ലിയോ ടോൾസ്റ്റോയ്
]]
ലിയോ നിക്കോളെവിച്ച് ടോൾസ്റ്റോയ് (സെപ്റ്റംബർ 9, 1828 - നവംബർ 20, 1910) റഷ്യൻ എഴുത്തുകാരനും ചിന്തകനുമായിരുന്നു. യുദ്ധവും സമാധാനവും(War and Peace), അന്നാ കരേനിന എന്നീ നോവലുകളിലൂടെ അദ്ദേഹം പ്രശസ്തനായി. റഷ്യൻ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരിൽ ടോൾസ്റ്റോയിയുടെ രചനകൾ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയിൽ, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തിൽ അദ്ദേഹം പ്രത്യേകം ഊന്നൽ നൽകി. അഹിംസാമാർഗ്ഗം പിന്തുടർന്ന മഹാത്മാ ഗാന്ധി,മാർട്ടിൻ ലൂതർ കിംഗ് തുടങ്ങിയവർ, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു.
ടോൾസ്റ്റോയ്' മൊഴികൾ
[തിരുത്തുക]- എനിക്ക് ജീവിതത്തിൽ മൂന്നു കാര്യങ്ങളേ പ്രധാനപ്പെട്ടതായുള്ളൂ.അവ പുസ്തകങ്ങൾ മാത്രം
- കല എന്നത് കരവിരുത് മാത്രമല്ല. അത് കലാകാരനുണ്ടായിട്ടുള്ള അനുഭവങ്ങളുടെ പ്രകടനമാണ്.
- ലോകത്തിൽ മാറ്റങ്ങൾ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാൽ സ്വയം മാറ്റത്തിനു വിധേയനവാൻ ആരും തയ്യാറല്ല താനും
- ചരിത്രകാരന്മാർ ബധിരന്മാരെ പോലെയാണ്. ആരും അവരോട് ഒന്നും ചോദിക്കുന്നില്ലെങ്കിലും അവർ ഉത്തരങ്ങൾ നൽകി കൊണ്ടേയിരിക്കും
- കാലവും ക്ഷമയും ഇവരാണ് ഏറ്റവും ശകതരായ രണ്ട് യോദ്ധാക്കൽ
- ബുദ്ധിമതികളായ സ്ത്രീകളുമായുള്ള സൗഹൃദം ഏതൊരു ചെറുപ്പക്കാരനും അത്യാവശ്യമായും ഉണ്ടായിരിക്കേണ്ടുന്നതാണ്
- പരിപൂർണ്ണത അന്വേഷിക്കുന്നവൻ ഒരിക്കലും സംതൃപ്തനായിരിക്കില്ല.
- നമ്മുടെ വികാരങ്ങൾ മറ്റൊരാൾക്ക് പറഞ്ഞു മനസ്സിലാക്കികൊടുക്കുക എന്നത് സാധ്യമാണോ?
- ഒരു മനുഷ്യന്റെ മുതുകത്തു കയറി ഇരിക്കുകയാണു ഞാൻ, അയാളെ ശ്വാസം മുട്ടിക്കുകയാണു ഞാൻ, അയാളെക്കൊണ്ട് എന്നെ ചുമപ്പിക്കുകയാണു ഞാൻ, എന്നിട്ട് എന്നെത്തന്നെയും മറ്റുള്ളവരെയും ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ്, എനിക്കയാളുടെ കാര്യത്തിൽ വലിയ സങ്കടമുണ്ടെന്നും, ആ തലവിധിയിൽ നിന്ന് അയാളെ മോചിപ്പിക്കാൻ എനിക്കു സാദ്ധ്യമായതൊക്കെ ഞാൻ ചെയ്യുമെന്നും- എന്നു പറഞ്ഞാൽ, അയാളുടെ മുതുകത്തു നിന്നിറങ്ങുക എന്നതൊഴികെ.