അഹിമൂഷികന്യായം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

അഹി = പാമ്പ്. മൂഷികൻ‌ = എലി. ഒരു പാമ്പ്, പാമ്പാട്ടിയുടെ പിടിയിൽ അകപ്പെട്ട് ഒരു ചാക്കിനുള്ളിൽ ബന്ധിക്കപ്പെട്ടു. രാത്രിയിൽ ഭക്ഷണമന്വേഷിച്ചു വന്ന ഒരു എലി, ചാക്ക് കാണുകയും ആർത്തിയോടെ തുരന്ന് അകത്തുകയറുകയും ചെയ്തു. വിശന്നു ക്ഷീണിതനായിരുന്ന പാമ്പ്, എലിയെ ഭക്ഷിച്ചു വിശപ്പ്‌ മാറ്റി, ശേഷം അതുണ്ടാക്കിയ തുളയിലൂടെ രക്ഷപ്പെട്ടു. വിധി അനുസരിച്ചാണ് എല്ലാം നടക്കുന്നത് എന്നു കാണിക്കാനുള്ള ദൃഷ്ടാന്തമാണ് അഹിമൂഷികന്യായം.

"https://ml.wikiquote.org/w/index.php?title=അഹിമൂഷികന്യായം&oldid=17786" എന്ന താളിൽനിന്ന് ശേഖരിച്ചത്