ഭഗവദ്ഗീത

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(ഗീതയിലെ വചനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗീതോപദേശം പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രീകരണം

ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത (സംസ്കൃതത്തിൽ भगवद्‌ गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ്‌ ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.

ഗീതയിലെ വചനങ്ങൾ[തിരുത്തുക]

  • "അഭ്യാസത്തേക്കാൾ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമത്രേ ധ്യാനം. ധ്യാനത്തേക്കാൾ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തിൽ നിന്നു്‌ ഉടനെ ശാന്തി ലഭിക്കുന്നു."
  • "വിവേകികൾ മരിച്ചവരെ പറ്റിയൊ ജീവിച്ചിരിക്കുന്നവരെക്കുറിച്ചൊ ദു:ഖിക്കുന്നില്ല"
  • ജീർണ്ണ വസ്തങ്ങളുപേക്ഷിച്ച് മനുഷ്യൻ പുതിയ വസ്ത്രങ്ങൾ സ്വീകരിക്കുന്നത് പോലെ, ജീവാത്മാവ് ജീർണ്ണിച്ച ശരീരത്തെ വെടിഞ്ഞ് മറ്റ് പുതിയ ശരീരങ്ങളേ പ്രാപിക്കുന്നു (2-22)
  • ആത്മാവിനെ ആയുധങ്ങൾ മുറിക്കുന്നില്ല, അഗ്നി ദഹിപ്പിക്കുന്നില്ല, ജലം നനയ്ക്കുന്നില്ല, കാറ്റ് ഉണക്കുന്നുമില്ല (2-23)
  • ആമ എല്ലാ ഭാഗത്തും നിന്നും അവയവങ്ങളെ ഉൾവലിക്കുന്നത് പോലെ, ഒരുവൻ വിഷയങ്ങളിൽ നിന്നും അവന്റെ വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ അകറ്റുമ്പോൾ അവന്റെ ബുദ്ധി ഉറച്ചതായി തീരുന്നു. (2-58)
  • ലോകം ഉണർന്നിരിക്കുമ്പോൾ പുണ്യവാന്മാർ ഉറങ്ങുന്നു, ലോകം ഉറങ്ങുമ്പോൾ പുണ്യവാന്മാർ ഉണർന്നിരിക്കുന്നു.
  • എപ്പോഴെല്ലാം ധർമ്മത്തിന് ക്ഷയവും അധർമ്മത്തിന് വൃദ്ധിയും ഉണ്ടാകുന്നുവോ അപ്പോഴെല്ലാം ഞാൻ സ്വയം രൂപമെടുത്ത് ലോകത്തിൽ പ്രത്യക്ഷനാകുന്നു. സജ്ജനങ്ങളെ രക്ഷിക്കാനും, ദുഷ്ടന്മാരെ നശിപ്പിക്കാനും ധർമ്മത്തെ സ്ഥപിക്കാനും വേണ്ടി ഞാൻ യുഗം തോറും അവതരിക്കുന്നു (4-7,8)
  • ഏതൊരു മനുഷ്യൻ കർമ്മത്തിൽ അകർമ്മത്തെ കാണൂന്നുവോ, അപ്രകാരം തന്നെ അകർമ്മത്തിൽ കർമ്മത്തെ കാണുന്നുവോ അവൻ മനുഷ്യരിൽ വച്ച് ബുദ്ധിമാനാകുന്നു. അവൻ സർവ്വ കർമ്മങ്ങളും ചെയ്യുന്ന യോഗിയാണ്. (4-18)
  • യാതൊരാളാണോ ശാസ്ത്രസമ്മതമായ സർവ്വകർമ്മങ്ങളും കാമത്തോടും സന്കല്പത്തോടൂം ഇരിക്കുന്നുവോ, ജ്ഞാനമാകുന്ന അഗ്നിയിൽ ദഹിപ്പിക്കപ്പെട്ട കർമ്മങ്ങളോട് കൂടിയ ആ മഹാപുരുഷനെ ജ്ഞാനികൾ പണ്ഡിതനെന്ന് വിളിക്കുന്നു. (4-19)
  • ഏതൊരുവൻ കർമ്മഫലത്തെ ആശ്രയിക്കാതെ കർത്തവ്യകർമ്മത്തെ ചെയ്യുന്നുവോ , അവൻ സന്യാസിയും യോഗിയുമാണ്. (6 - 1)
  • സങ്കല്പങ്ങൾ ത്യജിക്കാത്ത ഒരാളും യോഗിയായി മാറുന്നില്ല (6-2)
  • സംസാര സാഗരത്തിൽ നിന്ന്, തന്നെ താൻ തന്നെ ഉദ്ധരിക്കണം, താൻ തന്നെ അധഃപതിപ്പിക്കരുത്, എന്തെന്നാൽ താൻ തന്നെയാണ് തന്റെ മിത്രവും ശത്രുവും. (6-5)
  • സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷൻ, ബന്ധു, ഇവരിലും ധർമാത്മാക്കളിലെന്ന പോലെ പാപികളിലും സമഭാവം പുലർത്തുന്നവൻ അത്യന്തം ശ്രേഷ്ടനാകുന്നു (6-9)
  • മനസ്സ് ചഞ്ചലമാണ്, വശപ്പെടുത്താൻ പ്രയാസവുമില്ല. എന്നാൽ അഭ്യാസം കൊണ്ടും വൈരാഗ്യം(വിരക്തി) കൊണ്ടും അതിനെ പിടിച്ച് കെട്ടാൻ സാധിക്കും. (6-35)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഭഗവദ്ഗീത&oldid=20774" എന്ന താളിൽനിന്ന് ശേഖരിച്ചത്