ബെർതോൾഡ് ബ്രെഹ്ത്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Bertolt Brecht.

ബെർടോൾഡ് ബ്രെഹ്ത് (1898-1956) - ജർമ്മൻ കവിയും, നാടകകൃത്തും, സംവിധായകനും.

Brecht (drawing)

ബെർതോൾഡ് ബ്രെഹ്തിന്റെ വചനങ്ങൾ[തിരുത്തുക]

  1. ഒരു നഗരത്തിൽ അനീതി നടന്നാൽ സൂര്യാസ്തമയത്തിനു മുൻപ് അവിടെ കലാപമുണ്ടാവണം. ഇല്ലെങ്കിൽ ഇരുട്ടും മുൻപ് ആ നഗരം കത്തിയമരണം. ഫലകം:Citation needed
  2. ജീവിക്കുക എന്നാൽ താനടിപ്പെട്ടുകിടക്കുന്ന പ്രക്രിയകളോടു സ്വരുമപ്പെടുക എന്നുതന്നെ.
  3. കൈയുടെ സ്ഥാനത്ത് ഒരു കുറ്റിയുമായി നിൽക്കുന്ന ഒരാളെ തെരുവിൽ വച്ച് ആദ്യത്തെ തവണ കാണുമ്പോൾ നിങ്ങൾ അയാൾക്ക് ആറു പെനി കൊടുത്തുവെന്നു വരാം; രണ്ടാമതും കാണുമ്പോൾ മൂന്നു പെനിയേ നിങ്ങൾ കൊടുക്കൂ; മൂന്നാമതൊരിക്കൽ കണ്ടാൽ നിങ്ങൾ അയാളെ പിടിച്ചു പോലീസിൽ ഏല്പിക്കുകയും ചെയ്യും.
  4. അപര്യാപ്തമായൊരു ജീവിതത്തെപ്പോലെ ഭയക്കാനില്ല, മരണത്തെ.
  5. വിശക്കുന്ന മനുഷ്യാ, പുസ്തകം കൈയിലെടുക്കൂ: അതൊരായുധമാണ്‌.
  6. ചിരിക്കുന്നവൻ പേടിപ്പെടുത്തുന്ന വാർത്ത കേൾക്കാനിരിക്കുന്നതേയുള്ളു.
  7. അറച്ചു നിൽക്കുന്നതിൽ തെറ്റൊന്നുമില്ല, പിന്നെ നിങ്ങൾ മുന്നോട്ടു പോകുമെങ്കിൽ.
  8. നന്മയ്ക്കാവശ്യക്കാരില്ലെങ്കിൽ അധികകാലം നല്ലവനാവാനുമാവില്ല.
  9. മുകളിലുള്ളവന്റെ വിജയവും പരാജയവുമാവണമെന്നില്ല, താഴെക്കിടക്കുന്നവന്റെ വിജയപരാജയങ്ങൾ.
  10. യാഥാർത്ഥ്യത്തിനു നേരേ പിടിച്ച കണ്ണാടിയല്ല കല; അതിനെ രൂപപ്പെടുത്തുന്ന ചുറ്റികയാണത്.
  11. കാടു നിറയെ പോലീസുകാരാണെങ്കിൽ നിങ്ങളെങ്ങനെ മരങ്ങളെക്കുറിച്ചു കവിതയെഴുതും?
  12. വലിയ മാറ്റങ്ങളുടെ ശത്രുക്കളാണ്‌, ചെറിയ മാറ്റങ്ങൾ.
  13. ഒന്നാമനാവുന്നതിലല്ല, ജീവനോടെ ശേഷിക്കുന്നതിലാണു കാര്യം.
  14. ജനത്തിന് ഭരണകൂടത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു! ജനം നീതിപാലിച്ചില്ലെങ്കിൽ ഭരണകൂടത്തിന് ജനതയെ മാറ്റിമറിക്കേണ്ടിവരും! [1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
Commons:Category
Commons:Category
വിക്കിമീഡിയ കോമൺസിലെ Bertolt Brecht എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikiquote.org/w/index.php?title=ബെർതോൾഡ്_ബ്രെഹ്ത്&oldid=21727" എന്ന താളിൽനിന്ന് ശേഖരിച്ചത്