മഹദ്വചനങ്ങൾ
ഇന്ന് ഒഴിഞ്ഞു മാറിയാൽ നാളത്തെ ചുമതലയിൽ നിന്നും രക്ഷപെടാൻ ആവില്ല
വേദവാക്യങ്ങൾ
[തിരുത്തുക]പ്രശസ്തരുടെ മൊഴികൾ
[തിരുത്തുക]- ഗാന്ധിജിയുടെ മൊഴികൾ
- യേശുവിന്റെ വചനങ്ങൾ
- മുഹമ്മദ് നബിയുടെ മൊഴികൾ
- ശ്രീ ബുദ്ധന്റെ മൊഴികൾ
- കൺഫ്യൂഷ്യസ്
- സോക്രട്ടീസ്
- അരിസ്റ്റോട്ടിൽ
- സ്വാമി വിവേകാനന്ദൻ
- ശ്രീ നാരായണ ഗുരു
- സെൻ വചനങ്ങൾ
- തിരുവള്ളുവർ
- സത്യ സായി ബാബ
- ഖലീഫാ ഉമറിന്റെ മൊഴികൾ
- മാതാ അമൃതാനന്ദമയി
- റാബിയ അൽ ബിസിരി
- രബീന്ദ്രനാഥ് ടാഗോർ
- അഡോൾഫ് ഹിറ്റ്ലർ
- ചങ്ങമ്പുഴ
- ഉള്ളൂർ
- വള്ളത്തോൾ
- കുമാരനാശാൻ
- തുഞ്ചത്തെഴുത്തച്ഛൻ
- നമ്പ്യാർ പഴഞ്ചൊല്ലുകൾ
- കുഞ്ഞുണ്ണിമാഷ്
- മൂലൂർ എസ്. പത്മനാഭപ്പണിക്കർ
- ലിയോ ടോൾസ്റ്റോയ്
- കാഫ്ക
- അന്തോണിയോ മച്ചാദോ
- പാബ്ലോ നെരൂദ
- ജലാലുദീൻ റൂമി
- ചാൾസ്_ബോദ്‌ലെയർ
- കാൾ ക്രാസ്
- റയിനർ മരിയ റിൽക്കെ
- അന്നാ ആഹ് മാത്തോവാ
- അന്തോണിയോ പോർചിയ
- അക്ക മഹാദേവി
- സാഫോ
- നിസ്സാർ ഖബ്ബാനി
- ഫെർണാണ്ടോ പെസ് വാ
- ഹോർഹെ ലൂയി ബോർഹെ
- ഫ്രീഡ്റിക്ക് നീച്ച
- യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ
- ബഷോ
- ഓസ്കാർ വൈൽഡ്
- മാർക്ക്_ട്വൈൻ
- എബ്രഹാം ലിങ്കൺ
- തോമസ് ആൽവ എഡിസൺ
- ഫിയോദർ ദസ്തയേവ്‌സ്കി
- റ്റൊമാസ് ട്രാൻസ്ട്രൊമർ
- മേരി ക്യുറി
- ഫ്രാൻസിസ് ബേക്കൺ
- ബെർതോൾഡ് ബ്രെഹ്ത്
- വാൾട്ട് വിറ്റ്‌മാൻ
- വോൾട്ടയർ
- മൈക്കലാഞ്ജലോ
- ഗബ്രിയേൽ ഗർസിയ മാർക്വേസ്
- ആൽബർട്ട് കാമ്യു
- വിൻസെന്റ് വാൻ ഗോഗ്
- ലിയനാർഡോ ഡാ വിഞ്ചി
- ലൂയി ബുനുവേൽ
- മാർസൽ പ്രൂസ്ത്
- ചെ ഗുവേര
- ബഷീറിന്റെ മൊഴികൾ
- സ്റ്റീവ് ജോബ്സ്
വിഷയം
[തിരുത്തുക]പല വക
[തിരുത്തുക]- "വിദ്യാ ധനം സർവ്വ ധനാൽ പ്രധാനം" -ഭർതൃഹരി -
- "ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന നിമിഷങ്ങളാണ് ജീവിതത്തിൽ എറ്റവും സന്തുഷ്ട്ടമായവ. ഒരു സ്വപ്നം സഫലമായാൽ ഉടൻ അതിന്റെ ലഹരി നഷ്ടപ്പെടും" -ഗിയാൻ കാർലോ മെനൊട്ടി-
- വിജ്ഞാനത്തിന്റെ ആദ്യ അടയാളം ശാന്ത സ്വഭാവം, രണ്ടാമത് വിനയം - ശ്രീരാമകൃഷ്ണ പരമഹംസൻ
- വികാരത്തിനു അടിമപ്പെടുന്നവൻ തലകുത്തി നിൽക്കുന്നവനെപ്പോലെയാണ് എല്ലാം തലതിരിഞ്ഞേ കാണൂ.- പ്ലേറ്റോ
- നമുക്ക് ഒരുമിച്ച് പോകാം, ഒരുമിച്ച് സംസാരിക്കാം, ഒരുമിച്ച് മനസ്സിലാക്കാനും ശ്രമിക്കാം. - ഋഗ്വേദം
- നിങ്ങളെനിക്കു രക്തം തരു, നിങ്ങൾക്കു ഞാൻ സ്വാതന്ത്ര്യം തരാം‘‘ - സുഭാസ് ചന്ദ്ര ബോസ്.
- സുപരിചയത്തിന്റെ നേർത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു് പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ"- കോൾറിഡ്ജ്
- സമഗ്രമായതിനേ സൌന്ദര്യമുള്ളൂ"-തോമസ് മന്
- "സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാൻ നിങ്ങൾക്കു കഴിയും" - ബെഞ്ചമിൻ ഫ്രാൻക്ലിൻ
- "വിത്തു് വൃക്ഷമായിത്തീരുന്നതിനു് സ്വയം നശിക്കുന്നു.പരിപൂർണ്ണമായ ആത്മത്യാഗമാണു് ജ്ഞാനലബ്ധിയ്ക്കുള്ള ശരിയായ വഴി "- സ്വാമി രാമതീർത്ഥൻ
- "നെയ്തുകാരൻ തുണിനെയ്യുന്നതു പോലെയാണു എട്ടുകാലി വലകെട്ടുന്നതു്. ശില്പി ശില്പമുണ്ടാക്കുന്നതു പോലെയാണു് തേനീച്ച കൂടുകൂട്ടുന്നതു്. പക്ഷേ ഏറ്റവും മോശക്കാരനായ ശില്പിയേയും ഏറ്റവും വിദഗ്ദ്ധനായ തേനീച്ചയേയും വേർതിരിക്കുന്നതു്, ശില്പി യഥാർത്ഥത്തിൽ ശില്പമുണ്ടാക്കുന്നതിനു മുമ്പുതന്നെ ഭാവനയിൽ അതു കാണുന്നു എന്നതാണു്."-കാൾ മാർക്സ്
- "ചിലർ മഹാന്മാരായി ജനിക്കുന്നു; ചിലർ മഹാന്മാരാകുന്നു; ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു."-ഫ്രാൻസിസ് ബേക്കൺ
- "തെറ്റു ചെയ്യുന്നവൻ മനുഷ്യനാണു്; അതിനെക്കുറിച്ചോർത്തു ദു:ഖിക്കുന്നവൻ മഹർഷിയാണു്; എന്നാൽ അതിൽ അഭിമാനം കൊള്ളുന്നവൻ പിശാചാണു്." - തോമസ് മുള്ളർ
- "മറ്റൊരാൾക്കു വളർത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത. അതു് നമ്മുടെയുള്ളിൽ സ്വയം വളർന്നു വരേണ്ടതാണു് "- ടെന്നിസൻ
- "ശരി നിങ്ങളുടെ പക്ഷത്താണെങ്കിൽ നിങ്ങൾ അരിശപ്പെടേണ്ട കാര്യമില്ല. തെറ്റു് നിങ്ങളുടെ ഭാഗത്താണെങ്കിൽ അരിശപ്പെടുന്നതു് നിങ്ങൾക്കു നഷടവുമാണു്."- സി.എഫ്.ആൻഡ്രൂസ്
- "നന്നായി ഉറങ്ങണമെന്നുള്ളവർ അന്യരെപ്പറ്റി ഉള്ളിൽ വിദ്വേഷവുമായി നടക്കുകയില്ല "- ലോറൻസ് സ്റ്റേൺ
- "സ്വാതന്ത്ര്യത്തോടുള്ള സ്നേഹം മറ്റുള്ളവരോടുള്ള സ്നേഹമാണു്. അധികാരസ്നേഹമാകട്ടെ, തന്നോടുതന്നെയും"- വില്യം ഹാഡ് ലിറ്റ്
- "ജീവിച്ചിരിക്കുന്നവർ ആദരവിനു കടപ്പെട്ടിരിക്കുന്നു; മരിച്ചവരോ സത്യമല്ലാതെ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല." - വോൾട്ടയർ
- "സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിർത്തെഴുന്നേല്ക്കുന്നു."- ബ്രയന്റ്
- "കമിതാക്കളുടെ കോപം പ്രേമത്തിന്റെ ശക്തി കൂട്ടുന്നു."- പബ്ലീലിയസ് സൈറസ്
- "പ്രായം ചെല്ലുന്തോറും നമ്മുടെ പരിമിതി കൂടുതൽ മനസ്സിലാകുന്നു."- ഫൌസേ
- "ജീവിതം തന്നെ ഒരു പാഠശാലയാണു്. പഠിക്കനുള്ള പല വിഷയങ്ങളും അവിടെയുണ്ട്."- മാക്സിം ഗോർക്കി
- "ബുദ്ധിമാന്മാർക്കു് അനുഭവങ്ങൾ അദ്ധ്യാപകരാണു്."- ഷേക്സ്പിയർ
- "ആശയങ്ങൾ ഉണ്ടാക്കുക എന്നതു് പൂക്കൾ ശേഖരിക്കലാണു്. ചിന്തിക്കുന്നതാകട്ടെ, അവയെ മാലകോർക്കുന്നതും" - സ്വെറ്റ്ലൈൻ
- "മടിയന്മാരുടെ പ്രവൃത്തിദിവസവും മൂഢന്മാരുടെ പ്രവൃത്തിദിവസവും എന്നും നാളെയായിരിക്കും" - യുങ്
- "മിക്ക ആനന്ദവും പൂക്കൾ പോലെയാണു്. പറിച്ചുകഴിയുമ്പോൾ നശിക്കുന്നു." - യുങ്
- "ദൈവം എല്ലാം നന്നായി സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യൻ ഇടപെടുമ്പോൾ അവ തിന്മയുള്ളതായി മാറുന്നു" - റൂസ്സോ
- "സ്വാർത്ഥത മൂലം പുരുഷനു തെറ്റു പറ്റുന്നു; ദുർബലയായതിനാൽ സ്ത്രീക്കും" - റുസ്റ്റൽ
- "രണ്ടു ലോകങ്ങൾ ഉണ്ട്. വരകളും കുറികളും കൊണ്ട് അളക്കാവുന്ന ലോകം ആദ്യത്തേതു, ഹൃദയവും ഭാവനയും കൊണ്ട് അനുഭവവേദ്യമാകുന്ന ലോകം രണ്ടാമത്തേതു് "- ലേ ഹണ്ടർ
- “ഒഴുകുന്ന വെള്ളത്തിൽ കൂർത്തുമൂർത്ത കല്ലുകളില്ല. എന്നിട്ടും അവ മഹാശിലകളെ ഖണ്ഡീച്ചു കളയുന്നു.”- ലാവൊത്സെ
- “കലഹിക്കുന്ന ഓരോന്നുമായി കലഹിക്കാൻ തുടങ്ങിയാൽ പിന്നെ അവസാനമുണ്ടാകില്ല”- വില്യം പെൻ
- “ആരോഗ്യമുള്ള ശരീരം ആത്മാവിനു അതിഥി മുറിയാണു്. അനാരോഗ്യമുള്ള ശരീരമോ ജയിലും”-ബേക്കൺ
- “ഭാവിയുടെ എറ്റവും നല്ല പ്രവാചകൻ ഭൂതകാലമാണു്”-ഷെർമാൻ
- "പരിക്കുകള് നമ്മെ പാഠം പഠിപ്പിക്കുന്നു"- ബഞ്ച്മിൻ ഫ്രാങ്ക്ലിൻ.
- "അമിതമായ തീറ്റക്കൊതി, യുദ്ധങ്ങളുടെ മൂല കാരണം".
- "മനുഷ്യരെ സേവിക്കുന്നവന്, മനുഷ്യറ്ക്കിടയില് മഹാനാകും"
- "മതമെതയലും മനുഷയൻ നന്നായാൽ മതി' ശ്രീ നാരായണഗുരു"
- "എന്റെ മേൽ പതിഞ്ഞ ഓരോ ലാത്തിയടിയും ബ്രിട്ടന്റെ ശവപ്പെട്ടിമേൽ തറഞ്ഞ അവസാനത്തെ ആണികളാണ്" - ലാലാ ലജ്പത്
- “ഭയത്തെപ്പറ്റി ഒരു ഉൾക്കാഴ്ചയുണ്ടാവുമ്പോൾ ഭയം അവസാനിക്കുന്നു”--ജെ.കൃഷ്ണമൂർത്തി
- “ഭയം തടവിലാക്കുന്നു,ഭയം തളർത്തുന്നു,ഭയം നിരാശപ്പെടുത്തുന്നു,ഭയം രോഗിയാക്കുന്നു”--ഹാരി എമേഴ്സൺ ഹോഡ്സിക്
- “ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല.നിങ്ങളിലെ അഹത്തെ ഉപേക്ഷിച്ചാൽ മാത്രം മതി!ഏകാന്തതയെ എങ്ങും അന്വേഷിക്കേണ്ടതില്ല,നിങ്ങളുടെ ഉള്ളിലാണതുള്ളത്”--മെഹർബാബ
- “നാളെ ഒരിക്കലും വരുന്നില്ല!അതിന്റെ യഥാർത്ഥപ്രകൃതികൊണ്ടുതന്നെ അതിനതു കഴിയില്ല.ഭാവി ഒരിക്കലും വരുന്നില്ല,കാരണം അതുവരുമ്പോൾ തന്നെ വർത്തമാനകാലമാവുന്നു.അത് സദാ ഇപ്പോഴാകുന്നു,ഇപ്പോൾ,ഇപ്പോൾ”--ജെ കൃഷ്ണമൂർത്തി
- “അശുഭചിന്തയുള്ള ഒരുവൻ ഒരിക്കലും ജീവിതപോരാട്ടത്തിൽ വിജയത്തിലെത്തില്ല”--ഡി ഡി ഐസൻഹോവൻ
- “ഓരോ ശിശുവും മനുഷ്യനായി പിറക്കുകയും ഭ്രാന്തനായി മരിക്കുകയുമാണ്”--ഖലീൽ ജിബ്രാൻ
- "ഒരേ നദിയിൽ നിങ്ങൾക്ക് രണ്ടുതവണ ഇറങ്ങാനാവില്ല"--ഹെറാക്ലിറ്റസ്
- "ഒരു പൂവിനെ നോക്കുക,ഒരു വാക്കും കൂടാതെ"--ജെ കൃഷ്ണമൂർത്തി
- "ശരിയായ ഒരു കാഴ്ച കിട്ടണമെങ്കിൽ ഒരു പർവതത്തിന്റെ ഉച്ചിയിൽ നിങ്ങൾ കയറിച്ചെല്ലുകയും അവിടെ നിന്നു നോക്കുകയും വേണം.യാത്ര തുടങ്ങണമെങ്കിൽ കടലിന്റെ അടിത്തട്ടുവരെ നിങ്ങൾ പോകണം.അവിടെനിന്നു നടക്കാൻ തുടങ്ങുക "--സെൻ പഴമൊഴി
- പ്രകൃതിയെ പിന്തുടരലാണ് വിദ്യാഭ്യാസം -റൂസോ
- ഒരു വ്യക്തിയിൽ കഴിയുന്നത്ര പൂർണ്ണത വളർത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ഉന്നം - ഇമ്മാനുവൽ കേന്റ്
- വിദ്യാലയത്തിൽ നിന്നും നാം പഠിച്ചതെല്ലാം മറന്നുകഴിയുമ്പോഴും നമ്മിൽ ബാക്കിയാകുന്നതാണ് വിദ്യാഭ്യാസം - ആൽബർട്ട് ഐൻസ്റ്റീൻ
- കർമത്തിൽ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണ് അതിന്റെ ശരിയായ ഫലം ലഭിക്കുന്നത്. - മാതാ അമൃതാനന്ദമയി
- ""ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ""- ശ്രീനാരായണ ഗുരു
- "നരജീവിതമായ വേദന
- യ്ക്കൊരുമട്ടർഭകരൌഷധങ്ങൾ താൻ "- ആശാൻ
- "കീഴില്ച്ചെയ്ത ശുഭാശുഭകർമ്മം
- മേലിൽ സുഖദു:ഖത്തിനു കാരണം "- തുഞ്ചത്തെഴുത്തച്ഛൻ
- ഭൂതകാലത്തെ അവഗണിക്കുന്നവർ അതിന്റെ തെറ്റുകൾ ആവർത്തിക്കാൻ സാധ്യതയുണ്ട് - ശ്രീമതി ഇന്ദിരാഗാന്ധി
- ജനക്കൂട്ടത്തിന്റെ ആർപ്പുവിളിയല്ല സ്വന്തമായി ചിന്തിക്കുന്ന വ്യക്തിയുടെ വോട്ടാണ് വേണ്ടത്. - എമേഴ്സൺ
- ഉറക്കം എന്നത് നിസ്സാരമായ ഒരു കലയല്ല. പകൽ മുഴുവൻ അതിനായി ഉണർന്നിരിക്കേണ്ടത് അത്യാവശ്യമാണ്. - നീഷേ
- സത്യം പറയുകയാണെങ്കിൽ അത് ഓർത്തിരിക്കേണ്ട ആവശ്യമില്ല. -മാർക്ക് ട്വൈൻ
- നമ്മുടെ അവശതകളെ പരിഹരിക്കാൻ നിങ്ങൾക്കു കഴിയും പോലെ ആർക്കും കഴിയുകയില്ല - ഡോ.ബി. ആർ. അംബേദ്കർ
- ചിന്താശക്തി ബുദ്ധിശക്തിയേക്കാൾ മൂല്യമുള്ളതാണ്. - ആൽബർട്ട് ഐൻസ്റ്റീൻ
- വിശ്വാസത്തിന്റെ പര്യായമാണ് വോട്ട് : യോസെ മാർട്ടി
- അലസന്മാരുടെ പ്രവർത്തി ദിവസം നാളെ ആയിരിക്കും : വോൾട്ടെയർ
- വിപ്പവത്തിനു പറ്റിയ അവസരം കാത്തിരിക്കയല്ല, അത് സൃഷ്ടിക്കുകയാണ് വേണ്ടത് :ചെ ഗുവേര
- വിവേകമില്ലെന്കിൽ വിജ്ഞാനമില്ല :ഡോ. എസ്. രാധാകൃഷ്ണൻ
- മനുഷ്യൻ ആരാണെന്നും എന്താണെന്നും കാണിക്കുന്നവയാണ് ദുരിതങ്ങൾ : എപ്പിടെക്സസ്
- ആത്മാവുമായുള്ള സംവാദമാണ് ചിന്ത :പ്ലേറ്റോ
- കാൽ വഴുതി വീണാൽ രക്ഷപെടാം, എന്നാൽ നാവിനു പറ്റുന്ന വീഴ്ചയിൽ നിന്നും രക്ഷപെടാനാകില്ല - ബെഞ്ചമിൻ ഫ്രാന്ക്ളിൻ
- ജാതി കൊണ്ട് ഒരു ഗുണവും ഇല്ല, അത് നമ്മുടെ സ്വാതന്ത്രം തടയുന്നു, ബുദ്ധി നശിപ്പിക്കുന്നു, സ്വാതന്ത്രവും ബുദ്ധിയും ഇല്ലാത്ത മനുഷ്യനെ എന്തിനു കൊള്ളാം - ശ്രീ നാരായണ ഗുരു
- ഒരാൾ വാങ്ങുന്ന ശമ്പളമോ, ധരിക്കുന്ന വസ്തമോ , പാർക്കുന്ന ഭവനമോ അല്ല അയാളുടെ യോഗ്യത നിശ്ചയിക്കുന്നത് - നെഹ്റു
- നന്നായി ഉറങ്ങണമെന്ന് ആഗ്രഹമുള്ളവർ അന്യരെപ്പറ്റി വിദ്വേഷവുമായി നടക്കുകയില്ല - ലോറൻസ് സ്റ്റേൺ
- അധികാരം ഒറ്റപ്പെടുത്തുന്ന പകർച്ച വ്യാധി പോലെയാണ് തൊടുന്നതൊക്കെ ദുഷിപ്പിക്കും - ഷെല്ലി
- മതം ആ ലോകത്തിൻറെ സാമന്യ സിദ്ധാന്തമാനു അതിൻറെ സർവ വിജനാപന സംഷേപമാണ്,ജനപ്രിയ രൂപത്തിലുള്ള അതിൻറെ യുക്തിയാണ്,അതിൻറെ ആത്മീയപരമായ അഭിമാന പ്രശ്നമാണ്,അതിൻറെ ആവേശവും ധാർമിക അനുമതിയുമാണ്,അതിൻറെ പ്രൌടമായ അനുപൂരകമാണ് സന്ത്വനിപ്പിക്കാനും നീടീകരിച്കനുമുള്ള സാർവത്രിക ശ്രോതസ്സാണ്.......മതപരമായ ദുഖം ഒരേ സമയത്ത് യദാർധ ദുഘതിനെതിരായ പ്രതിഷേധമാണ്.മതം മർദിത സൃഷ്ടിയുടെ നെടുവീര്പാണ്,ഹൃദയ ശൂന്യമായ ലോകത്തിൻറെ ഹൃദയവും ചൈതന്യ രഹിതമായ ലോകത്തിൻറെ സാഹചര്യങ്ങളുടെ ചൈതന്യവുമാണ്.അത് മനുഷ്യരുടെ മയക്കുമരുന്നാണ്.ജനങ്ങളുടെ മിഥ്യ സന്തുഷ്ടിയെന്ന നിലക്ക് മതത്തെ ഇല്ലായ്മ ചെയ്യുകയെന്നാൽ യദാർത്ഥ സന്തോഷത്തെ ആവസ്യപ്പെടുകയെന്നനര്ധം-കാൾ മാർക്സ്