പഴഞ്ചൊല്ലുകള്‍
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
ഉള്ളടക്കം |
[തിരുത്തുക] പഴഞ്ചൊല്ലുകള്‍
[തിരുത്തുക] അക്ഷരമാലാക്രമത്തില്‍
| അ | ആ | ഇ | ഈ | ഉ | ഊ | ഋ | എ | ഏ | ഐ | ഒ | ഓ | ഔ | അം | അ: | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ട | ഠ | |
| അക്ഷരമാലാക്രമത്തില്‍ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | പ | ഫ | ബ | ഭ | മ | യ | ര | ല | വ | ശ | ഷ | സ | ഹ | ള | ഴ | റ | റ്റ | ക്ഷ |
[തിരുത്തുക] വിഷയക്രമത്തില്‍
[തിരുത്തുക] ജീവികളുമായി ബന്ധപ്പെട്ടവ
- അണ്ണാന് കുഞ്ഞും തന്നാലയത്
- കാക്ക കുളിച്ചാല്‍ കൊക്കാകുമോ
- ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്
- അരിയെറിഞ്ഞാല്‍ ആയിരം കാക്ക
- കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
- കുറുക്കന് ചത്താലും കണ്ണ് കോഴിക്കൂട്ടില്‍
- പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
- പൂച്ചയ്ക്കാര് മണികെട്ടും
- ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്
- ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ
- ആളുകൂടിയാള്‍ പാമ്പ് ചാവില്ല
- പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
- വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
- ആന വായില്‍ അമ്പഴങ്ങ
- ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാന് വാ പൊളിച്ചാല്‍ കാര്യമില്ല
- നിത്യഭ്യാസി ആനയെ എടുക്കും
- പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
- വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
- പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണേ`ട പോല ഫലിയ്ക്കുന്നില്ല.
- വെട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
- പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
- നാ(നായ)നാ ആയിരുന്നാല്‍ പുലി കാട്ടം (കാഷ്ട്ം)ഇടും
- ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും
- എലിയെ പേടിച്ച് ഇല്ലം ചുട്ടു
- ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
- അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
- പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
- ആടറിയുമോ അങ്ങാടിവാണിഭം
- കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന് രുചിയറിയുമോ
- പാണനു് ആന മൂധേവി.
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
- അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
- അടിതെറ്റിയാല്‍ ആനയും വീഴും
- കുടല് കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
- പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
- ഗരുഡന് ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
- ഒരു വെടിക്കു രണ്ടു പക്ഷി
- കുരക്കുന്ന പട്ടി കടിക്കില്ല
- പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം
- നടുക്കടലിലും നായ നക്കിയേ കുടിക്കൂ
- അച്ഛന് ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ
- അണ്ണാന് മൂത്താലും മരം കേറ്റം മറക്കുമോ
- ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ
- അണാനെ മരം കയറ്റം പഠിപ്പിക്കണൊ?
[തിരുത്തുക] സ്ത്രീ-പഴഞ്ചൊല്ലുകളില്‍
- അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല
- പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
- പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
- മകം പിറന്ന മങ്ക
- പെണ്‍ചിത്തിര പൊന്‍ചിത്തിര
- പെണ്‍കാര്യം വന്‍കാര്യം
- പെണ്ണിനു പെണ് തന്നെ സ്ത്രീധനം
- പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
- അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്
- അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
- നാരീശാപം ഇളക്കിക്കൂട
- അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
- പെണ്‍പിറന്ന വീടു പോലെ
- ഇല്ലത്തു പെണ്‍പെറ്റപോലെ
- മുടിയാന്‍കാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
- മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
- പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
- നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
- പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
- പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
- പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്
- അമ്മായി ഉടച്ചത് മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത് പൊന്‍ച്ചട്ടി
- അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
- പെണ്‍ബുദ്ധി പിന്‍ബുദ്ധി
- സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
- പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
- അച്ചിക്ക് ഇഞ്ചി പക്ഷം ,നായര്‍ക്ക് കൊഞ്ച് പക്ഷം
- പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല
- നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
- നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
- അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
- അമ്മയും മകളും പെണ്ണു തന്നെ
- നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
- അമ്മ മതില് ചാടിയാല്‍ മകള്‍ ഗോപുരം ചാടും
- അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന
- വേലക്കള്ളിക്കു പിള്ളസാക്ഷി
- പുത്തനച്ചി പുരപ്പുറം തൂക്കും
- അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട് കില്ലുക്കാന് മോഹം
- അടുക്കളപ്പെണ്ണിനു അഴകു വേണമോ?
- അടുക്കള പിണക്കം അടക്കി വയ്ക്കണം
[തിരുത്തുക] ഓണച്ചൊല്ലുകള്‍
- ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
- ഓണത്തേക്കാള് വലിയ വാവില്ല
- അത്തം പത്തോണം
- ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
- കാണം വിറ്റും ഓണമുണ്ണണം
- ഉള്ളതുകൊണ്ടു ഓണം പോലെ
- ഓണം കേറാമൂല
- തിരുവോണം തിരുതകൃതി
- ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം
- തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്
- ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
- അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
- ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
- ഓണം വരാനൊരു മൂലം വേണം
- ഉറുമ്പു ഓണം കരുതും പോലെ
- അത്തം വെളുത്താല്‍ ഓണം കറുക്കും
- ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
- ഓണം പോലെയാണോ തിരുവാതിര?
- അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
- ഓണം മുഴക്കോലുപോലെ
- ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
- അത്തം പത്തിനു പൊന്നോണം
[തിരുത്തുക] കൃഷിയും പഴഞ്ചൊല്ലും
- മുളയിലേ നുള്ളണമെന്നല്ലേ
- വിളയുന്ന വിത്തു മുളയിലറിയാം
- കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
- വിത്തുഗുണം പത്തുഗുണം
- മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
- മുളയിലറിയാം വിള
- കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
- തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
- കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
- കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്
- കണ്ടം വിറ്റു കാളയെ വാങ്ങുമോ
- വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ
- ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍