Jump to content

ശൈലികൾ/ത

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  • തല പൊക്കുക
    • ഉയർന്നു വരിക.
    • വിവാദം തലപൊക്കിയതോടെ രാജി അല്ലാതെ വേറെ വഴിയില്ലാതായി.
    • ഇംഗ്ലീഷ്: To surface
  • തീക്കട്ടയുറുമ്പരിക്കുക
    • നിസ്സാരന്മാരായവർ തന്നെക്കാൾ ശക്താരായവരോട് ഏറ്റുമുട്ടി നശീക്കുക. ആത്മനാശകരമായ ഒരു തരം പ്രവൃത്തി.[1]
  • തൂക്കക്കാരന്റെ ചിരി
    • ഉള്ളിൽ കഠിനമായ വേദനയുണ്ടെങ്കിലും പുറമേക്ക് സന്തോഷം കാണിക്കുക.
  • തേനും പാലും ഒഴുകുക
    • സർവ്വ ഐശ്വര്യങ്ങളും ഉണ്ടായിരിക്കുക.
    • തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തേനും പാലുമൊഴുക്കുന്ന വാഗ്ദാനങ്ങളുമായി എല്ലാ സ്ഥാനർത്ഥികളും ഇറങ്ങിക്കഴിഞ്ഞു.
    • ഇംഗ്ലീഷ്: Of milk and honey.
  • തോറ്റു തൊപ്പിയിടുക
    • നാണംകെട്ട തോൽവി ഏറ്റുവാങ്ങുക.
    • രണ്ടുവർഷം തുടർച്ചയായി തോറ്റു തൊപ്പിയിട്ടിട്ടും അവന് യാതൊരു കൂസലുമില്ല.

അവലംബം

[തിരുത്തുക]
  1. രജരാജവർമ്മരാജ, വടക്കുംകൂർ (1967). ശൈലീപ്രദീപം. കമലാലയ ബുക്കുഡിപ്പോ. 
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ത&oldid=17741" എന്ന താളിൽനിന്ന് ശേഖരിച്ചത്