മേരി ക്യുറി
Jump to navigation
Jump to search
നിശബ്ദ സഹനത്തിന്റെ മൂർത്തിമദ്ഭാവം[തിരുത്തുക]
ആദ്യമായി നോബൽ സമ്മാനം ലഭിച്ച വനിതയെന്ന നിലയ്ക്കാണ് മേരിക്യീറിയെ നാം അറിയുന്നത്.എന്നാൽ നല്ലൊരു അമ്മയായി അധ്യാപികയായി,ഗവേഷകയായി,ദേശസ്നേഹിയായി ഒക്കെ തന്നെ അവർ തന്റെ ജീവിതത്തെ ധന്യമാക്കി.നിശബ്ദസഹനത്തിന്റെ മൂർത്തിമത്ഭാവമാണ് മേരിക്യുറി.പോളണ്ടാണ് ഇവരുടെ ജനനം. തന്റെ ജീവിതത്തിൽ ധാരാളം ദുരന്തങ്ങൾ അനുഭവിക്കേണ്ടിവന്നിട്ടും എല്ലാത്തിനേയും തരണം ചെയ്ത് നിന്ന അവരുടെ ഇച്ഛാശക്തിയിൽ നിന്നാണ് ഈ വാക്കുകൾ അടർന്നുവീണത്.
"ജീവിതത്തിൽ ഭയപ്പെടാനായി ഒന്നുമില്ല എല്ലാം മനസിലാക്കാനാണ്. എല്ലാം മനസിലാക്കുമ്പോൾ നാം ഭയരഹിതരാകുന്നു.'