ശൈലികൾ/വ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 • വാക്കു പറയുക
  • വാഗ്ദാനം നൽക്കുക, ഉറപ്പു കൊടുക്കുക
  • കൊടുക്കാമെന്ന് ഒരാളോടു വാക്കു പറഞ്ഞുപോയി. അതുകൊണ്ട് നിനക്ക് ഇത് തരാൻ നിവൃത്തിയില്ല.
 • വെള്ളം കണ്ട പോത്തിനെ പോലെ
  • അതിയായ ആവേശം.
  • ജോലി കഴിഞ്ഞുവീട്ടിലെത്തിയാൽ നേരെ ബാറിലേക്കാണ്. പിന്നെ വെള്ളം കണ്ടപോത്തിനെ പോലെയാണ്. നേരം വെള്ളുക്കുന്നതറിയില്ല.
 • വലിഞ്ഞു കയറിവരിക
  • ക്ഷണിക്കപ്പെടാതെ വരിക.
  • ഏത് കല്യാണത്തിനും വലിഞ്ഞുകയറി ചെല്ലുന്ന ചില വിരുതന്മാർ എല്ലാ നാട്ടിലുമുണ്ടാവും.
 • വളഞ്ഞ വഴി
  • കൃതൃമ മാർഗ്ഗം
  • സർട്ടിഫിക്കറ്റ് സംഘടിപ്പിക്കാൻ വളഞ്ഞ വഴി അന്വേഷിച്ചു പോയിരിക്കകയാണവൻ.
 • വഴിയാധാരം
  • യാതൊരു സഹായവുമില്ലാത്ത.
  • അച്ഛനും അമ്മയും മരിച്ചത്തോടെ ആ കൂട്ടികൾ വഴിയാധാരമായി.
  • ഇംഗ്ലീഷ്: leave high and dry.
 • വള്ളിപുള്ളി വ്യത്യാസമില്ല്ലാതെ
  • ഒരു മാറ്റവും കൂടാതെ.
  • അടുത്തിരിക്കുന്നവന്റെ ഉത്തര കടലാസ് ഒളിഞ്ഞു നോക്കി വള്ളിപുള്ളി വ്യത്യാസമില്ലാതെ എഴുതിയിട്ടും അവൻ തോറ്റു.
 • വാപൊളിക്കുക
  • അത്ഭുതപ്പെടുക
  • മത്സരഫലം അറിഞ്ഞപ്പോൾ അവൻ വാപ്പൊളിച്ചു നിന്നുപോയി.
  • ഇംഗ്ലീഷ്: awe struck.
 • വിരുതൻശങ്കു
  • അന്യരെ പറ്റിക്കുന്നതിൽ സാമർത്ഥ്യമുള്ളവൻ
 • വെടിപറയുക
  • തമാശ പറയുക
  • വൈകുന്നേരങ്ങളിൽ കടയിൽ വന്ന് വെടിപറഞ്ഞിരിക്കുന്നത് അവന്റെ നിത്യശീലമായി കഴിഞ്ഞു.
 • വെള്ളം കുടിക്കുക
  • ഏറെ കഷ്ടപ്പെടുക
  • ക്ലാസ്സിൽ കയറാതെ നടന്നിട്ട് പരീകഷ വന്നപ്പോൾ വെള്ളം കുടിച്ചത് സ്വാഭാവികം മാത്രം.
 • വെള്ളപൂശുക / വെള്ളയടിക്കുക
  • സത്യാവസ്ഥ മറച്ചുപിടിക്കുക
  • അടുത്ത കാലത്തായി പുറത്തിറങ്ങുന്ന ആത്മകഥകൾ അധികവും വെള്ളപൂശൽ സംരംഭങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
  • ഇംഗ്ലീഷ്: To white wash
 • വെള്ളമടിക്കുക
  • മദ്യപ്പിക്കുക
  • നേരമ്പോക്കിന് എന്നു പറഞ്ഞു തുടങ്ങുന്ന വെള്ളമടി പലപ്പോഴും ശവക്കുഴിയിലേക്കുള്ള ആദ്യ കാൽവെയ്പ്പാണ്.
"https://ml.wikiquote.org/w/index.php?title=ശൈലികൾ/വ&oldid=17754" എന്ന താളിൽനിന്ന് ശേഖരിച്ചത്