ശൈലികൾ/അ
ദൃശ്യരൂപം
- അഴകുള്ള ചക്കയ്ക്ക് ചുളയില്ല
- പുറമേ കാണുന്നതില്ല കാര്യം.
- അ, അം വരെ
- ആദ്യാവസാനം
- അ, ഇ അറിയുക
- ആദ്യ പാഠം അറിയുക
- അകം കൊള്ളുക
- വധു ആദ്യമായി വരന്റെ വീട്ടിൽ ചെല്ലുക
- അകം കൈയിലിട്ടു പുറം കൈ നക്കുക
- ഒരിടത്തു വച്ചിട്ട് മറ്റൊരിടത്ത് തപ്പുക
- അകം കൈയും പുറം കയ്യും നക്കുക
- ദാരിദ്ര്യം അനുഭവിക്കുക
- അകം തുറക്കുക
- മനസ്സിലുള്ളത് വെളിപ്പെടുത്തുക
- അകട വികട സാമർത്ഥ്യം
- കൗശലം
- അകത്തടുപ്പിക്കുക
- ആലോചനക്ക് വിധേയമാക്കുക
- അകത്താക്കുക
- ഭക്ഷണം കഴിക്കുക.
- വിശന്നു പൊരിയുന്നു, എന്തെങ്കിലും അകത്താക്കാതെ യാത്ര തുടരുന്ന പ്രശ്നമേയില്ല.
- അകത്തു കത്തിയും പുറത്തു പത്തിയും
- മനസ്സിൽ വെറുപ്പും പുറമേ സ്നേഹവും
- അകത്തുള്ളതു മുഖത്തുവിളങ്ങും
- ഉള്ളിലുള്ളത് മുഖത്ത് പ്രതിഫലിക്കും
- അകത്തുള്ളയാൾ / അകത്തുള്ളോർ / ആത്തോൾ
- അന്തർജ്ജനം
- അകത്തേ അഴക്
- മനോഗുണം
- അകത്തേപ്പല്ലുകൊണ്ട് ഇറുമ്മുക
- മനസ്സുകൊണ്ട് ദേഷ്യപ്പെടുക
- അകത്തേയ്ക്കു വെള്ളവും പുറത്തേക്കു വാക്കും കുറക്കണം
- സംസാരം കുറക്കണം
- അകത്തൊതുക്കുക
- ഉള്ളിൽ അടക്കുക, ജയിലിലടക്കുക.
- അകനാഴിക
- ഗർഭഗൃഹം
- അകന്ന പെരുമാറ്റം
- അടുപ്പമില്ലായ്ക
- അകന്നവരും അടുത്തവരും
- ശതുക്കളും മിത്രങ്ങളും
- അകന്നു സംസാരിക്കുക
- ഇണക്കമില്ലാതെ സംസാരിക്കുക
- അകപ്പാടു പറ്റുക
- അപകടം സംഭവിക്കുക
- അകപ്പെടുക
- ആപത്തിലോ അബദ്ധത്തിലോ പെടുക
- അകപ്പെട്ടാൽ പന്നി ചുരക്കയും തിന്നും
- ഗത്യന്തരമില്ലാതായാൽ ബലവാനും അടിയറവു പറയും
- അകപ്പെട്ടാൽ പുലി പൂന
- അപകടത്തിൽപെട്ടാൽ വമ്പനും നിസ്സാരനാവും
- അകമടങ്ങുക
- മാനം മര്യാദയോടെ അടങ്ങിയിരിക്കുക , ഉൾവലിയുക , മറഞ്ഞിരിക്കുക
- അകമഴിയുക
- ആത്മാർത്ഥമായി പ്രവർത്തിക്കുക
- അകമെല്ലാം പൊള്ള
- ഉള്ളിലൊന്നുമില്ലായ്ക
- അകംപടി കൂടുക
- ഉപചാരപൂർവ്വം കൂടെ നടക്കുക, ശിങ്കിടി കൂടുക
- അകമ്പടിച്ചോറ്റുകാർ
- ഭൃത്യന്മാർ
- അകമ്പടി സേവിക്കുക
- അംഗരക്ഷ ചെയ്യുക
- അകംപുറം അറിയുക
- തിരിച്ചറിയുക
- അകം പുറമില്ലാതെ
- ഒരു വ്യവസ്ഥയുമില്ലാതെ
- അകമ്പുറം ചെയ്യുക
- ചതിക്കുക
- അകം പൂകുക
- ഉള്ളിൽ പ്രവേശിക്കുക
- അകലേ ഉഴുതു പകലേ പോകുക
- കള്ളവേല വേഗത്തിൽ തീർക്കുക
- അകവും പുറവും ഒരുപോലെ
- ഉള്ളിലും പുറത്തും നന്മയും തിന്മയും ഒരു പോലെ
- അകവും പുറവും നക്കുക
- കഷ്ടിച്ചു ജീവിക്കുക
- അകറ്റി സംസാരിക്കുക
- ഒന്നും തൊടാതെ സംസാരിക്കുക
- അകായിലുള്ളവർ
- അന്തർജ്ജനം
- അകാലകുസുമം
- അനവസരത്തിലുണ്ടാവുമ്മ നന്മ
- അകാല കൂശ്മാണ്ഡം
- വന്ധ്യമായ ജനനം
- അകാലമൂർത്തി
- നിത്യപുരുഷൻ
- അകാലസഹ
- വിളംബം സഹിക്കാത്ത
- അക്കച്ചി ഉടമ അരി , തങ്കച്ചി ഉടമ തവിട്
- കയ്യൂക്കുള്ളവൻ കാര്യക്കാരൻ
- അക്കണക്കിന്
- ആ സ്ഥിതിക്ക്
- അക്കഥപറയുക
- കാര്യം പറയുക
- അക്കപ്പോർ മണിയം വലിച്ചിടുക
- ഉപദ്രവം ഉണ്ടാക്കുക
- അക്കപ്പോർ വലിച്ചു കൂട്ടുക
- ഉപദ്രവം ഉണ്ടാക്കുക
- അക്കര നിന്നവർ വള്ളം മുക്കി
- നിരപരാധിയെ കുറ്റക്കാരനാക്കുക
- അക്കരപ്പറ്റുക
- കാര്യം സാധിക്കുക
- അക്കര പിടിക്ക
- ലക്ഷ്യസ്ഥാനത്തെത്തുക
- അക്കരപ്പച്ച
- അകലെയുള്ളതിനെ പറ്റിയുള്ള മിഥ്യാബോധം
- അക്കരപ്പിഴ
- നിർഭാഗ്യം
- അക്കരയും ഇക്കരയും
- അങ്ങുമിങ്ങും
- അക്കാനിമാടൻ
- വിവരമില്ലാത്തവൻ
- അക്കാര്യം അവിടെയും നിന്നില്ല
- കാര്യം അവസാനിക്കുക
- അക്കിടി പറ്റുക
- അപകടത്തിൽ പെടുക
- അംഗപ്രദക്ഷിണം വയ്ക
- ശയനപ്രദക്ഷിണം വെയ്കുക
- അംഗുലീപരിമിതം
- വിരലിലെണ്ണാവുന്നത്
- അച്ചാലും ഇച്ചാലും
- പലതരത്തിൽ
- അച്ഛനിച്ഛിച്ചതും വൈദ്യൻ കല്പിച്ചിതും
- ആഗ്രഹം പോലെതന്നെ നടക്കുക.
- മാർക്കു കുറവായിരുന്നിട്ടും ആഗ്രഹിച്ച കോളെജിൽ തന്നെ പ്രവേശനം ലഭിച്ചത് അഛനിഛ്ചിച്ചതും വൈദ്യൻ കല്പിച്ചിതും പാൽ എന്ന പറഞ്ഞത് പോലയായി.
- അജഗജാന്തരം
- വലിയ വ്യത്യാസം. ആനയും ആടും തമ്മിലെന്നപോലെ.
- ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ചു പിറന്ന രണ്ടുരാജ്യങ്ങളാണെങ്കിലും അവയുടെ ഇന്നത്തെ അവസ്ഥകൾ തമ്മിൽ അജഗജാന്തരമുണ്ട്.
- ഇംഗ്ലീഷ്: a world of difference
- അടച്ച കണ്ണ് തുറക്കും മുൻപേ.
- നിമിഷനേരത്തിനുള്ളിൽ, ഞൊടിയിടകൊണ്ട്.
- ഇംഗ്ലീഷ്: In a split second.
- അടിച്ചുകയറി
- വളരെ വേഗത്തിൽ മുന്നേറുക
- ലോക റാങ്കിംഗിൽ അഞ്ചാം സഥാനത്തായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഈ ഒരു മാസം കൊണ്ട് രണ്ടാം സ്ഥാനത്തേക്ക് അടിച്ചുകയറി.
- അടിക്കടി
- ആവർത്തിച്ചു കൊണ്ടിരിക്കുന്ന / കൂടെകൂടെ
- കേരളത്തിൽ അടിക്കടി ഉണ്ടായികൊണ്ടിരിക്കുന്ന മദ്യ ദുരന്തങ്ങൾ ആരുടേയും കണ്ണുതുറപ്പികേണ്ടുന്നതാണ്.
- അണ്ടിയോ മൂത്തത്, മാവോ / തേങ്ങയോ തെങ്ങോ / കോഴിയോ അദ്യം വന്നത് മുട്ടയോ
- എത്ര തർക്കിച്ചാലും തീരാത്തത്.
- ഏത് പത്രമെടുത്തുനോക്കിയാലും കാണാം അണ്ടിയോ മൂത്തത് മാവോ എന്നിങ്ങനെയുള്ള നൂറ് ചർച്ചകൾ.
- ഇംഗ്ലീഷ്: Which came first, the chicken or the egg?
- അണ്ടികളഞ്ഞ അണ്ണാൻ
- നേടിയത് കളഞ്ഞിട്ട് സങ്കടപ്പെടുക
- ലോട്ടറി അടിച്ച തുക ഊഹകച്ചവടത്തിൽ മുതലിറക്കിയിട്ട് അവൻ ഇപ്പോൾ അണ്ടികളഞ്ഞ അണ്ണാനെപോലെ ഇരിക്കുകയാണ്.
- അത്തും പുത്തും പറയുക
- അടിസ്ഥാനരഹിതമായി സംസാരിക്കുക.
- അനക്കമില്ലായ്മ
- ഒന്നും സംഭവിക്കാതിരിക്കുക.
- ജോലിക്കപേക്ഷിചെങ്കിലും സർക്കാരിന്റെ അനക്കമില്ലായ്മ കാരണം അവൻ ഇപ്പോഴും തൊഴിൽരഹിതനാണ്.
- അന്യം നിൽക്കുക
- പിന്തുടർച്ചക്കാരില്ലാതാവുക, അപ്രത്യക്ഷമാവുക.
- സത്യസന്ധത അന്യം നിന്നുപോയ ഒരു ഗുണമായി തീർന്നിരിക്കുന്നു.
- അപകടത്തിൽ ചെന്നുചാടുക
- അവിചാരിതമായി എന്തെങ്കിലും വന്നു ഭവിക്കുക
.
- അപായപ്പെടുത്തുക
- വധിക്കുക, നശിപ്പിക്കുക
- അദ്ദേഹത്തെ അപായപ്പെടുത്താൻ ഒരുപാട് ശ്രമിച്ചു
- അല്ലറ ചില്ലറ
- അതുമിതുമായി , കൃത്യമല്ലാത പ്രവൃത്തികൾ
- അല്ലറചില്ലറ ജോലിയുമായി കഴിയുമ്പോഴാണ് ദുബായ്ക്ക് വിസകിട്ടിയത് .