പഴഞ്ചൊല്ലുകൾ/ദ
ദൃശ്യരൂപം
'ദ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ദക്ഷിണയ്ക്കു തക്ക പ്രദക്ഷിണം.
- ദണ്ഡത്തിനു പാലിനുപോയാൽ പിണ്ഡത്തിനു തൈരുകൊണ്ടുവരും.
- ദണ്ഡം ചെയ്ത് പിണ്ഡം വയ്ക്കരുത്.
- ദത്തുകേറിയ പട്ടിക്ക് ചോറുകൊടുക്കാനും വയ്യ കൊടുക്കാതിരിക്കാനും വയ്യ.
- ദന്തംപോയാലന്തംവന്നു.
- ദന്തം പോയാൽ ചന്തം പോയി.
- ദയയുള്ളവരെ ദൈവം കാക്കും.
- ദർഭയ്ക്കുപകരം കുശ.
- ദർഭേകുശേഞാങ്ങണേ മുട്ടിയ പക്ഷം വൈക്കോലേ.
- ദശയറുതി മരണം വാവറുതി ഗ്രഹണം.
- ദശയുള്ള ദേഹത്തിലേ കത്തിപായൂ.
- ദഹിക്കാതെ ഉണ്ടാലോ?
- ദാനംകിട്ടിയ പശുവിന്റെ പല്ലെണ്ണിനോക്കണോ?
- ദാനംകൊടുത്തതു തിരിച്ചുചോദിക്കാറുണ്ടോ?
- ദാരിദ്യംകൊണ്ടു വീട്ടിലിരുന്നുകൂടാ അവസ്ഥകൊണ്ടു പുറത്തിറങ്ങിക്കൂടാ.
- ദാരിദ്ര്യം നല്ല കൺമഷി.
- ദാഹിക്കുന്നവനു സമുദ്രകൊണ്ടു ഗുണമില്ല.
- ദാഹിക്കുന്നവന്റെ അടുത്തേക്കു കിണവർ വരുമോ?
- ദിനചര്യ നന്നെങ്കിൽ ദീനക്കാരനാവില്ല.
- ദിവസത്തിൽ രണ്ട്, ആഴ്ചയിൽ രണ്ട്, മാസത്തിൽ രണ്ട്, കൊല്ലത്തിൽ രണ്ട്.
- ദിവ്യനും ദ്രവ്യനല്ലെങ്കിൽ ദരിദ്രൻ.
- ദീനത്തിനു ദാനം.
- ദീനം കാണാൻപോയാൽ പതിനാറുണ്ടേ പോരൂ.
- ദീനം മാറിയിട്ടും ചികിത്സ മാറ്റിയില്ല.
- ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
- ദീർഘജീവിതം ദീർഘദുഃഖം.
- ദുഃഖത്തിൽ വലിയ ദുഃഖം ദാരിദ്ര്യദുഃഖം.
- ദുഃഖം സഹിച്ചാൽ സുഖം.
- ദൂരത്തെ വഴിക്ക് നേരത്തേ പോണം.
- ദൂരപ്പെട്ടാൽ ഖേദം വിട്ടു.
- ദുരമൂത്തവനുണ്ടോ ദാനംചെയ്യുന്നു.
- ദുരമൂത്താൽ കരയും.
- ദുർഘടം ദൈവയോഗം.
- ദുര്യോധന സ്വർഗ്ഗം മൂന്നേമുക്കാൽ നാഴികയ്ക്ക്.
- ദുഷ്ടൻ നൽകിയാൽ ദുഗ്ദ്ധവും കയ്ക്കും.
- ദുഷ്ടസേവ ദുഃഖം തരും.
- ദുഷ്ടുനിൽക്കേ വ്രണമുണക്കരുത്.
- ദുഷ്ടുള്ളിടത്തേ അട്ടകടിക്കൂ.
- ദൂരപ്പെട്ടാൽ ദുഃഖം പാതിപ്പെട്ടു.
- ദൂരപ്പെട്ടാൽ ഖേദം വിട്ടു.
- ദൂരത്തെ വഴിക്ക് നേരത്തേ പോണം.
- ദൂരെക്കണ്ട നാരിയാകാ കോരിക്കണ്ട വെള്ളമാകാ.
- ദേവത മാറിയുംകളഞ്ഞു പിണിയാളിനു തല്ലുംകൊണ്ടു.
- ദേവനുള്ളത് ദേവന്, ചെകുത്താനുള്ളത് ചെകുത്താന്.
- ദൈവത്തിനുണ്ടോ ദോഷവിചാരം.
- ദൈവനീതിക്കു ദാക്ഷിണ്യമില്ല.
- ദൈവാധീനം ജഗത്സർവ്വം.
- ദൈവാനുകൂലം സർവ്വാനുകൂലം.
- ദൈവം മാറിയുംകളഞ്ഞു, കോമരത്തെ പിടിയുംകൂടി.
|