Jump to content

വോൾട്ടയർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു (21 നവംബർ, 1694 - മേയ് 30, 1778).


Voltaire


1. മനുഷ്യനു സ്വതന്ത്രനാവാം, തനിയ്ക്കു വേണമെന്നു തോന്നുന്ന നിമിഷം.


2. ഒന്നും പറയാനില്ലാതാവുമ്പോഴാണ്‌ നമ്മുടെ സംസാരം വഷളാവുക.


3. എവിടെ സൗഹൃദമുണ്ട്, അവിടെയാണു നമുക്കു സ്വദേശം.


4. സത്യത്തെ സ്നേഹിക്കുക, തെറ്റിനെ പൊറുക്കുകയും ചെയ്യുക.


5. പേന കൈയിലെടുക്കുക എന്നാൽ പോരിനിറങ്ങുക എന്നുതന്നെയാണ്‌.


6. കന്യകാത്വം ഒരു സ്വഭാവഗുണമാണെന്നത് മനുഷ്യർ ഉണ്ടാക്കിവച്ച ഒരന്ധവിശ്വാസമാണ്‌.


7. ആനന്ദം തേടി നടക്കുകയാണ്‌, നാമെല്ലാം; പക്ഷേ എവിടെയാണതിരിക്കുന്നതെന്ന് നമുക്കറിയുകയുമില്ല; സ്വന്തം വീടു തേടി നടക്കുന്ന കുടിയന്മാരെപോലെ: തങ്ങൾക്കൊരു വീടുണ്ടെന്ന മങ്ങിയ

ബോധമേ അവർക്കുള്ളു.


8. ദൈവം തന്റെ പ്രതിരൂപത്തിലാണു നമ്മെ സൃഷ്ടിച്ചതെങ്കിൽ, ആ ദാക്ഷിണ്യം നാം തിരിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു.


9. നമ്മുടെ ഈ കൊച്ചുഗോളത്തിൽ ഇത്രയധികം നാശം വിതച്ചത് ഭൂകമ്പങ്ങളും മഹാമാരികളുമല്ല, അഭിപ്രായങ്ങളാണ്‌.


10. പണത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരുടെയും മതം ഒന്നുതന്നെ.


11. ദൈവത്തോടു ഞാനൊന്നേ പ്രാർത്ഥിച്ചിട്ടുള്ളൂ, തീരെച്ചെറിയതൊന്ന്: “ദൈവമേ, എന്റെ ശത്രുക്കൾ മന്ദബുദ്ധികളായിരിക്കേണമേ!” ദൈവം അതനുവദിക്കുകയും ചെയ്തു.


12. വിഡ്ഢികളെ അവരാരാധിക്കുന്ന തുടലുകളിൽ നിന്നു വിടുവിക്കുക ദുഷ്കരം തന്നെ.


13. ദൈവമെന്നൊന്നില്ലെങ്കിൽ അങ്ങനെയൊന്നിനെ കണ്ടുപിടിക്കുക തന്നെ വേണം.


14. നമുക്കു വായിക്കാം, നൃത്തം ചെയ്യാം; ഈ രണ്ടു വിനോദങ്ങളും ലോകത്തിന്‌ ഒരുപദ്രവവും ചെയ്യാൻ പോകുന്നില്ല.


15. പൊതുജനം ഒരു ഭീകരജന്തുവാണ്‌; ഒന്നുകിലതിനെ ചങ്ങലയ്ക്കിടുക, അല്ലെങ്കിൽ അതിന്റെ മുന്നിൽ നിന്നോടിമാറുക.

കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=വോൾട്ടയർ&oldid=14394" എന്ന താളിൽനിന്ന് ശേഖരിച്ചത്