സോക്രട്ടീസ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
സോക്രട്ടീസ്

പ്രമുഖ ഗ്രീക്ക് തത്ത്വചിന്തകന്മാരിൽ ഒരാളാണ് സോക്രട്ടീസ്.

സോക്രട്ടീസിന്റെ വാക്കുകൾ[തിരുത്തുക]

  1. ജീവിക്കാൻ വേണ്ടി ഭക്ഷിക്കുക. ഭക്ഷിക്കാൻ വേണ്ടി ജീവിക്കാതിരിക്കുക.
  2. മനുഷ്യർക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് മരണം.
  3. ഞാൻ ഏഥൻസ്കാരനോ, ഗ്രീക്കുകാരനോ അല്ല.ഞാൻ വിശ്വത്തിന്റെ പൗരനാണ്.
  4. പിരിയേണ്ട സമയമിതാ വന്നെത്തിയിരിക്കുന്നു.നാം വഴിപിരിയുകയാണ്.ഞാൻ മരിക്കാനും നീ ജീവിക്കാനും .ഏതാണെന്ന് നല്ലതെന്ന് ദൈവം മാത്രം അറിയുന്നു.
  5. തെറ്റ് അകലുകയും സത്യം കണ്ടെത്തുകയും ചെയ്യുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം
  6. ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ രണ്ടാണ്. ഒന്ന് , നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകൃതമാകുക. രണ്ട് അവ സഫലീകൃതമാകാതിരിക്കുക
  7. കാർഷിക പ്രശ്നങ്ങളെക്കുറിച്ച് ഒന്നും തന്നെ അറിയാത്തവൻ, രാഷ്ട്രനേതാവാകാൻ യോഗ്യനേ അല്ല.
  8. എനിക്ക് ആവശ്യമില്ലാത്ത എന്തുമാത്രം കാര്യങ്ങളാണ് ഉള്ളത്!
  9. സുഹൃത്ത് ബന്ധങ്ങൾ വളരെ മെല്ലെ മാത്രം സ്ഥാപിക്കുക , എന്നാൽ സഥാപിച്ചു കഴിങ്ങാലോ അതിൽ ദൃഡമായി ഉറച്ചു നിൽക്കുക
  10. ജീവിക്കുക എന്നതിലല്ല കാര്യം . നന്നായി ജീവിക്കുക എന്നതിലാണ്
  11. ലോകത്തെ മാറ്റിമറിക്കാൻ ഇറങ്ങിതിരിക്കുന്നവൻ ആദ്യം സ്വയം മാറ്റിമറിയ്ക്കട്ടെ
  12. എനിക്ക് അറിവില്ല , എന്ന തിരിച്ചറിവ് മാത്രമാണ് എനിക്കുള്ള അറിവ്
  13. നിങ്ങളുടെ നിലനിൽപിന് വായു എപ്രകാരം അത്യാവശ്യമാണോ, അപ്രകാരം നിങ്ങൾക്ക് വിജയം ജീവിതത്തിൽ അത്യാവശ്യമായി മാറുമ്പോൾ നിങ്ങൾക്ക് വിജയം ലഭിക്കുന്നു; വിജയത്തിന് വേറെ ഒരു രഹസ്യവുമില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=സോക്രട്ടീസ്&oldid=20264" എന്ന താളിൽനിന്ന് ശേഖരിച്ചത്