Jump to content

പഴഞ്ചൊല്ലുകൾ/സ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'സ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

 1. സങ്കടക്കോഴിക്ക് പണംമൂന്ന്.
 2. സങ്കല്പമില്ലാതെ നിവേദ്യമരുത്.
 3. സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരോ.
 4. സത്യക്കോടതിയല്ല, ന്യായക്കോടതിയല്ലേ.
 5. സത്യത്തിന് കാലുനാല്.
 6. സത്യത്തിനെന്നും പതിനാറുവയസ്സ് എങ്ങനെ .
 7. സത്യം കയ്ക്കും അസത്യം മധുരിക്കും.
 8. സത്യം ജയിക്കും.
 9. സത്യം പറഞ്ഞാൽ സമ്മാനം.
 10. സത്യം പറഞ്ഞാൽ സാത്താൻ നാണിക്കും.
 11. സത്രത്തിലെ ഊണിന് നായ്ക്കന്റെ ഉത്തരവോ.
 12. സന്താപത്തിന് ശേഷം സന്തോഷം.
 13. സന്തോഷത്തിന് ശേഷം സന്താപം.
 14. സന്തോഷമാണ് ചുമടെങ്കിൽ ചുമടൊരു ചുമടല്ല.
 15. സന്തോഷം തന്നെ സമ്പത്ത്.
 16. സന്ധ്യക്കടിച്ചോന് സാക്ഷിയാര്.
 17. സന്ധ്യയ്ക്ക് തളിക്കുകയും വിളക്കുകൊളുത്തുകയുമരുത് (സന്ധ്യയ്ക്ക് മുൻപ് വേണം).
 18. സമൻസില്ലാതെ ഹാജരാകരുത്.
 19. സമുദ്രത്തിൽ നിന്ന് മുക്കിയാലും പാത്രത്തിൽ കൊള്ളുന്നതേ കിട്ടൂ.
 20. സമ്പത്തിലും നല്ലത് സൽപ്പേര്.
 21. സമ്പത്തില്ലാത്തവന് സർവ്വം ശൂന്യം.
 22. സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം.
 23. സമ്പാദിച്ചാൽ സമ്പത്തായി.
 24. സംസർഗ്ഗ ജാഃ ദോഷഗുണാഃ ഭവന്തി.
 25. സംസാരംതന്നെ സംസാരം.
 26. സരിഗമയെന്ന് കയറുമ്പോൾ സനിധപയെന്നിറങ്ങും.
 27. സർക്കാരുകാര്യം മുറപോലെ.
 28. സർവ്വവും കവി കണ്ടിടും.
 29. സൽക്കരിക്കാനാളില്ലാത്തിടത്ത് ചെന്നാൽ തന്നത്താൻ സൽക്കരിക്കു.
 30. സൽക്കീർത്തി ഇഴയും, ദുഷ്കീർത്തി പായും.
 31. സൽപ്പേര് തന്നെ സമ്പത്ത്.
 32. സാക്ഷതപ്പി നേരംവെളുത്തു.
 33. സാക്ഷിക്കാരന്റെ കൈപിടിക്കുന്നതിലും നല്ലത് ശത്രുവിന്റെ കാൽപിടിക്കുന്നത്.
 34. സാധനദൂഷ്യമകൗശല ലക്ഷണം.
 35. സാധുവിരണ്ടാൽ കാട്ടിലിടമില്ല.
 36. സാമ്പാറുവച്ച് നന്നാക്കാനും കാളൻവച്ച് ചീത്തയാക്കാനും വിഷമം.
 37. സായ്‌വിനെ കാണുമ്പോൾ കവാത്ത് മറക്കും.
 38. സാരം അറിയുന്നവൻ സർൎജ്ഞൻ
 39. സാള വരുമ്പൊൾ സ്വര വരാ സാര വരുമ്പൊൾ സാള വരാ രണ്ടും കൂടി വരുമ്പോൾ അവസര വരാ
 40. സിദ്ധാന്തിക്ക് ന്യായാന്യായമില്ല.
 41. സാരമറിയുന്നവൻ സർവ്വജ്ഞൻ.
 42. സാഹസം ചോരയിൽ ചോര സാഹസത്തിൽ.
 43. സിംഹത്തിന്റെ ഗുഹയിൽ കുറുനരി പെറുക.
 44. സിംഹത്തിന്റെ വാലാകുന്നതിലും നല്ലത് നായിന്റെ തലയാകുന്നത്.
 45. സിംഹം വിശന്നാലും തവളയെ തിന്നുമോ?
 46. സുകൃതത്തിന് സ്വർഗ്ഗം.
 47. സുഖത്തിന് പിൻപേ ദുഃഖം, ദുഃഖത്തിന് പിൻപേ സുഖം.
 48. സുഖത്തിൽ സഖിമാരേറും.
 49. സുഖദുഃഖങ്ങൾ വെള്ളത്തിലൊതളങ്ങപോലെ.
 50. സുഖമുണ്ടെങ്കിൽ ദുഃഖമുണ്ട്.
 51. സുഖിക്ക് വിദ്യയില്ല.
 52. സുൽത്താൻ ഫക്കീറായാലും ഫക്കീർ സുൽത്താനായാലും തരമറിയിക്കും.
 53. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
 54. സൂക്ഷിച്ചുനോക്കിയാൽ കാണാത്തതും കാണും.
 55. സൂക്ഷ്മമില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ തിന്നും.
 56. സൂചി കടത്താനിടം കൊടുത്താൽ കോടാലി കടത്തും.
 57. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടോ?
 58. സൂചി നോക്കി നാഴി എണ്ണ കത്തിച്ചുകളഞ്ഞു.
 59. സൂചി പോയ വഴിയേ നൂല് പോകൂ.
 60. സൂര്യന് മെഴുകുതിരി കത്തിച്ച് കാണിച്ചപോലെ.
 61. സേതുവിൽ ചെന്നാലും ശനിപ്പിഴ വിടില്ല.
 62. സേവിച്ച മൂർത്തി മാരണത്തിനായി.
 63. സൗജന്യം കൊടുക്കുന്നവർക്ക് സ്വൈരമില്ല.
 64. സ്ത്രീകളുടെ മുടിക്ക് നീളം കൂടും, പക്ഷേ ബുദ്ധിക്ക് കുറയും.
 65. സ്ഥാനത്തെത്തിയോൻ കോണത്തിരിക്കണം.
 66. സ്ഥിതിയറിയാത്തോനെ ഉണ്ണാൻ ക്ഷണിക്കരുത്.
 67. സ്നേഹത്തിന് ഭാരമില്ല.
 68. സ്നേഹമുള്ളിടത്തേ പരുഷമുള്ളൂ.
 69. സ്നേഹമൊക്കെ സ്നേഹം തന്നെ, അമരപ്പന്തലിൽ കൈ വയ്ക്കരുത്.
 70. സ്നേഹം പലപ്പോഴും ദ്രോഹം ചെയ്യും.
 71. സ്വകാര്യം തിന്നാൽ സുകരം.
 72. സ്വകാര്യം ഭാര്യയോടും പറയരുത്.
 73. സ്വത്തിന് വേലി ഇരന്നിട്ടും കെട്ടണം.
 74. സ്വത്തിന് സ്വാദ് കുറയും.
 75. സ്വന്തം കാര്യം സിന്ദാബാദ്.
 76. സ്വന്തം തടി കാക്കാനാകാത്തോൻ അങ്ങടി കാക്കുമോ.
 77. സ്വപ്നത്തിൽ കണ്ട കാര്യത്തിന് കണ്ണാടിയിൽ കണ്ട പണം.
 78. സ്വയം പുകഴ്ത്തിയാൽ ഇന്ദ്രനും താഴും.
 79. സ്വരമുള്ളവന് താളമില്ല, താളമുള്ളവന് സ്വരമില്ല.
 80. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്തുക.
 81. സ്വരം പകർന്നാൽ നിറം പകരും.
 82. സ്വർഗ്ഗത്തിൽ കട്ടുറുമ്പുപോലെ.
 83. സ്വർണ്ണത്തിനുണ്ടോ വർണ്ണക്കുറവ്.
 84. സ്വാമിദ്രോഹിവീടിന് പഞ്ചമഹാപാപങ്ങൾ വാതിൽ.
 85. സ്വാർത്ഥമില്ലെങ്കിലാർത്തിയില്ല.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/സ&oldid=21710" എന്ന താളിൽനിന്ന് ശേഖരിച്ചത്