അശ്മലോഷ്ടന്യായം
Jump to navigation
Jump to search
അശ്മം = പാറ / കല്ല്. ലോഷ്ടകം = മൺചട്ടി. മൺചട്ടിയെ പഞ്ഞിയുമായി താരതമ്യം ചെയ്യുമ്പോൾ അതിനു കനം കൂടുതലായി കാണാം. എന്നാൽ കല്ലുമായി ഒത്തു നോക്കുമ്പോൾ കനം കുറവായിരിക്കും. ഇതു പോലെ ഒരാളെ അയാളെക്കാൾ താഴ്ന്നവരോട് സാദൃശ്യപ്പെടുത്തിയാൽ ഉയർന്നതെന്നു തോന്നും, എന്നാൽ അയാളെക്കാൾ ഉന്നതരോട് താരതമ്യം ചെയ്താൽ അയാൾ നിസ്സാരനെന്നു കാണാം. ഇതിനെ സൂചിപ്പിക്കുന്ന ന്യായമാണ് അശ്മലോഷ്ടന്യായം.