ശൈലികൾ/ഊ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
 • ഊറ്റിക്കുടിക്കുക
  • അപഹരിക്കുക
  • സാധാരണക്കാരന്റെ സമ്പാദ്യമെല്ലാം ഊറ്റിക്കുടിക്കുന്ന നടപടികളാണ് സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളത്.
 • ഊതിപ്പിടിപ്പിക്കുക / ഊതിപ്പെരുപ്പിക്കുക
  • ചെറിയകാര്യം വലുതാക്കി കാണിക്കുക
  • കണക്കുകൾ ഊതിപ്പെരുപ്പിച്ച് കാണിച്ചാണ് അയാൾ പാസാക്കി എടുക്കുന്നത്.
 • ഊണിലും ഉറക്കത്തിലും
  • എല്ലായിപ്പോഴും
  • ഊണിലും ഉറക്കത്തിലും അവളെക്കുറിച്ചുള്ള വിചാരമേ അവനുള്ളൂ.
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ഊ&oldid=17735" എന്ന താളിൽനിന്ന് ശേഖരിച്ചത്