Jump to content

അഗതികഗതിന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

പ്രതീക്ഷിച്ച മാർഗ്ഗങ്ങളൊന്നും ലഭിക്കാതെയും ഫലിക്കാതെയും വരുന്ന അവസ്ഥയിൽ ചെയ്യുന്ന പ്രവൃത്തിയെ / ഉപായത്തെ സൂചിപ്പിക്കാൻ ഉതകുന്ന ന്യായമാണ് അഗതിക-ഗതി-ന്യായം.

ഗതിമുട്ടുമ്പോൾ (വിഫലമാണെങ്കിൽ പോലും) തെരഞ്ഞെടുക്കുന്ന മറ്റൊരു കൃത്യത്തെ സൂചിപ്പിക്കാൻ ഉതകുന്ന ന്യായം.

ചൊല്ലുകൾ

[തിരുത്തുക]
  • ആവശ്യക്കാരന്‌ ഔചിത്യമില്ല.
  • ഉറക്കത്തിനു പായ് വേണ്ട.
  • കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും.
  • ഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യ.
  • ഗതികെട്ടാൽ പുലി പുല്ലും തിന്നും.
  • പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും.
  • വിശപ്പിനു രുചിയില്ല.
  • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
"https://ml.wikiquote.org/w/index.php?title=അഗതികഗതിന്യായം&oldid=17771" എന്ന താളിൽനിന്ന് ശേഖരിച്ചത്