സംവാദം:ന്യായനിഘണ്ടു

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇവയെ ചൊല്ലുകൾ എന്നു വിളിക്കാൻ ബുദ്ധിമുട്ടാണ്‌. പ്രയോഗങ്ങൾ എന്ന നിലയിൽ വിക്കിനിഘണ്ടു ആയിരിക്കും ഈ എൻ‌ട്രികൾക്കു പറ്റിയ സ്ഥലം എന്നാണ്‌ എന്റെ അഭിപ്രായം --Keral8(സം‌വാദം) 01:24, 23 ജൂലൈ 2010 (UTC)Reply[reply]

സംസ്കൃതത്തിലെ പഴഞ്ചൊല്ലുകളും ശൈലികളും ഒക്കെയാണ്‌ ന്യായങ്ങൾ. ഇവിടെ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. വിക്കിനിഘണ്ടുവിലും വേണം. അവിടെ നൈഘണ്ടുകമായ വിശദീകരണങ്ങളേ പറ്റുകയുള്ളുവല്ലോ.
എന്ത് ഉൾപ്പെടുത്താം/അരുത് എന്നതിൽ പാഠശാലയിലും ചൊല്ലുകളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. നിലവിൽ ഇവിടെയുള്ള നാടൻപാട്ടുകൾ, കടങ്കഥകൾ തുടങ്ങിയവ വിക്കികോട്സിന്റെ പരിഗണനയിൽ വരുന്നില്ല. വിക്കികോട്സ് എന്തായാലും, വിക്കിചൊല്ലുകളെ നമ്മുടെ വാമൊഴിപാരമ്പര്യത്തെക്കൂടി (പഴഞ്ചൊല്ലുകൾ, ന്യായങ്ങൾ, നാടൻപാട്ടുകൾ, കടങ്കഥകൾ, ശൈലികൾ, ) ശേഖരിച്ചുവെക്കുന്ന സംരംഭമാക്കി മാറ്റുന്നത് അലക്ഷ്യമാവില്ലെന്നു തോന്നുന്നു (നിലവിൽ വിക്കിപാഠശാലയിലും ഇവ പലതും ശേഖരിച്ചിട്ടുണ്ട്. എന്തുവേണമെന്ന് ചർച്ചചെയ്യപ്പെടണം). പക്ഷേ വിക്കിചൊല്ലുകൾ എന്ന പേര്‌ അതിനു മതിയാവില്ല. വിക്കിവാങ്മയം ആവും ഉചിതം --Thachan.makan(സം‌വാദം) 05:43, 23 ജൂലൈ 2010 (UTC)Reply[reply]
അങ്ങനെയാവട്ടെ. നിഘണ്ടുവിലും ചൊല്ലുകളിലും ഇവ കിടക്കട്ടെ. പിന്നെ, നാടൻപാട്ടുകൾക്കൊക്കെ പറ്റിയ ഇടം വിക്കിഗ്രന്ഥശാല (wikisource) ആയിരിക്കില്ലേ?--Keral8(സം‌വാദം) 17:37, 23 ജൂലൈ 2010 (UTC)Reply[reply]
നാടൻ പാട്ടുകളും ഇപ്പോൽ ചൊല്ലുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. --Kiran Gopi(സം‌വാദം) 17:58, 23 ജൂലൈ 2010 (UTC)Reply[reply]
ഇംഗ്ലീഷിൽ പാട്ടുകൾ വിക്കിസോഴ്സിലാണു കാണുന്നത്. (http://en.wikisource.org/wiki/Wikisource:Song_lyrics). മലയാളത്തിലും ഭക്തിഗാനങ്ങളും മറ്റും കാണുന്നുണ്ട്. --Keral8(സം‌വാദം) 06:05, 24 ജൂലൈ 2010 (UTC)Reply[reply]

വിക്കിസോഴ്സിലെ ഉള്ളടക്കം, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളായിരിക്കണം. വായ്മൊഴിയായി പകരുന്നവയെല്ലാം ചൊല്ലുകളിൽ വരണമെന്നാണ് കരുതുന്നത്. --Vssun (സം‌വാദം) 15:36, 4 ഡിസംബർ 2012 (UTC)Reply[reply]

Subpage[തിരുത്തുക]

എല്ലാ ന്യായങ്ങളും ഈ താളിന്റെ സബ് പേജസ് ആയി കൊടുക്കുന്നതല്ലേ ഉചിതം? ഉദാ: ന്യായനിഘണ്ടു/അഗതികഗതിന്യായം --Jairodz (സം‌വാദം) 18:48, 28 നവംബർ 2012 (UTC)Reply[reply]

"https://ml.wikiquote.org/w/index.php?title=സംവാദം:ന്യായനിഘണ്ടു&oldid=17860" എന്ന താളിൽനിന്ന് ശേഖരിച്ചത്