Jump to content

തുഞ്ചത്തെഴുത്തച്ഛൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു.


  1. കാര്യമില്ലാത്തതു ചെയ്യുന്നതാകിലാ-
    ചാര്യനും ശാസനം ചെയ്കെന്നതേ വരൂ
  2. നിത്യവും ചെയ്യുന്ന കർമ്മ ഗുണഫലം
    കർത്താവൊഴിഞ്ഞു മറ്റന്യൻ ഭുജിക്കുമോ
    താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
    താന്താനനുഭവിച്ചീടുകന്നേ വരൂഅദ്ധ്യാത്മരാമായണം
  3. ആപത്തുവന്നടുത്തീടുന്ന നേരത്ത്
    ശോഭിക്കയില്ലടോ സജ്ജന ഭാഷിതം.അദ്ധ്യാത്മരാമായണം
  4. മുമ്പിലേയുള്ളിൽ വിചാരിച്ചു കൊള്ളണം
    വമ്പനോടേറ്റാൽ വരുംഫലമേവരും
  5. പൗരുഷം കൊണ്ടുനീക്കാമോ വിധിമതം
  6. ആഗ്രഹമൊന്നിങ്കലേറിയാലാപത്തു
    പോക്കുവാനാവതല്ലാതവണ്ണം വരും
  7. ആർക്കുമസാധ്യമായില്ലൊരുകാര്യവു‌-
    മോർക്കവിവേകമുണ്ടെന്നു വരുന്നാകിൽ.
  8. പാപികളോടു ചേർന്നു വസിക്കുന്നവർകൾക്കും
    പാപമേയുണ്ടായേവരൂ കേവലമറിഞ്ഞാലും
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
:s
:s
വിക്കിഗ്രന്ഥശാലയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=തുഞ്ചത്തെഴുത്തച്ഛൻ&oldid=21617" എന്ന താളിൽനിന്ന് ശേഖരിച്ചത്