ശൈലികൾ/സ
ദൃശ്യരൂപം
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | |||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
- സ്വപ്നത്തിൽ പോലും
- ഒരു പ്രതീക്ഷയുമില്ലാത്ത
- പാസ്സാവുമെന്നു അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.
- സ്വപ്നം കാണുക
- ആഗ്രഹിക്കുക
- അവളോടൊപ്പമുള്ള ഒരു ജീവിതം സ്വപ്നം കാണാൻ പോലുമെനിക്ക് അവകാശമില്ല.
- സ്വന്തം കാര്യം സിന്ദാബാദ്
- അവനവന്റെ കാര്യം മാത്രം നേടിയെടുക്കുക.
- മക്കളല്ലാം കല്യാണം കഴിഞ്ഞു സ്വന്തം കാര്യം സിന്ദാബാദ് എന്നും പറഞ്ഞു മാറി താമസം തുടങ്ങി. ആ വൃദ്ധദമ്പതികൾ ഇപ്പോൾ ഒറ്റയ്ക്കാണ്.
- സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുക
- ആവർത്തിച്ചുറപ്പിച്ച് പഠിച്ച കാര്യം, ആവശ്യം വരുമ്പോൾ പേടി കൊണ്ട് ഉപയോഗിക്കാൻ കഴിയാതെ വരുക. കേരളത്തിലെ ആംഗലേയ മേൽക്കോയ്മക്കാലത്തുനിന്ന് മലയാളത്തിൽ പ്രചാരമായ ചൊല്ല്.