ശൈലികൾ/ച
ദൃശ്യരൂപം
അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | |||
ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ |
- ചട്ടം കെട്ടുക
- ഏർപ്പാട് ചെയ്യുക.
- താനില്ലാത്തപ്പോൾ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചട്ടം കെട്ടിയിട്ടേ അയാൾ യാത്ര തിരിച്ചുള്ളൂ.
- ചട്ടപ്പടി
- നിയമം അനുശാസിക്കുന്നതിൽ അൽപ്പം പോലും കവിയാതെ മാത്രം പ്രവർത്തിക്കുക.
- ഒരിക്കലും ഒരു ജോലിയും ചെയ്യാത്തവനാണ് ഇപ്പോൾ ചട്ടപടി സമരം എന്നും പറഞ്ഞ് നേതാവ് കളിക്കുന്നത്.
- ചപ്പും ചവറും
- കഴമ്പില്ലാത്തത്, ഉപയോഗ്യമല്ലാത്തത്
- എല്ലാ പത്രാധിപന്മാർക്കും കിട്ടുന്ന സാഹിത്യ സൃഷ്ടികളിലധികവും ചപ്പും ചവറുമാണ്.
- ഇംഗ്ലീഷ്: rubbish
- ചുക്കാൻ പിടിക്കുക
- നിയന്ത്രിക്കുക
- ടീമിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് പരിശീലകനാണെന്നത് പലരും അറിയില്ല.
- ചെരുപ്പുനക്കി'
- പാദസേവ ചെയ്യന്നവൻ
- മേലുദ്യോഗസ്ഥരുടെ ചെരുപ്പുനക്കിയായി വർത്തിച്ചാണ് അവൻ ഈ നിലയിലെത്തിയത്
- ചെവി കൊടുക്കുക
- ശ്രദ്ധിക്കുക
- ഓഫീസിലെ പരദൂഷണങ്ങൾക്കൊന്നും തന്നെ ചെവികൊടുക്കാതെ സ്വന്തം ജോലിയും കഴിഞ്ഞ് സ്ഥലം വിടുന്ന സ്വഭാവക്കാരനായിരുന്നു അയാൾ.
- ചൊറികുത്തിയിരിക്കുക
- ഒരു ജോലിയും ചെയ്യാതെ വെറുതെയിരിക്കുക.
- ഗൾഫിൽ ജോലി ശരിയാകും എന്നും പറഞ്ഞ് അവൻ നാട്ടിൽ ചൊറിയും കുത്തിയിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി.