. ചത്തോന്റെ വീട്ടിൽ കൊന്നോന്റെ പാട്.
  101. ചന്തപ്പുരയിലും സംഗീതം കേൾക്കണം.
  102. ചന്തമില്ലാത്തവന് ചമയൽ.
  103. ചന്തമുള്ളതിനെന്തിനാ ചായംതേപ്പ്.
  104. ചന്തയിലെ വഴക്കുപോലെ.
  105. ചന്തയിൽവച്ചോ സംഗീതം?
  106. ചന്തിക്കാകാത്ത വെള്ളവുമില്ല, അന്തിക്കാകാത്ത പെണ്ണുമില്ല.
  107. ചന്തിയില്ലാത്തവനുന്തി നടക്കും, ചരതമില്ലാത്തവൻ പരതിനടക്കും.
  108. ചന്തിയില്ലെങ്കിൽ ചരതമില്ല.
  109. ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും.
  110. ചന്ദനം തേച്ചു പീനാറി പുരട്ടുക.
  111. ചന്ദനം തേഞ്ഞാലും ഗന്ധം കുറയുമോ?
  112. ചന്ദ്രനുമുണ്ട് കളങ്കം.
  113. ചന്ദ്രനെ കണ്ട് പട്ടി കുരയ്ക്കും പോലെ.
  114. ചന്ദ്രനെ പിടിക്കാൻ കൈ പൊക്കുകയോ?
  115. ചന്ദ്രന്റെ നിലാവ് ചണ്ടിയിലും.
  116. ചന്ദ്രന്റെ നേരെ നായ കുരച്ചിട്ടെന്താ?
  117. ചപ്പച്ചിക്ക് ചവറ്റുനായര്.
  118. ചമഞ്ഞാലും ചക്കി ചക്കിതന്നെ.
  119. ചമത്തൻ ചന്തയ്ക്കുപോയാൽ കൊടുക്കുകയും വേണ്ട, കൊള്ളുകയും വേണ്ട.
  120. ചമ്പച്ചോട്ടിൽ തൈവയ്ക്കണം.
  121. ചമ്പച്ചോട്ടിൽ തൈവയ്ക്കാനും അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും മുഹൂർത്തം നോക്കണ്ട.
  122. ചമ്പാൻ വിതച്ച് ചാരംവിതറുക.
  123. ചരക്കിട്ടവനേ മുതുകിടൂ.
  124. ചരക്കുമിടുക്കില്ലെങ്കിൽ ചെട്ടിമിടുക്കുവേണം.
  125. ചരടുപിടിക്കുന്നവൻ ചരതം നോക്കണം.
  126. ചരട് പൊട്ടിയ പട്ടം പോലെ.
  127. ചരതമില്ലെങ്കിൽ പരതിനടക്കും.
  128. ചരിതാർത്ഥനായാൽ അരചനായി.
  129. ചവച്ചതു വീണ്ടും ചവയ്ക്കരുത്.
  130. ചവലക്കിളി നൃത്തം പഠിച്ചപോലെ.
  131. ചവിട്ടാതെ ചാടാമോ?
  132. ചവിട്ടി കടിപ്പിക്കരുത്.
  133. ചവിട്ടുന്ന കുതിരയെക്കാൾ നല്ലത് ചുമക്കുന്ന കഴുത.
  134. ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല.
  135. ചവിട്ടിയാൽ ചാണകം പിടിച്ചുവച്ചാൽ പിള്ളയാർ.
  136. ചവിട്ടുകൊണ്ട പാമ്പ് കടിക്കുമെങ്കിൽ കടിച്ച പാമ്പിന് മരണവുമുണ്ട്.
  137. ചവിട്ടുമെത്തയായ് കിടക്കരുത്.
  138. ചളികൊണ്ട് ചളി കഴുകുക.
  139. ചളിയിൽ കിടന്നാലും തങ്കം തങ്കംതന്നെ.
  140. ചളിയിൽ തല്ലി നീളെത്തെറിപ്പിക്കുക.
  141. ചളിയിലിറങ്ങിയാലാണ്ടുപോകും.
  142. ചള്ളിലേ ചാറുള്ളൂ.
  143. ചാകാനാണോ പൂച്ച ഉറിയിൽ തൂങ്ങുന്നത്.
  144. ചാകാനിടം കൊടുത്താലും പെറാനിടം കൊടുക്കരുത്.
  145. ചാകാനിറങ്ങിയവന് സമുദ്രം മുഴങ്കാൽ.
  146. ചാകാൻ കിടക്കുന്നവൻ ശനിയെ പേടിക്കുമോ?
  147. ചാകാൻ തുനിഞ്ഞവന് ചാൺകയറ്.
  148. ചാകാൻ പോകുന്നവർക്ക് ഉടുതുണിയെന്തിന്?
  149. ചാക്കില്ലാത്ത നാളിൽ ജനനമില്ല.
  150. ചാക്യാരുടെ ആസനംപോലെ.
  151. ചാക്യാരുടെ ചന്തി മണ്ണാന്റെ മാറ്റ്.
  152. ചാഞ്ഞമതിൽ ചതിക്കും.
  153. ചാഞ്ഞമരത്തിൽ പാഞ്ഞുകേറാം.
  154. ചാടിച്ചാടി വളയമില്ലാതെ ചാടി.
  155. ചാടിച്ചാകാൻ പോയവൾ മടകണ്ടു മടങ്ങി.
  156. ചാടിനടന്നാൽ ചരിഞ്ഞുവീഴും.
  157. ചാട്ടം പിഴച്ച കുരങ്ങിനെ പോലെ.
  158. ചാട്ടം പിഴച്ചാൽ കൂട്ടം പിഴയ്ക്കും.
  159. ചാട്ടിമ്മേൽ കേറ്റാൻ പലരുമുണ്ടാകും, പിടിച്ചിറക്കാൻ ആരുമുണ്ടാവില്ല.
  160. ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
  161. ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്.
  162. ചാണമാത്രമുണ്ടായാൽ ചന്ദനം തൊടാനൊക്കുമോ?
  163. ചാണയ്ക്കുവച്ച കല്ലുപോലെ.
  164. ചാണേറുമ്പോൾ മുഴം കുറയും.
  165. ചാൺ കുരുവിക്ക് മുഴം വാല്.
  166. ചാൺ ജടയ്ക്ക് മുഴം കയർ.
  167. ചാൺ തടിയിൽ നിന്ന് മുഴം വെട്ടാനൊക്കുമോ?
  168. ചാൺ പാമ്പായാലും മുഴുവടി വേണം.
  169. ചാൺ വയറോ എൺചാൺവയറോ.
  170. ചാൺ വെട്ടിയാൽ മുഴംനീളും.
  171. ചാത്തം കഴിഞ്ഞിട്ടെന്തിന് ശർക്കര.
  172. ചാത്തത്തിനും ഏത്തത്തിനും ഒരുക്കം പതിനെട്ട്.
  173. ചാത്തത്തിന് മുൻപും പിറന്നാളിന് പിൻപും.
  174. ചാത്തനൊഴിഞ്ഞു, ചെകുത്താൻ കൂടി.
  175. ചാന്തും ചന്ദനവുമെന്നാണോ?
  176. ചാമയ്ക്കുമുപ്പല്പം.
  177. ചാമച്ചോറുണ്ടു ചെടിച്ചോനുണ്ടോ ചെന്നേടത്തെ ചാമപ്പുത്തിരിക്ക് കൊതി?
  178. ചാമ്പത്തോണിക്ക് ചീമ്പക്കഴുക്കോൽ.
  179. ചാരായം ചെല്ലുമ്പോൾ പൂരായം പുറപ്പെടും.
  180. ചാരിയാൽ ചാരിയത് നാറും.
  181. ചാലിയന്റെ ഓടംപോലെ.
  182. ചാവാത്ത നാളിൽ ജനിച്ചോരില്ല.
  183. ചാവാൻ കിടക്കുന്നവനെ ചവിട്ടിക്കൊല്ലണോ?
  184. ചാവാനും മറക്കാനും പഠിക്കണ്ട.
  185. ചാവാൻ നിൽക്കുന്നോൻ വീഴാൻ നിൽക്കുന്ന തെങ്ങിന്മേൽ കയറി.
  186. ചാവാൻ കിടക്കുന്ന നായര് പാവാൻ കിടക്കുന്ന തേങ്ങ തപ്പുന്നു.
  187. ചാവാൻ പോകുമ്പോൾ കുട വേണോ?
  188. ചാവുകയുമില്ല, കട്ടിലൊഴിയുകയുമില്ല.
  189. ചാവുന്നില്ല, ചീയുന്നു.
  190. ചാറ് ചിന്തിയത് ചോറിൽ തന്നെ.
  191. ചിങ്ങംകെട്ട മലയാളിയെ പോലെ.
  192. ചിങ്ങം ഞാറ്റിൽ ചിനങ്ങി ചിനങ്ങി.
  193. ചിങ്ങം മൂന്നിൽ മഴയില്ലെങ്കിൽ ചിങ്ങം മുഴുവൻ മഴയില്ല.
  194. ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും.
  195. ചിങ്ങത്തിലെ മഴ തെങ്ങിനു നന്ന്.
  196. ചിങ്ങത്തിൽ ചേമ്പ് ചെന്നിറയാം.
  197. ചിങ്ങൻ പഴുത്താലും പല്ലൻ ചിരിച്ചാലും അറിയില്ല.
  198. ചിങ്ങമഴ ചീഞ്ഞ മഴ.
  199. ചിങ്ങമഴ ചിനിങ്ങിച്ചിനങ്ങി.
  200. ചിങ്ങമാസം തിരുവോണത്തിൻനാൾ പൂച്ചയ്ക്ക് വയറുവേദന.
  201. ചിതൽ മരം തിന്നും, മടി മനുഷ്യനെ തിന്നും.
  202. ചിതലിന് ചിറക് നാശത്തിന്.
  203. ചിത്തിരച്ചെക്കൻ അത്തറമാന്തും.
  204. ചിത്രത്തിലെ ചെന്താമര മണക്കില്ല.
  205. ചിനക്കത്തൂർ പൂരം തനിക്കൊത്തെ പോലെ.
  206. ചിന്തയില്ലാത്തവന് ശീതമില്ല.
  207. ചിന്തിച്ചാലും മന്ത്രിച്ചാലുമൊക്കില്ല, കാപ്പണത്തിൽ കുറഞ്ഞ് കുഴലൂതില്ല.
  208. ചിരിച്ചു മിഞ്ചിയതു കുടുമ.
  209. ചിരട്ടിത്തീയൊരു തീയല്ല.
  210. ചിരട്ടയിലെ വെള്ളം ഉറുമ്പിന് സമുദ്രം.
  211. ചിരണ്ടിപ്പൂട്ടിയാൽ വരണ്ടിക്കൊയ്യാം.
  212. ചിരിക്കുന്നോന്റെ ചോരയ്ക്ക് ചോപ്പേറും.
  213. ചിരിച്ചാൽ കരയും.
  214. ചിരിച്ചാൽ ചിരകാലം.
  215. ചിരിച്ചുകൊണ്ട് കഴുത്തറുക്കുക.
  216. ചിരിച്ചു തിന്ന ദോശയ്ക്ക് കാശില്ലെന്നോ?
  217. ചിരിച്ചോളം തന്നെ കരയേണ്ടി വരും.
  218. ചിരിയില്ലാ മുഖം തിരിയില്ലാ ദീപം പോലെ.
  219. ചിലമ്പിട്ട പാണൻ നിലത്തുനിൽക്കില്ല.
  220. ചിലരുടെ വാക്കും പഴഞ്ചാക്കും.
  221. ചില്ലിച്ചമ്പയും കുഴിത്തയ്യും ശേഷിച്ചു.
  222. ചിറകൊടിഞ്ഞ പക്ഷിയെ പോലെ.
  223. ചിറമുറിഞ്ഞ ശേഷം അണ കെട്ടീട്ടെന്താ?
  224. ചിറയൊട്ടു താഴുകയും പ്ലാവിലയൊട്ടു പൊന്തുകയും വേണം.
  225. ചിറ്റമ്മ പത്തുവന്നാലും പെറ്റമ്മയ്ക്കൊക്കില്ല.
  226. ചിറ്റമ്മ മക്കളും ചെറ്റയിൽ പല്ലിയും തേനിൽ കുഴച്ചാലും കയ്ക്കാതിരിക്കാ.
  227. ചിറ്റാൾ എട്ടാളിനു സമം.
  228. ചിറ്റെറുമ്പിനെ ചിറ്റെറുമ്പും കട്ടുറുമ്പിനെ കട്ടുറുമ്പും തേടും.
  229. ചീങ്കണ്ണനു കോങ്കണ്ണി.
  230. ചീഞ്ഞ ചോറിന് ചതഞ്ഞ ചട്ടുകം.
  231. ചീഞ്ഞ മീനിന് പുഴുത്ത പുളി.
  232. ചീഞ്ഞതെല്ലാം വളം.
  233. ചീഞ്ഞേടം ചെത്തിക്കളയണം.
  234. ചീത്തക്കണ്ണ് നല്ലത് കാണുമോ?
  235. ചീത്തയും ചിലർക്ക് നല്ലത്.
  236. ചീത്ത വേഗം വളരും.
  237. ചീയെന്നിരിക്കുന്ന വീട്ടിൽ പേയും കേറുകയില്ല.
  238. ചീരക്കടയ്ക്കും എതിർക്കട വേണം.
  239. ചീരയ്ക്ക് മഞ്ഞളരയ്ക്കണ്ട.
  240. ചീര നനയുമ്പോൾ തകരയും നനയും.
  241. ചീറിയിണക്കിയവൻ ബന്ധുവാകയില്ല.
  242. ചുക്കാനില്ലാത്ത തോണി പോലെ.
  243. ചുക്കിട്ടുകാച്ചിയ പാലുപോലെ.
  244. ചുക്കിനും കൊള്ളാത്തവൻ ചക്കിക്ക് നായർ.
  245. ചുക്കില്ലാത്ത കഷായമില്ല.
  246. ചുക്കുകണ്ട ഇടത്തിൽ മുക്കിപ്രസവിക്കണം.
  247. ചുക്കുതിന്ന് മുക്കിപ്പെറ്റാലറിയാം കുഞ്ഞിന്റെ വില.
  248. ചുക്കുമു-ളകുതി-പ്പലി.
  249. ചുങ്കം കടന്നാൽ ചുണ്ണാമ്പ് കിട്ടില്ല.
  250. ചുങ്കം തീർന്നാൽ കടവുമാറ്റിക്കെട്ടണം.
  251. ചുങ്കത്തുചെന്നേ നേരെ വെളുക്കൂ.
  252. ചുടലവൈരാഗ്യം കുളിച്ചുവരുന്ന വരെ.
  253. ചുട്ട കൈ നക്കാത്തവരുണ്ടോ?
  254. ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദ്.
  255. ചുട്ട ചട്ടി തൊടാത്തവളാണോ ഉടന്തടി ചാടാൻ പോകുന്നത്?
  256. ചുട്ട മണ്ണൊട്ടുമോ?
  257. ചുട്ടവിരിക്കെ തോക്കിനോടോ.
  258. ചുട്ടവൻ ചാവുകഴിക്കയില്ല.
  259. ചുട്ടുതല്ലുമ്പോൾ കൊല്ലനും കൊല്ലത്തീം ഒന്ന്.
  260. ചുട്ടിട്ട കോഴി പറന്നുപോയി.
  261. ചുണയുള്ള കുരുടനൊരു വടി.
  262. ചുണയുള്ള പുരുഷനൊരു വാക്ക്.
  263. ചുണ്ടങ്ങ കാപ്പണം, ചുമട്ടുകൂലി മുക്കാപ്പണം.
  264. ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങരുത്.
  265. ചുണ്ടേ ചിറിയേ, അനങ്ങിക്കോ, മാറ്റാൻ കഞ്ഞി കുടിച്ചോട്ടെ.
  266. ചുമക്കാവുന്നതേ എടുക്കാവൂ.
  267. ചുമക്കുന്ന കഴുത ചിനയ്ക്കില്ല.
  268. ചുമക്കുന്നവനല്ലേ ചുമടിന്റെ ഭാരമറിയൂ.
  269. ചുമടിലും വലിയ ചുമ്മാട്.
  270. ചുമടില്ലാത്തവന് ചുങ്കമില്ല.
  271. ചുമടിറക്കിയാൽ പന്തലിലെന്തു കാര്യം.
  272. ചുമടു കുറച്ചു ചുമ്മാട്.
  273. ചുമരിനുമുണ്ട് ചെവി.
  274. ചുമരും ചാരിനിന്നവൻ പെണ്ണിനെ കൊണ്ടുപോയി.
  275. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ.
  276. ചുമലിലിരുന്ന് ചെവിതിന്നുക.
  277. ചുമ്മാകരയും പെണ്ണിനെയും ചുമ്മാചിരിക്കും പുരുഷനെയും വിശ്വസിക്കരുത്.
  278. ചുമ്മാ കിടയ്ക്കുമെങ്കിൽ അണ്ണനുമൊന്നിരിക്കട്ടെ.
  279. ചുമ്മാ കിടയ്ക്കുമെങ്കിൽ എനിക്കൊന്ന് ചിത്തപ്പാവുക്കൊന്ന്.
  280. ചുമ്മാ കിട്ടുമോ ചുക്കിട്ട വെള്ളം.
  281. ചുമ്മാടിനും ചുമ്മാതിരിക്കുന്നവനും എന്തറിയാം.
  282. ചുമ്മാതാണെങ്കിൽ എനിക്ക് രണ്ണെണ്ണം.
  283. ചുമ്മാതിരിക്കുന്ന അമ്മയ്ക്ക് അരപ്പണത്തിന്റെ താലി പോരേ.
  284. ചുരുണ്ടുന്നവന് ചുട്ടുപിടിക്കുന്നവൻ കൂട്ട്.
  285. ചുരത്തുന്നിടത്തോളം കറക്കുക.
  286. ചുരത്തുമ്പോൾ കറന്നാലേ പാലുകിട്ടൂ.
  287. ചുരയ്ക്ക മൂത്തപോലെ.
  288. ചുരയ്ക്കാക്കറിക്ക് അരയ്ക്കാപ്പണം.
  289. ചുറ്റത്തിൽ കച്ചോടം പറ്റില്ല.
  290. ചുറ്റവും മുറ്റവും കുറയ്ക്കണം.
  291. ചുറ്റാനുണ്ടെങ്കിലേ നക്കാനുള്ളിടത്ത് പോകാനൊക്കൂ.
  292. ചുറ്റിയ പാമ്പ് കടിച്ചേ പോകൂ.
  293. ചുളയില്ലാത്ത ചക്കകട്ടു ചമ്പാടൻ ജയിലിലായി.
  294. ചൂടറിഞ്ഞ പൂച്ച അടുപ്പിനടുത്ത് പോകില്ല.
  295. ചൂടും ചുണയുമറ്റവന് നാടും നഗരവും വലുതോ?
  296. ചൂട്ടുമെതിക്കുന്ന മാടിന്റെ വായകെട്ടാറുണ്ടോ.
  297. ചൂടുള്ള ചേമ്പ് വായിലിട്ട പോലെ.
  298. ചൂട്ടും കത്തിച്ച് തീയിനുപോകുക.
  299. ചൂട്ടുകണ്ട മുയലിനെ പോലെ.
  300. ചൂട്ടുപിടിക്കുന്നവന് കൂട്ടുവേണ്ട.
  301. ചൂണ്ടുവിരലില്ലാത്തവനോ പെരുവിരലില്ലാത്തവനെ കുറ്റം പറയുന്നത്.
  302. ചൂതുകളിക്കാരന്റെ മടിശ്ശീല ചുറ്റുമിരിക്കുന്നവർക്ക്.
  303. ചൂതും വാദും വേദനചെയ്യും.
  304. ചൂന്നുകൂടുമ്പോൾ ചുത്തനും മക്കളും ഒന്ന്.
  305. ചെകിടനും കുരുടനും പൂരത്തിന് പോയപോലെ.
  306. ചെകിടന്റെ ചെവിയിൽ ശംഖൂതുക.
  307. ചെകിട് ചെകിടെന്ന് പറയുമ്പോൾ തകിട് തകിടെന്ന് പറയുക.
  308. ചെകിട്ടത്തടിച്ചു ക്ഷമിക്കാൻ പറഞ്ഞിടെന്താ?
  309. ചെകുത്താൻ ചിരിക്കുമ്പോഴും പേടിക്കണം.
  310. ചെകുത്താൻ വേദമോതുക.
  311. ചെകുത്താനും കടലിനുമിടയ്ക്ക്.
  312. ചെക്കനാണെങ്കിലും ചക്കിയാണെങ്കിലും വേഗമൊന്നറിഞ്ഞാൽ മതിയായിരുന്നു.
  313. ചെങ്കതിരിന്റെ മുന്നിൽ വെൺകതിരടങ്ങിപ്പോകും.
  314. ചെങ്കോൽ കോടിയാലെല്ലാം കോടും.
  315. ചെടിയിൽ വളയാത്തത് തടിയിൽ വളയുമോ?
  316. ചെട്ടി കള്ളപ്പണം കിട്ടിയാൽ കുഴിച്ചുമൂടും.
  317. ചെട്ടികുത്തിയെന്നും ചേരകടിച്ചെന്നും കേട്ടിട്ടില്ല.
  318. ചെട്ടി കെട്ടാൽ പട്ടുടുക്കും.
  319. ചെട്ടി കെട്ടാൽ പട്ടോലതിരയും.
  320. ചെട്ടിക്കും മട്ടിക്കും ജന്മപ്പക.
  321. ചെട്ടിക്കെന്തിന് ജന്മശ്ശനി.
  322. ചെട്ടിക്കൊരു കാലമുണ്ടെങ്കിൽ കോമട്ടിക്കുമൊരു കാലമുണ്ട്.
  323. ചെട്ടിക്കൊരു തട്ട്, ചേകവനൊരു വെട്ട്.
  324. ചെട്ടി പടവെട്ടുമോ ചേറ്റിൽ കിടക്കുന്ന തവള കടിക്കുമോ?
  325. ചെട്ടി പോയേടമെല്ലാം വട്ടംകാപ്പണം.
  326. ചെട്ടിമിടുക്കില്ലെങ്കിൽ ചരക്കുമിടുക്ക് വേണ്ട.
  327. ചെട്ടിമിടുക്കുതന്നെ പോരാ, ചരക്കുമിടുക്കും വേണം.
  328. ചെട്ടിമുടക്കവും ചരക്കുമുടക്കവും.
  329. ചെട്ടിയാരുടെ കപ്പലിന് ദൈവം തുണ.
  330. ചെട്ടിയാരുടെ മാട് മല കേറില്ല.
  331. ചെട്ടിയാർക്കൊരു കാലം, ശിപായിക്കൊരു കാലം.
  332. ചെട്ടിയിൽ നിന്ന് വിട്ടു, പട്ടരിലെത്തിയുമില്ല.
  333. ചെട്ടിയുടെ ഗുണം ചിട്ട.
  334. ചെണ്ട ചെന്ന് മദ്ദളത്തോട്.
  335. ചെണ്ടപ്പുറത്ത് കോലുവയ്ക്കുന്നിടത്തെല്ലാം എത്തുക.
  336. ചെത്തിച്ചെത്തി ചേങ്ങലം കണ്ടു.
  337. ചെത്തിപ്പൂവൊടു ചെകുത്താൻ പറഞ്ഞപോലെ.
  338. ചെത്തുന്നോന് കേറാൻമേല, കേറന്നോന് ചെത്താൻമേല.
  339. ചെത്തുവഴിയിൽ പത്തുവഴി.
  340. ചെനയുണ്ട് നിശ്ചയം, കൊമ്പത്തോ കുളമ്പത്തോ സംശയം.
  341. ചെന്തീയ് ചോലാഞ്ചലത്തിൽ കെട്ടാറുണ്ടോ?
  342. ചെന്നത് ചെലവ്, വന്നത് വരവ്.
  343. ചെന്നറി വന്നറി കണ്ടറി കേട്ടറി.
  344. ചെന്നായുടെ പല്ലുപോയാലും ഇറച്ചിക്കൊതി പോവില്ല.
  345. ചെന്നായുടെ വായിൽ തലയിട്ടിട്ട് കടിക്കരുതെന്ന് പറഞ്ഞാലോ?
  346. ചെന്നുകെടുന്നതിലും നല്ലത് നിന്നുകെടുന്നത്.
  347. ചെന്നു കൊണ്ടുവരാൻ പറഞ്ഞപ്പോൾ കൊന്നു കൊണ്ടുവന്നു.
  348. ചെന്നുപറയാൻ നേരമില്ലെങ്കിൽ ചുരുട്ടിയെറിയുക.
  349. ചെന്നെത്തി ചേമ്പുപറിച്ചു, കണ്ടെത്തി ചാടിപ്പോന്നു.
  350. ചെന്നെത്തി ചേമ്പുപറിച്ചു, കണ്ടെത്തി രണ്ടുകൊടുത്തു.
  351. ചെന്നേൽക്കരുത് വന്നാൽ വിടരുത്.
  352. ചെപ്പടിവിദ്യക്കാരൻ അമ്പലം വിഴുങ്ങും പോലെ.
  353. ചെപ്പടിവിദ്യയ്ക്ക് ദക്ഷിണയാദ്യം.
  354. ചെമ്പരത്തിപ്പൂവിന്റെ ചുവപ്പോ, കാരമുള്ളിന്റെ കൂർപ്പോ?
  355. ചെമ്പലങ്ങാടൻ ചട്ടുകമുണ്ടെങ്കിൽ ഉണ്ണാം.
  356. ചെമ്പുടഞ്ഞാൽ ചെരിച്ചും വയ്ക്കാം, കലമുടഞ്ഞാലോ?
  357. ചെമ്പുതെളിഞ്ഞാൽ പമ്പകടക്കും.
  358. ചെമ്പെന്നും പറഞ്ഞ് ഇരുമ്പിന് ചോരകളഞ്ഞു.
  359. ചോമ്പോത്തിന്റെ കണ്ണുപോലെ.
  360. ചെമ്മന്നൂരെ മുള, തുളയിൽ വളയോടില്ല.
  361. ചെമ്മരിയാട് പുറത്തായപ്പോൾ കള്ളച്ചെന്നായകത്തായി.
  362. ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ലെങ്കിൽ അക്കൊല്ലം മഴയില്ല.
  363. ചെമ്മാനം മൂത്താലമ്മാനം മഴയില്ല.
  364. ചെമ്മീൻ തുള്ളിയാൽ മുട്ടോളം, ഏറെത്തുള്ളിയാൽ ചട്ടിയിൽ.
  365. ചെമ്മീനും ചുരയ്ക്കും കറിവച്ചിട്ടെനിക്കെന്തടീ കള്ളീ എള്ളോളം തന്നീല.
  366. ചെയ്ത പണിക്കേ കുറ്റമുള്ളൂ.
  367. ചെയ്തത് പാതി ചെയ്യാത്തത് പാതി.
  368. ചെയ്യില്ല ചേട്ട, ചെലയ്ക്കേം ചെയ്യും.
  369. ചെരിപ്പിന്റെ പിന്നാലേം, എരപ്പന്റെ മുന്നാലേം.
  370. ചെരിപ്പിടുന്നത് കാലിലോ തലയ്ക്കോ?
  371. ചെരിപ്പിട്ട കാലിന് കല്ലും കമലം.
  372. ചെരിപ്പിട്ടവനേ കടിയറിയൂ.
  373. ചെരിപ്പിന്റെ വില വെയിലത്തറിയാം, വെയിലിന്റെ വില മഞ്ഞത്തും.
  374. ചെരിപ്പുകൊടുത്തവന് മുഖത്ത് ചവിട്ട്.
  375. ചെരിപ്പോണ്ടും മന്ത്രക്കാരന് നേദ്യം.
  376. ചെലവല്ലാചെലവ് വന്നാൽ കളവല്ലാക്കളവും വരും.
  377. ചെലവോടു ചെലവ്, സുഗന്ധപ്പൊടിക്ക് കാപ്പണം.
  378. ചെല്ലം ചൊല്ലിന് ഭയമില്ല.
  379. ചെല്ലം പെരുത്താൽ ചിതലരിക്കും.
  380. ചെല്ലപ്പിള്ളയ്ക്ക് ചെല്ലച്ചോറ്.
  381. ചെല്ലപ്പിള്ള ചേല ഉടുക്കില്ല.
  382. ചെല്ലാക്കാശിന് വട്ടമുണ്ടോ.
  383. ചെല്ലാത്ത പൊന്നിന് വട്ടമില്ല.
  384. ചെല്ലാൻ പറഞ്ഞു, ചെന്നു, ചെണ്ടയും തോളിലിട്ടുപോന്നു.
  385. ചെല്ലാവുന്നിടത്തോളം ചെല്ലുക, ചൊല്ലാവുന്നിടത്തോളം ചൊല്ലുക.
  386. ചൊല്ലും പല്ലും പതുക്കെ മതി.
  387. ചെവി പിടിച്ചാൽ തല വരും.
  388. ചെവിയിൽ കടിച്ചു ചുണ്ടിൽ ചുംബിക്കുക.
  389. ചെവിയിൽവെള്ളം വെള്ളംകൊണ്ട്.
  390. ചെളികൊണ്ട് ചെളി കഴുകുക.
  391. ചെള്ളയ്ക്കടിച്ചാലും പള്ളയ്ക്കടിക്കരുത്.
  392. ചെറിയ തലയ്ക്ക് വലിയ തൊപ്പി.
  393. ചെറിയ പാമ്പായാലും വലിയ വടി കൊണ്ടടിക്കണം.
  394. ചെറിയ മുള്ള് കുത്തിയാൽ വലിയ മലയ്ക്ക് നോവുമോ?
  395. ചെറിയോൻ പറഞ്ഞാലും ചെവിയിൽ കേറണം.
  396. ചെറിയോന്റെ മേലെ വലിയോന്റെ താഴെ.
  397. ചെറുകരയ്ക്ക് മറുകരയില്ല.
  398. ചെറുതായിക്കെട്ടി വലുതായി വാഴൂ.
  399. ചെറുതായാലും പാമ്പിന് വിഷം.
  400. ചെറുതിന് ചെറുത് വലുത്.
  401. ചെറുത് കുറുത് പണിക്ക് വിരുതൻ.
  402. ചെറിതോണിക്കരുകു വഴി.
  403. ചെറുപയറിന് ചെറുതെന്ന കുറ്റം.
  404. ചെറുപയർമണി ചെറുത്.
  405. ചെറുപ്പത്തിൽ കട്ടാൽ ചെറുവിരൽ ചെത്തണം.
  406. ചെറുപ്പത്തിൽ പഠിച്ചത് വലിപ്പത്തിൽ തുണ.
  407. ചെറുപ്പത്തിൽ സമ്പാദിച്ച് ഒടുക്കത്തിൽ ചെലവാക്കുക.
  408. ചെറുപ്രായത്തിൽ പഠിച്ചത് മറുനാട്ടിലും തുണ.
  409. ചെറുമക്കളെ തല്ലാനും മരമക്കളെ തല്ലാനും ആരോടും ചോദിക്കണ്ട.
  410. ചെറുമന് ആശാരിപ്പണി കിട്ടിയപോലെ.
  411. ചെറുമനെ തേച്ചുകുളിപ്പിച്ച പോലെ.
  412. ചെറുമീൻ വലുമീനിന്നിര.
  413. ചെറുമുള്ള് കുത്തിയാൽ വലിയ മലയ്ക്ക് നോവുമോ?
  414. ചെറുവിരലില്ലാത്തോനെ മുഴംകൈയില്ലാത്തവൻ കളിയാക്കുക.
  415. ചെറുവിരൽ വീങ്ങിയാലും പെരുവിരലോളം.
  416. ചെറുള അകത്തായാൽ മറുള പുറത്ത്.
  417. ചെറിയവൻ വലുതാവാം പോയവൻ വരാം.
  418. ചെറ്റ തറവാടിയായാലും തറവാടി ചെറ്റയായാലും പന്തീരാണ്ടേക്ക്.
  419. ചേട്ടയ്ക്ക് പിണക്കവും അട്ടയ്ക്ക് കലക്കവും.
  420. ചേട്ടത്തിയനുജത്തിമക്കളും ചേമ്പിലപ്പുറത്തെ വെള്ളവും.
  421. ചേട്ടത്തിയനുജത്തിമക്കളും ചേറ്റിക്കൊഴിച്ച മുറവും.
  422. ചേട്ടൻ കൊതിയനിലയ്ക്ക് പോയി, എനിക്കുള്ളത് നിലത്ത് താ.
  423. ചേട്ടന്റനിയൻ കോന്തക്കുറുപ്പ്.
  424. ചേതം വന്നാലും ചിതം വിടരുത്.
  425. ചേന കട്ടോനും ആന കട്ടോനും കള്ളൻ തന്നെ.
  426. ചേമ്പില നഷ്ടം ചേനയിൽ തീർത്തു.

ചേമ്പ് തിന്ന വായ ചൊറിയും.

  1. ചേര കടിച്ചാലും ചെട്ടി കുത്തിയാലും കേടില്ല.
  2. ചേര മൂത്താലും മൂർഖനാവില്ല.
  3. ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടന്നണം.
  4. ചേരാത്ത്ത ചേർന്നാൽ കൊള?
  5. ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം.
  6. ചേറ്റിൽ തല്ലിയാൽ നീളെത്തെറിക്കും.
  7. ചോറ്റിൽ നിന്ന് ചെന്താമര.
  8. ചോറ്റിൽ പുതഞ്ഞ ആനയെ കാക്കയും കൊത്തും.
  9. ചേറ്റിലാണല്ലോ ചെങ്ങഴിനീർ പൂക്കുക.
  10. ചൊടിയില്ലാത്ത പുരുഷനും മുടിയില്ലാത്ത സ്ത്രീയും.
  11. ചൊടിയുള്ള കുതിരയ്ക്കൊരടി.
  12. ചൊടിയുള്ളവനോടൊരു വാക്കുമതി.
  13. ചൊട്ടയിലെ ശീലം ചുടല വരെ.
  14. ചൊട്ടുകൊണ്ടാലും ചേട്ടനോടല്ലേ.
  15. ചൊട്ടുകൊണ്ടാൽ ചിട്ട വരും.
  16. ചൊന്നവൻ ചെന്നാലും കേട്ടവന് മതിവേണ്ട.
  17. ചൊല്ലാതെ ചെന്നാൽ ഇരിക്കാതെ പോരാം.
  18. ചൊല്ലിക്കൊടു, നുള്ളിക്കൊടു, തല്ലിക്കൊടു, തള്ളിക്കള.
  19. ചൊറിക്കറിവില്ല.
  20. ചൊറിചൊറിഞ്ഞാൽ ചോര.
  21. ചൊറിഞ്ഞിളക്കിയാൽ അവിഞ്ഞുപുണ്ണാകും.
  22. ചൊറിമാന്തി ചിരങ്ങാക്കുക.
  23. ചോടറ്റാൽ മുകളറ്റു.
  24. ചോതി ചോദിക്കണ്ട.
  25. ചോതിപ്പെണ്ണിന് ചോദ്യമില്ല.
  26. ചോതിപ്പെണ്ണകത്തുണ്ടെങ്കിൽ ചോറ്റുംകൊട്ട പുറത്ത്.
  27. ചോതി വർഷിച്ചാൽ ചോറ്റിന് പഞ്ഞമില്ല.
  28. ചോദിക്കുന്നതിനെന്തു ചേതം?
  29. ചോമ്പിക്ക് പഴവും തൊലിച്ചുകൊടുക്കണം.
  30. ചോരമഹത്ത്വം ചുടല വരെ.
  31. ചോരയ്ക്ക് ചോര ചുവയ്ക്കും.
  32. ചോരയും ചോറും മറക്കരുത്.
  33. ചോളച്ചോറിന് തേരകത്തില കറി.
  34. ചോറാരാന്റേതായാലും വയറവനവന്റേതല്ലേ.
  35. ചോറിങ്ങും കൂറങ്ങും.
  36. ചോറിട്ട പാണിയിൽ കേറി കിടക്കുന്ന കൂററ്റ പട്ടിയെപ്പോലെ തുടങ്ങുന്നു.
  37. ചോറിന് ചോറ് കറിയോ?
  38. ചോറില്ലെങ്കിലെന്തിനാ ചാറ്.
  39. ചോറുതന്ന കൈയിൽ കടിക്കരുത്.
  40. ചോറുംകൊണ്ടതാ കറിപോണൂ.
  41. ചോറുംവച്ച് കൈകൊട്ടിയാൽ കാക്ക താനേ വരും.
  42. ചോറുകൊടുക്കുന്നെങ്കിൽ നായയ്ക്ക് കൊടുക്കണം.
  43. ചോറുചെല്ലേണ്ടിടത്ത് ചേറുചെല്ലുക.
  44. ചോറുണ്ടെങ്കിൽ ഉപ്പുകൂട്ടിയുമുണ്ണാം.
  45. ചോറുതന്നോനെ ചതിക്കരുത്.
  46. ചോറുതരുന്നോനായാലും തെറിപറഞ്ഞാൽ കേൾക്കണോ.
  47. ചോറുവിളമ്പിയാൽ പരത്താത്തവരില്ല.
  48. ചോറുള്ളപ്പോൾ ചാറില്ല, ചാറുള്ളപ്പോൾ ചോറില്ല, ചോറും ചാറുമുള്ളപ്പോൾ തിന്നാൻ നേരവുമില്ല.
  49. ചോറുള്ളിടം സ്വർഗ്ഗം, കൂറുള്ളിടം വൈകുണ്ഠം.
  50. ചോറുള്ളി
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ച&oldid=21723" എന്ന താളിൽനിന്ന് ശേഖരിച്ചത്