പഴഞ്ചൊല്ലുകൾ/ല
ദൃശ്യരൂപം
'ല'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ലക്ഷത്തിൽ ലക്ഷ്ണമുള്ളവനൊന്ന്.
- ലങ്കയില്ലല്ലേ പണ്ടു രാമനാമം!
- ലജ്ജവിട്ടവനു വർജ്യമില്ല.
- ലുബ്ധനിരട്ടിച്ചെലവ്.
- ലുബ്ധന്റെ മകൻ ധാരാളി, അവന്റെ മകനിരപ്പാളി.
- ലോകം പാഴായാൽ നാകം പാഴാകും.
- ലോകത്തുള്ളവരെല്ലാം ചത്താൽ ചാത്തമൂട്ടാനാരാ?
- ലോകരെല്ലാം ചത്താൽ ശോചിക്കാനാരാ?
- ലോകരെല്ലാം നശിക്കുന്നു, ലോകം നിൽക്കുന്നു നിത്യമായ്.
- ലോഭിക്കു തൃപ്തിയില്ല.
|