സത്യ സായി ബാബ
ദൃശ്യരൂപം
സത്യ നാരായണ രാജു (നവംബർ 23, 1926 - 24, ഏപ്രിൽ 2011) പരക്കെ അറിയപെടുന്നത് 'ഭഗവാൻ ശ്രീ സത്യ സായി ബാബ' (തെലുഗ്: సత్య సాయి బాబా) എന്ന പേരിലാണ്. 'രത്നാകരം' എന്ന കുടുംബ നാമത്തിലുള്ള ബാബ ഒരു ആത്മീയ ഗുരുവായും അദ്ഭുതസിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്നു.
ഭഗവാൻ ശ്രീ സത്യസായിബാബയുടെ പ്രധാന സന്ദേശങ്ങൾ ലോകത്തോട്
1. പ്രേമസ്വരൂപരേ .. നിങ്ങൾ ഈശ്വരൻ ആണ് .. ഞാനും ഈശ്വരൻ ആണ് .. നിങ്ങൾ അത് തിരിച്ചറിയുക എന്നതാണ് നിങ്ങളുടെ ജീവിതത്തിൻറെ പ്രധാന ലക്‌ഷ്യം.. 2. വിദ്യാർത്ഥികളെ .. പ്രാർത്ഥിക്കുന്ന ചുണ്ടുകളെക്കാൾ പ്രവർത്തിക്കുന്ന , സേവനം ചെയുന്ന കരങ്ങൾ ആണ് ശ്രേഷ്ഠം ...
3. പ്രേമസ്വരൂപരേ ..മതങ്ങളിൽ നിങ്ങൾക്ക് ഈശ്വരനെ കണ്ടെത്താൻ കഴിയില്ല , നിങ്ങളിൽ അന്വേഷിക്കൂ , സ്വയം സാക്ഷാത്കരിക്കൂ ...
4. പ്രേമസ്വരൂപരേ ..നിങ്ങൾ ഒരു ഹിന്ദു എങ്കിൽ നല്ല ഹിന്ദുവാകുക , ക്രിസ്ത്യാനി എങ്കിൽ നല്ല സത്യക്രിസ്ത്യാനി ആകുക . മുസൽമാൻ എങ്കിൽ അഞ്ചു നേരവും
നിസ്കരിക്കുന്ന നല്ല മുസൽമാനാകുക ...മതമല്ല പ്രധാനം ഹൃദയ ശുദ്ധി ആണ് ....
5. പ്രേമസ്വരൂപരേ ..എല്ലാ ആദ്ധ്യാത്മിക ആചാരങ്ങളുടെയും അനുഷ്ടാനങ്ങളുടെയും ലക്‌ഷ്യം ഒന്നാണ് ....അതെന്താണ് ?? നിങ്ങൾ ഈശ്വരൻ ആണ് എന്ന് സ്വയം സാക്ഷാത്കരിക്കുകയാണ് ആ ലക്‌ഷ്യം ..
6. പ്രേമസ്വരൂപരേ ..ബുദ്ധിയുടെയും മനസ്സിൻറെയും ശരീരത്തിൻറെയും ഭാഷയല്ല നമ്മുക്ക് ഇനി വേണ്ടത് , ഹൃദയത്തിൻറെ ഭാഷ . പ്രേമത്തിൻറെ ഭാഷ
7. പ്രേമസ്വരൂപരേ ..നിങ്ങൾ ആത്യന്തികമായി സത്യംഅന്വേഷിക്കുന്നവൻ എങ്കിൽ നിങ്ങളുടെ വഴി മൗനത്തിൻറെത് മാത്രമാകണം .
8 . പ്രേമസ്വരൂപരേ ..ബുദ്ധിയേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് നിങ്ങളുടെ സ്വഭാവരൂപീകരണത്തിനായിരിക്കണം ..
9 . പ്രേമസ്വരൂപരേ ..പണം വരും പോകും .. ഹൃദയശുദ്ധി വരും വളരും .. ആ വളർച്ചയാണ് നിങ്ങളിൽ നിന്നും ഞാൻ പ്രതീക്ഷിക്കുന്നത്