അറബി പഴമൊഴികൾ
ദൃശ്യരൂപം
- ഒരു മാറ്റം എന്നത് വിശ്രമത്തിനു തുല്യമാണ്
- കാരണമില്ലാതെ കോപം, കാര്യമില്ലാത്ത വർത്തമാനം, പുരോഗമനം ഇല്ലാതെയുള്ള മാറ്റം,
ലക്ഷ്യബോധമില്ലാതെയുള്ള അന്വേഷണം, അപരിചിതരിലുള്ള അമിതവിശ്വാസം,ശത്രുമിത്രാദികളെ തിരിച്ചറിയായ്ക
ഇവ ആറുമാണ് ഒരു വിഡ്ഡിയുടെ ലക്ഷണങ്ങൾ - ചുമക്കാത്ത കുതിരയ്ക്ക് തീറ്റകൊടുക്കരുത്*
- ഭിന്നിപ്പുള്ള വീട് നിലനിൽക്കില്ല
- മനസ്സിലാക്കിയ അബദ്ധം , അറിയാത്ത സത്യത്തെക്കാൾ ഉപകാരപ്രദം.
- സ്തുതിയ്ക്കുന്ന നാക്കും, ഞെക്കികൊല്ലുന്ന കൈകളും
- രഹസ്യം പ്രാവുകളെ പോലെയാണ്. നമ്മുടെ കൈയ്യിൽ നിന്നും പോയാൽ അനന്തമായി വിഹരിക്കും
- ജീവിതമെന്ന ഒറ്റ കയറിൽ അഭ്യാസം നടത്താൻ സഹായിക്കുന്ന കോലാണ് നർമ്മം
- അഹങ്കാരം ജ്ഞാനത്തെ കെടുത്തും
- അറിവുള്ളവരോടല്ല, അനുഭവജ്ഞരോട് ഉപദേശം തേടുക
- കണ്ടത് വിശ്വസിക്കുക കേട്ടത് തള്ളൂക
- നിങ്ങൾക്ക് ഇഷ്ടമുള്ളത് ഭക്ഷിച്ചുകൊള്ളുക എന്നാൽ മറ്റുള്ളവരെപോലെ വസ്ത്രധാരണം ചെയ്യുക
- ന്നിങ്ങളുടെ ഓരോദിനവും നിങ്ങളുടെ ജീവചരിത്രത്തിന്റെ ഓരോ ഏടാണ്