പഴഞ്ചൊല്ലുകൾ/യ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കട്ടികൂട്ടിയ എഴുത്ത്'യ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

 1. യജ്ഞസ്ഥാനം ലക്ഷ്യം.
 2. യജമാനൻ നെല്ലിൽ പിടിച്ചു അമ്മ കഞ്ഞിയിൽ പിടിച്ചു ഞാൻ പല്ലിൽ പിടിച്ചു.
 3. യജമാനപ്രീതി ശാസ്ത്രം.
 4. യത് ഭവതി തത് ഭവതു.
 5. യത്നം വിതച്ചാൽ രത്നം വിളയും.
 6. യത്നത്തോളം നല്ല രത്നമില്ല.
 7. യത്നമേ രത്നമോർക്കുവിൻ.
 8. യത്നിക്കുന്നവനും യജമാനനാകാ.
 9. യഥാ നാട്ടാർ, തഥാ സർക്കാർ.
 10. യഥാ നാഥാ തഥാ ഭൃത്യ.
 11. യഥാ ബീജം തഥാങ്കുരം.
 12. യഥാ രാജാ, തഥാ പ്രജ.
 13. യഥാർത്ഥവാദി ബഹുജനവിരോധി.
 14. യഥാശക്തി മഹാബലം.
 15. യന്ത്രമെത്ര കെട്ടിയാലും പിടിക്കാനുള്ള ബാധ പിടിക്കും.
 16. യമനറിയാതെ മരണമില്ല.
 17. യമനറിയാത്ത വീടും കൊക്കറിയാത്ത കുളവുമില്ല.
 18. യമനുമുണ്ട് മരണഭയം.
 19. യമനു വഴികാട്ടാനാരുണ്ട് വൈദ്യൻ?
 20. യമനൊരു കുഞ്ഞിനെ കൊടുത്താലും ചാർച്ചക്കാരനൊരു കുഞ്ഞു കൊടുക്കില്ല.
 21. യമന്റെ കുഞ്ഞിനെ പിശാചുപിടിക്കുമോ?
 22. യമിക്ക് നിയമം വേണ്ട.
 23. യൽഭാവി തൽഭവതു.
 24. യക്ഷി പിടിവിട്ടാലും പൂജാരി പിടി വിടുകയില്ല.
 25. യാഗം ചെയ്യുമ്പോൾ കൈയുപൊള്ളും.
 26. യുക്തിയിൽ ശക്തനും ചേരണം.
 27. യുദ്ധം നാസ്തി, ജയം നാസ്തി.
 28. യോഗമുള്ളവൻ പല്ലക്കേറും.
 29. യോഗം വരുമ്പോൾ യോജിപ്പ്.
 30. യൗവനം കഴിഞ്ഞാൽ വനം നല്ലൂ.
 31. യൗവനം മഹാവനം.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/യ&oldid=19987" എന്ന താളിൽനിന്ന് ശേഖരിച്ചത്