Jump to content

വള്ളത്തോൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. 'വിനയിൽ നടുങ്ങാ
    ഞെളിയാ സമ്പത്തിൽ
    കൂസിടാ ഭയപ്പാടിൽ
    സമവിഷമങ്ങളിലൊരുപോ-
    ലല്ലോ സത്തുക്കൾ തൻ പ്രകൃതി(ഗ്രാമസൗഭാഗ്യം)
  2. വിദ്വൽ പ്രവരവർ സുവിനയത്താലാരിലും താഴുമല്ലോ.
  3. ഹന്ത, സൗന്ദര്യമേ ! നാരിതൻ മെയ് ചേർന്നാ
    ലെന്തെന്തു സൗഭാഗ്യം സാധിക്കാ നീ?(മഗ്ധലന മറിയം)
  4. സതിതന്നനുരാഗമേതു വൻ
    പ്രതിബന്ധങ്ങളെയും കടന്നുപോയ്
    ക്ഷതിവെട്ടൊടുവിൽ ജയിക്കുമെ-
    ന്നതിനീ , നിൻചരിതം ദിദർശനം.'(ഒരു കത്ത്)
  5. ദൈവമാണു സതികൾക്ക് തൻഗളേ
    കേവലം ചരടു വച്ച പുരുഷൻ
    (ചിത്രയോഗം)
  6. …..കിടാങ്ങൾ കൊഞ്ചും
    സുഹസിതമഞ്ചിനകൊഞ്ചൽ കേൾപ്പതോളം
    ഇഹ സുഖകരമെന്തു വേറെയുള്ളൂ'(ബധിരവിലാപം)
  7. വിത്തമാണീലോകത്തിൽ മർത്ത്യനേയളക്കുന്ന
    കൃത്യമാമൊരു മാനദണ്ഡമെന്നറിഞ്ഞാലും.
    വിത്തമേതൊരുദിക്കിൽ കുമിഞ്ഞുകൂടും തത്ര
    മർത്തന്യു മനോഗുണം മങ്ങിയേ കാണാറുള്ളൂ
  8. ആർജവം കൗടല്യത്തിനേകുന്നിതൂന്നുവടി
  9. കാലമതിന്റെ കനത്തകരംകൊണ്ടു
    ലിലയായൊന്നു പിടിച്ചുകുലുക്കിയാൽ
    പാടേ പതറിക്കൊഴിഞ്ഞുപോം ബ്രഹ്മാണ്ഡ-
    പാദപപ്പൂക്കളാം താരങ്ങൾക്കൂടിയും'(സാഹിത്യമഞജരി vii)
  10. കൊട്ടാരം ചിന്തയാൽ ജഗരംകൊള്ളുന്നു,
    ചൊച്ചുകുടിൽക്കത്രേ നിദ്രാസുഖം((സാഹിത്യമഞജരി vi)
  11. ദുഖ:സുഖങ്ങളും വിൺനരകങ്ങളു-
    മൊക്കെ മനസ്സിന്റെ സൃഷ്ടിയല്ലൊ (സാഹിത്യമഞജരി 1)
  12. നന്മയെപ്പെറും തിന്മ ഹേയകോടിയിൽ പ്പെടാ,
    നെന്മണിവളർച്ചയ്ക്കു വയലിൽ ചളിവേണം
    (വിഷുക്കണി)
  13. ബന്ധൂര കാഞ്ചനക്കൂട്ടിലാണെങ്കിലും
    ബന്ധനം ബന്ധനംതന്നെ പാരിൽ(സാഹിത്യമഞജരി iv)
  14. മുതൽ വെളിയിലിറക്കാതത്രയും മൂടിവയ്ക്കും
    വ്രതമുടയ കടുപ്പക്കാർക്കു നാശം കലാശം. ( ചിത്രയോഗം)
  15. വയോവൃദ്ധൻ , തപോവൃദ്ധൻ, ജ്ഞാനവൃദ്ധനുമെന്നിവർ
    മൂവരും ധന്യവൃദ്ധന്റെ -വാതിൽക്കൽ കാത്തുനിൽക്കുവോർ(ദൂര)
  16. ഹാ! മൃത്യുവിന്നേതൊരുവാതില്പോലും
    തോന്നുന്നനേരം കയറിത്തുറക്കാം (വള്ളത്തോൾ-സാഹിത്യമഞജരി)
"https://ml.wikiquote.org/w/index.php?title=വള്ളത്തോൾ&oldid=18207" എന്ന താളിൽനിന്ന് ശേഖരിച്ചത്