ന്യായനിഘണ്ടു
ദൃശ്യരൂപം
ഭാരതീയ ഭാഷകളിൽ പഴഞ്ചൊല്ലുകളെപ്പോലെത്തന്നെ വ്യാപകമായി ഉപയോഗിക്കുന്ന ശൈലികളാണു് ന്യായങ്ങൾ. ഭൂരിഭാഗം ന്യായങ്ങളും സംസ്കൃതത്തിൽ നിന്നും അതേ പടി വന്നുചേർന്നിട്ടുള്ള പ്രയോഗങ്ങളാണു്.
ഏതെങ്കിലും ഒരു കഥയോ സന്ദർഭമോ സാദ്ധ്യതയോ സൂചിപ്പിക്കുന്ന ദീർഘസമാസത്തിലുള്ള ഒരു വാക്കു് പ്രചാരത്തിലാകുകയും അതിനു സമാനമായ മറ്റൊരു സാഹചര്യത്തെക്കുറിച്ചു് പറയേണ്ടിവരുമ്പോൾ ആ ഒരൊറ്റ വാക്കു് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണു് ന്യായങ്ങൾ പ്രയോഗിക്കുന്നതിലൂടെ സംഭവിക്കുന്നതു്.
മലയാളത്തിൽ ഉപയോഗിച്ചുകാണാവുന്ന ന്യായങ്ങളുടെ പട്ടികയാണു് ഈ താളിൽ കാണാവുന്നതു്.
- അഗതികഗതിന്യായം
- അജകൃപാണന്യായം
- അജഗജന്യായം
- അജഗരന്യായം
- അജവൃകന്യായം
- അജശുനകന്യായം
- അജാഗളസ്തനന്യായം
- അജാതപുത്രനാമകരണന്യായം
- അദ്രിമൂഷികപ്രസവന്യായം
- അന്ധകവർത്തകീയന്യായം
- അന്ധഗജന്യായം
- അന്ധഗോലാംഗുലന്യായം
- അന്ധചടകന്യായം
- അന്ധാനുഗതാന്ധന്യായം
- അന്ധപംഗുന്യായം
- അരണ്യരോദനന്യായം
- അരുന്ധതീദർശനന്യായം
- അർത്ഥജരതീയന്യായം
- അശോകവനികാന്യായം
- അശ്മലോഷ്ടന്യായം
- അശ്വതരീഗർഭന്യായം
- അസിധാരാവലേഹനന്യായം
- അഹിനിർമ്മോകന്യായം
- അഹിമൂഷികന്യായം
- ആകാശകുസുമന്യായം
- ആകാശമുഷ്ടിഹനനന്യായം
- ആമ്രവനന്യായം
- ഇന്ധന വഹ്നിന്യായം
- ഉഷ്ട്രകണ്ടകന്യായം
- ഊഷരവൃഷ്ടിന്യായം
- ഏകലവ്യന്യായം
- ഓതപ്രോതന്യായം
- കണ്ഠചാമീകരന്യായം
- കദംബകോരകന്യായം
- കപികാപീശന്യായം
- കപോതമിഥുനന്യായം
- കരകങ്കണന്യായം
- കരതലാമലകന്യായം
- കാകതാലീയന്യായം
- കാകദധിഘാതന്യായം
- കാകദന്തഗവേഷണന്യായം
- കാകാക്ഷിഗോളകന്യായം
- കാശകുശാവലംബന്യായം
- കുന്തകുംഭന്യായം
- കുങ്കുമഗർദ്ദഭന്യായം
- കുഞ്ജരശൌചന്യായം
- കൂപഖാനകന്യായം
- കൂപമണ്ഡൂകന്യായം
- കൂപയന്ത്രഘടികാന്യായം
- കൂർമ്മാംഗന്യായം
- കൃകലാസന്യായം
- കൈമുതികന്യായം
- ഗജനിമീലിതന്യായം
- ഗഗനരോമന്ഥന്യായം
- ഗഡ്ഢരികാപ്രവാഹന്യായം
- ഗർദ്ദഭമർക്കടന്യായം
- ഗരുഡമക്ഷികാന്യായം
- ഘടദീപികാന്യായം
- ഘടീയന്ത്രന്യായം
- ഘടകുടീപ്രഭാതന്യായം
- ഘുണാക്ഷരന്യായം
- ഛത്രിന്യായം
- ചാലിനീന്യായം
- ജംബൂകദ്രാക്ഷാഫലന്യായം
- തിലതണ്ഡുലന്യായം
- ദഗ്ദ്ധപത്രന്യായം
- ദണ്ഡാപൂപന്യായം
- ദശമന്യായം
- ദേഹലീന്യായം
- ധൃതരാഷ്ട്രാലിംഗനന്യായം
- നളബാഹുകന്യായം
- നൃപനാപിതപുത്രന്യായം
- പങ്കപ്രക്ഷാളനന്യായം
- പല്ലവഗ്രാഹിതന്യായം
- പാടീരപന്നഗന്യായം
- പിഷ്ടപേഷണന്യായം
- പ്രതിപദന്യായം
- ബകബന്ധനന്യായം
- ബളിശാമിഷന്യായം
- മണികാഞ്ചനന്യായം
- മധ്യമണിന്യായം
- മധുകരീന്യായം
- മണിശാണന്യായം
- മർക്കടമുഷ്ടിന്യായം
- മരുമരീചികന്യായം
- മയൂരാണ്ഡന്യായം
- മർക്കടസുരാപാനന്യായം
- മർക്കടകിശോരന്യായം
- മാർജ്ജാരകിശോരന്യായം
- മാർജ്ജാരമൂഷികന്യായം
- യാചിതമണ്ഡനന്യായം
- രജ്ജുസർപ്പന്യായം
- രഥചക്രന്യായം
- രാമബാണന്യായം
- ലൂതാതന്തുന്യായം
- ലീഢാലീഢന്യായം
- വജ്രകുക്കുടന്യായം
- വനരോദനന്യായം
- വാതദീപന്യായം
- വിപിനചന്ദ്രികാന്യായം
- വിഷൌഷധന്യായം
- വീചീതരംഗന്യായം
- വൃശ്ചികപുച്ഛന്യായം
- വൃഷപ്രകസനന്യായം
- ശലഭവൃത്തിന്യായം
- ശശവിഷാണന്യായം
- ശാഖാചന്ദ്രന്യായം
- ശാർദ്ദൂലലാംഗുലന്യായം
- ശുക്തിരജതന്യായം
- സൂകരപ്രസവന്യായം
- സുന്ദോപസുന്ദന്യായം
- സൂചികടാഹന്യായം
- സ്ഥാലീപുലാകന്യായം
- ഹംസവൃത്തിന്യായം