അന്ധപംഗുന്യായം
Jump to navigation
Jump to search
പരസ്പരസഹകരണത്തിന്റെ മഹത്വം കുറിക്കുന്ന ന്യായമാണ് അന്ധപംഗുന്യായം. അന്ധനായ ഒരുവനും മുടന്തനായ (പംഗു) മറ്റൊരുവനും യാത്ര ചെയ്യേണ്ട അത്യാവശ്യം വരുമ്പോൾ അന്ധൻ മുടന്തനെ തോളിലേറ്റുകയും മുടന്തൻ അന്ധന് വഴി പറഞ്ഞുകൊടുക്കുകയും ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുന്നു. അങ്ങനെ അന്ധനും മുടന്തനും സഹകരിച്ച് കാര്യം കാണുന്നു.