Jump to content

പഴഞ്ചൊല്ലുകൾ/ശ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ശ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. ശകുനമറിയാത്തോൻ ചെന്നറിയും.
  2. ശകുനം നന്നെന്ന് കരുതി പുലരുവോളം കക്കരുത്.
  3. ശക്തനു ശാന്തി.
  4. ശക്തർക്കാഭരണം ക്ഷമ.
  5. ശക്തിതന്നെ പോരാ, യുക്തിയും വേണം.
  6. ശക്തിയേക്കാൾ വലുത് യുക്തി.
  7. ശങ്കയില്ലാ മങ്ക, കൊങ്കയില്ലാ മങ്ക.
  8. ശങ്കരഷാരടിയുണ്ടെങ്കിലേ നാരായണവാരരുണ്ടാകൂ.
  9. ശങ്കരാ നീ വന്നടുത്ത് എനിക്കും നിനക്കും ചാക്കടുത്തു.
  10. ശങ്ക്രാന്തിക്കോഴിക്ക് പണംമൂന്ന്.
  11. ശഠനോട് ശാഠ്യം വേണം.
  12. ശണ്ഠകൂടുമ്പോൾ ശൃംഗാരമില്ല.
  13. ശത്രുചുംബനത്തേക്കാൾ മിത്രതാഡനം നല്ലൂ.
  14. ശത്രുവിനെ കണ്ട് ഊണും മിത്രത്തെ കണ്ട് കുളിയും.
  15. ശത്രുവിന്റെ ശത്രു മിത്രം.
  16. ശനിയാഴ്ച ശവത്തിന്മേലും കത്തിവയ്ക്കരുത്.
  17. ശംഖനാദം കേട്ടാൽ സൂര്യനുദിക്കുമോ?
  18. ശംഖായിരം കൊണ്ട് കാശിക്കുപോയാലും തൻപാപം തൻകൂടെ.
  19. ശംഖിൽ പാർന്നാൽ തീർത്ഥം, ചട്ടിയിൽ പാർന്നാൽ തണ്ണീർ.
  20. ശംഖുചുട്ടാലും വെണ്മവിടില്ല.
  21. ശരിക്ക് ശരിയും അരശരി മിച്ചവും.
  22. ശർക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവരുണ്ടോ?
  23. ശർക്കരപ്പന്തലിൽ തേന്മഴ പൊഴിയുക.
  24. ശർക്കരവച്ചിട്ട് പൊളിയില നക്കുന്നു.
  25. ശല്യം സമം മുള്ളംപന്നി.
  26. ശവത്തിൽ കുത്തി പലയേൽക്കുക.
  27. ശവം കണ്ട കഴുകനെപ്പോലെ.
  28. ശവം ചുട്ടവൻ ചാവുകഴിക്കില്ല.
  29. ശാന്തന് ശത്രുവും മിത്രം.
  30. ശാന്തൻ കാര്യംനേടും.
  31. ശാന്തിയേക്കാളന്തസ്സ് ഊരായ്മ.
  32. ശാന്തിയേറുംതോറും ദാരിദ്ര്യം, ദാരിദ്ര്യമേറുംതോറും ശാന്തി.
  33. ശാസിച്ചു ചാമച്ചോറൂട്ടുക.
  34. ശാസിച്ചു പായസച്ചോറൂട്ടുന്നതുപോലെ.
  35. ശാസ്ത്രം നോക്കിയാൽ മൂത്രമൊഴിക്കാനൊക്കില്ല.
  36. ശാസ്ത്രം പഠിച്ചാൽ യുക്തി ഫലിക്കും.
  37. ശാസ്ത്രം മുൻപിലും ശാസ്ത്രികൾ പിൻപിലും.
  38. ശിദ്ധാന്തത്തിനും കഷണ്ടിക്കും മരുന്നില്ല.
  39. ശിവനറിയാതെ മരണമില്ല.
  40. ശിവരാത്രി കഴിഞ്ഞാൽ പാളയെടുക്കാം (വിശറി).
  41. ശീലംകൊണ്ടു കൈക്കോട്ടുകൊണ്ടും താടിവടിക്കാറാകണം.
  42. ശീലംപോലെ കോലം.
  43. ശീലായ്മയനുസരിച്ച ചികിത്സയോ ശീലമനുസരിച്ച ചിതിത്സയോ?
  44. ശീലിച്ചതേ പാലിക്കൂ.
  45. ശുക്രനിൽ സുഖിക്കാത്തവനും ആദിത്യനിലലയാത്തവനുമില്ല.
  46. ശുക്രനെന്നുവച്ച് കണ്ണിൽ ചുണ്ണാമ്പെഴുതരുത്.
  47. ശുണ്ഠിയിൽ നിന്ന് ശണ്ഠ.
  48. ശുദ്ധന് സിദ്ധാന്തമില്ല.
  49. ശുദ്ധനെ വിശ്വസിക്കരുത്.
  50. ശുദ്ധൻ ദുഷ്ടന്റെ ഫലംചെയ്യും.
  51. ശുഭസ്യ ശീഘ്രം.
  52. ശൂലമുനയിൽ നിന്ന് ശില്പതലത്തിലേക്ക്.
  53. ശെയ്ത്താന്റെ ഇടയിൽ കായം ചേരില്ല.
  54. ശേഷിയില്ലെങ്കിലും ശേമുഷി വേണം.
  55. ശേഷിയുള്ളത് ശേഷിക്കും.
  56. ശേഷിയുള്ളവൻ ശ്രേഷ്ഠൻ.
  57. ശോകകഥ ശോകൗഷധം.
  58. ശോകത്തിൽ നിന്ന് ശ്ലോകം.
  59. ശ്രമമില്ലെങ്കിൽ ശ്രേയസ്സില്ല.
  60. ശ്രീദേവിയോടൊപ്പം മൂധേവിയും പിറന്നു.
  61. ശ്രീമാൻ സുഖിയൻ, മുടിയൻ അരിപ്പൻ.
  62. ശ്രേഷ്ഠത്വമുള്ളവൻ ജ്യേഷ്ഠൻ.
  63. ശ്ലോകത്തിലായാൽ ശോകവും രസം.
  64. ശ്വശുരഗൃഹേ പരമസുഖം, മൂന്നാൾ പാർത്താൽ മുറ്റത്ത്.
  65. ശ്വാസമുണ്ടോ ആശയുണ്ട്.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ശ&oldid=17487" എന്ന താളിൽനിന്ന് ശേഖരിച്ചത്