Jump to content

ഉള്ളൂർ എസ്. പരമേശ്വരയ്യർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(ഉള്ളൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫലകം:Infobox person

 1. നാമെന്തുചെയ്യുവതു, ദൈവവിധിയ്ക്കെവർക്കു
  മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ(കിരണാവലി)
 2. പാഷാണൗഷധിപക്ഷിമൃഗാദികൾ പലപല വടിവുകളിൽ
  പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
  പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേക്ഷിപ്പർക്കെല്ലാം
  പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം(മണിമഞ്ജുഷ)
 3. നല്ലോരെക്കണ്ടിടുന്നേരം-നമ്രമാകും ശിരസ്സു താൻ
  ആഭിജാത്യദി സമ്പന്ന-ർക്കടയാളം ധരിത്രിയിൽ(ദീപാവലി)
 4. വിത്തത്തെ വൃത്തത്തിനു മീതെയുണ്ടോ
  വിജഞന്റെ നേത്രം വിലവച്ചിടുന്നു?
  പൂജയ്ക്കു നാം കുത്തുവിളക്കുതന്നെ
  കൊളുത്തണം വൈദ്യുതദീപമല്ല.(തരംഗിണി)
 5. അന്നമേകുന്നവൻ മോദ-മപ്പോൾ മാത്രമണച്ചിടും
  ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൺ'(ദീപാവലി)
 6. വിത്തമെന്തിനു മ്ർത്ത്യനു-വിദ്യകൈവശമാവുകിൽ?
  വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?
  ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൻ (ദീപാവലി)
 7. ഒരൊറ്റ പുസ്തകം കൈയി-ലോമനിപ്പതിനുള്ളവൻ
  ഏതു സമ്രാട്ടിനേക്കാളു-മെന്നാളും ഭാഗ്യമാർന്നവൻ(ദീപാവലി)
 8. മനവും മിഴിയും നാവും കരവും മന്നിൻ മാലകലാൻ
  മഹാനുകമ്പാമസൃണിതമാക്കും മനുഷ്യർ ദേവന്മാർ(മണിമഞ്ജുഷ)
 9. മൂഢന്റെ പൊന്നും മണിയും മനീഷി
  കാണുന്നുകല്ലും ചരലും കണക്കെ.(കിരണാവലി)
 10. ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ
  പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം
  ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം)
  പലമട്ടേന്തിപ്പാരതിലെങ്ങും പ്രകാശമരുളുന്നു
 11. പൂമകനായാലും പുല്പുഴുവായാലും
  ചാവിന്നോ നാളയോ മറ്റന്നാളോ (ഉള്ളൂർ- പിംഗള)
 12. ഭാവശുദ്ധിതാൻ ശുദ്ധി, മൺ പാത്രം തീർത്ഥം പേറാം
  സൗപർണ്ണ പാത്രം തുപ്പൽ കോളാമ്പിയായും തീരാം (ഭക്തിദീപിക)
 13. ഇറുപ്പവനും മലർ ഗന്ധമേകും
  വെട്ടുന്നവനും തരു ചൂടകറ്റും
  ഹനിപ്പവനും കിളി പാട്ടുപാടും
  പരോപകാര പ്രവണം പ്രപഞ്ചം കിളികളാണ് നമ്മുടെ ജീവൻ പാടുന്ന കിളികൾ ഇനിയും പാടും തരംഗിണി
 14. കായത്തിൻ ഭൂഷണം വസ്ത്രം
  കയത്തിൻ ഭൂഷണം ജലം
  വാനത്തിൻ ഭൂഷണം സൂര്യൻ
  മനസ്സിൻ ഭൂഷണം ഗുണം (ദീപാവലി)
 15. വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം
  വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
  - (പ്രേമസംഗീതം)
 16. മനസ്സിൽ നൈരാശ്യമെഴുന്നവന്
  മധ്യാഹ്നവും പ്രത്യഹമർധരാത്രം
  ശുഭം പ്രതീക്ഷിപ്പവനേത് രാവും
  സൂര്യാംശുദീപ്തം പകൽപോലെതന്നെ
 17. ഉണർന്നിടാമെന്ന് നിനച്ചുതന്നെ-
  യുറങ്ങുവാനോർപ്പതു നമ്മളെല്ലാം
  പ്രാദുർഭവിച്ചാൽ മതി,യമ്മഹത്താം
  പ്രത്യാശ സർവ്വത്തിലുമൊന്നുപോലെ.

18."മനസ്സിൽ നൈരാശ്യമെഴുന്നവന്നു മധ്യാഹ്നവും പ്രത്യോഹമർധരാത്രം; ശുഭം പ്രതീക്ഷിപ്പവനേതു രാവും സൂര്യാംശുദീപ്തം പകൽപോലെതന്നെ" -കൽപ്പശാഖി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
:s
:s
വിക്കിഗ്രന്ഥശാലയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി ലഭ്യമാണ്‌:
 1. (പ്രേമസംഗീതം)
നമിക്കിലുയരാം നടുകിൽ തിന്നാം 
നൽകുകിൽ നേടീടാം 
നമുക്കു നാമേ പണിവതു നാകം 
നരകവുമതുപോലെ -ഉള്ളൂർ