ശാഖാചന്ദ്രന്യായം
ദൃശ്യരൂപം
ശാഖയെന്നാൽ വൃക്ഷശാഖ അഥവാ മരച്ചില്ല. ചന്ദ്രൻ മാനത്തെ ചന്ദ്രൻ. ചന്ദ്രൻ മരച്ചില്ലയിൽ നിന്നു വളരെ വളരെ അകലെയാണെങ്കിലും പലപ്പോഴും, ചന്ദ്രൻ ദാ ആ കൊമ്പിനടുത്തായി. അല്ലെങ്കിൽ ആ മരച്ചില്ലയ്ക്കടുത്തു കാണുന്ന ചന്ദ്രൻ എന്നെല്ലാം നാം പറയും. സമീപത്തുള്ളതിനോടു ബന്ധിപ്പിച്ച് അകലെയുള്ളതിനെ വിലയിരുത്തുന്ന രീതിക്കാണ് ശാഖാചന്ദ്രന്യായം എന്ന് പറയുന്നത്