അജകൃപാണന്യായം
ദൃശ്യരൂപം
ആടിനേയും അതിന്റെ ഉടമസ്ഥന്റെ പക്കലുള്ള കത്തിയേയും സംബന്ധിച്ച ന്യായമാണ് അജകൃപാണന്യായം. രക്ഷാകർത്താവിന്റെ സ്ഥാനത്തുനിന്നും അറിഞ്ഞോ അറിയാതെയോ വന്നുചേരാവുന്ന ആപത്തുകളെ സൂചിപ്പിക്കാൻ ഈ ന്യായം ഉപയോഗിക്കാം.
ഉടമസ്ഥൻ പതിവായി കത്തിയുമായി ആടിനെ സമീപിക്കുന്നതു് അതിനു് പച്ചിലകളും മറ്റും വെട്ടിയെടുത്ത് ആഹാരമാക്കി കൊടുക്കാനാണു്. എന്നാൽ ഒരു ദിവസം അയാൾ അതേ കത്തികൊണ്ടു് ആടിനെ കശാപ്പുചെയ്തെന്നും വരാം.