അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
ദൃശ്യരൂപം
ആട്ട എന്ന ജീവി ചതുപ്പ് നിലങ്ങളിലും ചീഞ്ഞു തുടങ്ങിയ ഇലകളക്കിടയിലും കാണുന്ന പുഴു സമാനമായ ഒരു ജീവിയാണ്. 'ലീച്ച്' എന്നു ആംഗലേയ ഭാഷയിൽ അറിയപ്പെടുന്ന ഈ ജീവികളിൽ രക്തം കുടിച്ച് ജീവിക്കുന്നവയും ഉണ്ട്. ഇവയെ ഒരിക്കലും അവയുടെ അഴുക്ക് നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നും കഴുകി വൃത്തിയാക്കി നല്ല ഒരു പട്ട് മെത്തയിൽ കിടത്തി വളർത്താമെന്നു ആരും മോഹിക്കേണ്ട എന്നാണ് ഈ പഴഞ്ചൊല്ലിന്റെ അർത്ഥം. അഴുക്കിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന പന്നിയെയും മറ്റൊരു പഴഞ്ചൊല്ലിൽ ഇതേ ആശയം വിവരിക്കുവാൻ ഉപയോഗിക്കുന്നുണ്ട്.
ചുരുക്കത്തിൽ ഇതുകൊണ്ട് ഉദ്ദേശിക്കുന്ന അർത്ഥം താഴെ പറയുന്നതാണ്. ഓരോ മനുഷ്യനും അവരവരുടെ ശീലങ്ങളിൽ ഇഷ്ടപ്പെടുന്നവരാണ്. ആ ശീലം അഥവാ ജീവിത രീതി മറ്റുള്ളവരുടെ കണ്ണിൽ വളരെ മോശമായതോ, ഹീനമായതോ ആയിരുന്നാലും അത് മാറ്റിയെടുക്കുവാനോ അവരുടെ ചിന്താഗതി മാറ്റിയെടുക്കുവാനോ അസാദ്ധ്യമാണ്. ഇതേ ആശയം മറ്റൊരു തരത്തിൽ പറയുന്ന ഒരു പഴഞ്ചൊല്ലാണ്, "തെളിക്കുന്ന വഴിക്ക് പോകുന്നില്ലെങ്കിൽ നടക്കുന്ന വഴിക്കു തെളിക്കുക" എന്നത്. ചുരുക്കത്തിൽ "ശീലിച്ചതേ പാലിക്കൂ" എന്ന മറ്റൊരു പഴഞ്ചൊല്ലിലേക്ക് ഇവ രണ്ടും വഴി തെളിയിക്കുന്നു.